അധ്യാപനപരിശീലനം രണ്ടാം ദിവസം👩🏻🏫
ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് 04/10/2024 വെള്ളിയാഴ്ച രാവിലെ 9:15 ഓടെ സ്കൂളിൽഎത്തുകയും9:30 യോടെ ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിടുകയും ചെയ്തു. ശേഷം കലോത്സവത്തിന്റെ രണ്ടാം ദിവസത്തിനുള്ള തയ്യാറെടുപ്പുകൾ ചെയ്തു. രാവിലെ യു.പി, എച്ച്.എസ് വിഭാഗം ലളിതഗാനമത്സരം ആയിരുന്നു, ശേഷം ശാസ്ത്രീയസംഗീത മത്സരവും നടന്നു . ഉച്ചവരെ ഈ പരിപാടികൾ ആയിരുന്നു. ഉച്ചയ്ക്ക് കൃത്യം 1.15 ഓട്കൂടി ഭക്ഷണം കഴിക്കുവാനായി പോയി .ഉച്ചയ്ക്ക് ശേഷം എച്ച്.എസ്.എസ് വിഭാഗം ഭരതനാട്യം, തിരുവാതിര, മാപ്പിളപ്പാട്ട്, Mime, Monoact എന്നിവയആയിരുന്നു. Judgesന് വിധി നിർണയത്തിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് ഞങ്ങളായിരുന്നു. അവർക്ക് വേണ്ട വെള്ളവും മറ്റ് ലഘു ഭക്ഷണങ്ങളും ഞങ്ങൾ കൃത്യ സമയങ്ങളിൽ തന്നെ ടീച്ചറുടെ നിർദ്ദേശപ്രകാരം എത്തിച്ചു കൊടുത്തു. രതീഷ്സാറിന്റെ നിർദ്ദേശം പ്രകാരം കുട്ടികളെ ഞങ്ങൾ നിയന്ത്രിക്കുകയും അവർക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. SPC, NSS വോളണ്ടിയേഴ്സും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. ശേഷം H. S വിഭാഗം മാപ്പിളപ്പാട്ട് മത്സരം നടന്നു. കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി മാത്‍സ് വിഭാഗം അദ്ധ്യാപകനായ സന്തോഷ് സർ മനോഹരമായ ഒരു ലളിതഗാനം ആലപിച്ചു. ഇതിനുശേഷം നേരത്തെ നടന്ന മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിക്കുകയും തുടർന്ന് ഹെഡ്മിസ്ട്രസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.3:30 യോടെ കലാപരിപാടികൾ അവസാനിക്കുകയും ഞങ്ങൾ 3:45 ആയപ്പോൾ H. M ന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ട് സ്കൂളിൽനിന്ന് ഇറങ്ങുകയും ചെയ്തു.


Comments
Post a Comment