അധ്യാപന പരിശീലനം നാലാം ആഴ്ച
തിങ്കളാഴ്ചതിങ്കളാഴ്ച ഒമ്പതരയോട് കൂടിസ്കൂളിൽ എത്തിച്ചേർന്നു.ഹെഡ്മിസ്ട്രൽ മുറിയിൽ പോയി രജിസ്റ്റർ ചെയ്ത ശേഷം ഞങ്ങൾക്ക് അനുവദിച്ച ക്ലാസ്സിൽ മുറി പോയി.ഇന്നെനിക്ക് എട്ടു ബി ക്ലാസിൽ രണ്ട് പിരീഡ് ഉണ്ടായിരുന്നു. മൂന്നും നാലും പിരിയഡ് നാസ് എക്സാം നടത്തുന്നതിനായി ഒൻപത് ക്ലാസ്സിലേക്ക് പോയി. പരീക്ഷ നടത്തി ഉച്ചയ്ക്ക് പേപ്പർ കവിത ടീച്ചറിനെ ഏൽപ്പിച്ചു. ആറാമത്തെ പിരീഡ് ക്ലാസ് എടുക്കുവാൻ 8 ബി ക്ലാസ്സിലേക്ക് പോയി. വൈശാഖൻ്റെ മാനവികതയുടെ തീർത്ഥം എന്ന പാഠഭാഗത്തിൻ്റെ ഒന്നാമത്തെ പാഠസൂത്രമാണ് ഞാൻ ആറാമത്തെ പിരീഡ് എട്ടു ബി ക്ലാസ്സിൽ എടുത്തത്. ക്ലാസിൽ 21 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് നിപ്പ പ്രളയംകോവിഡ് എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആയിരുന്നു. വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. മാനവികതയുടെ തീർത്ഥം എന്ന പാഠഭാഗത്തിലെ രണ്ടാമത്തെ പാഠസൂത്രണമാണ് എട്ടാമത്തെ പിരീഡ് ക്ലാസ് എടുത്തത്. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട വീഡിയോയാണ് പ്രാരംഭമായി നൽകിയത്. 3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിനുശേഷം ക്ലാസിൽ നിന്ന് ഇറങ്ങുകയും രജിസ്റ്ററിൽ ഒപ...