അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

  തിങ്കളാഴ്ച കൃത്യം 9 മണിയോട് കൂടി സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിന്ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് രണ്ട് പിരീഡ് ഉണ്ടായിരുന്നു. രാവിലെ ആദ്യത്തെ പിരിഡ് 7A അധ്യാപകൻ ഇല്ലാത്തതിനാൽ അവിടേക്ക് പോയി. അതിന് ശേഷം കുട്ടികൾക്ക് നോട്സ് തയാറാക്കി. ഉച്ചയ്ക്ക് 12.45 കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിന് വേണ്ടി പോയി. അതിന് ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. 6 മത്തെ പിരീഡ് ക്ലാസ്സ്‌ എടുക്കുവാനായി 8B യിലേക്ക് പോയി.  മാണിക്യവീണ എന്ന കവിതയുടെ ഒന്നാമത്തെ പാഠാസൂത്രണമാണ് ഇന്ന് ക്ലാസ്സ്‌ എടുത്തത് ക്ലാസിൽ ഇന്ന് 24 കുട്ടികൾ ഉണ്ടായിരുന്നു. പ്രാരംഭമായി നൽകിയത് മലയാളഭാഷയുമായി ബന്ധപ്പെട്ട ഒരു ബുക്ക്‌ലെറ്റ് ആയിരുന്നു. അതിലുടെ എളുപ്പത്തിൽ കുട്ടികളെ പാഠത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഇന്ന് നന്നായി ക്ലാസ്സ്‌ എടുക്കാൻ കഴിഞ്ഞു.  8 മത്തെ പിരീഡ്‌ അവിടെ തന്നെ ആയിരുന്നു. ഇന്നവോറ്റീവ് വർക്ക്‌ കുട്ടികൾക്ക് വായിക്കുവാൻ നൽകി ശേഷം കീർത്തിമുദ്രയുടെ നോട്സ് കുറച്ച് കൊടുത്ത്. അതിന് ശേഷം 3.45 ബെല്ലടിക്കുന്നു ദേശീയഗാനത്തിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.

    ചൊച്ചാഴ്ച 9.10 ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടത്തിന് ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയി. ഇന്ന് എനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു 8ബിയിൽ. ഇന്ന് കീർത്തിമുദ്ര എന്ന പാഠത്തിന്റ നോട്സ് കൊടുത്തു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. അതിന് ശേഷം കുട്ടികളുടെ നോട്ട്സ് തയാറാക്കി . 3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് പോന്നു.

     ബുധനാഴ്ച 9.15ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിന് ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് ഒന്നാമത്തെ പീരീഡ്‌ ആയിരുന്നു ക്ലാസ്സ്‌ ക്ലാസിൽ 20 കുട്ടികൾ ഉണ്ടായിരുന്നു. മാണിക്യവീണ എന്ന കവിതയുടെ രണ്ടാമത്തെ പാടാസൂത്രണമാണ് പഠിപ്പിച്ചത്. പ്രരംഭമായി നൽകിയത് വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിതയുടെ ഓഡിയോ കേൾപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചോദിച്ചു. കുട്ടികൾ നന്നായി തന്നെ ഉത്തരം പറഞ്ഞു. അതിന് ശേഷം പാഠഭാഗത്തിലേക്കു കടക്കുകയും കവിതയുടെ ആശയം നന്നായി തന്നെ വിശദീകരിച്ചു നൽകി. അതിന് ശേഷം അടുത്ത ദിവസം പഠിപ്പിക്കാൻ ഉള്ള കാര്യങ്ങൾ വായിച്ചു നോക്കി. ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോയി. പിന്നീട് 3.45 ലോടെ ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.

  വ്യാഴാഴ്ച 9.10 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. 7 A യിലെ കുട്ടികളായിരുന്നു ഇന്ന് അസംബ്ലി നടത്തിയത്. ഇന്ന് എനിക്ക് മൂന്നാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്. ക്ലാസ് എടുക്കുന്നതിന് വേണ്ടി എട്ട് ബി ക്ലാസിലേക്ക് പോയി. മാണിക്യവീണ എന്ന കവിതയുടെ മൂന്നാമത്തെ പാഠസൂത്രണമാണ് ഇന്ന് പഠിപ്പിച്ചത്. ഇന്ന് ക്ലാസ്സിൽ 23 കുട്ടികൾ ഉണ്ടായിരുന്നു  കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷ പദവി ലഭിച്ചതിനെ കുറിച്ചുള്ള  പത്രവാർത്തകൾ കാണിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അവരോട് ചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾ എല്ലാവരും നന്നായി തന്നെ ഉത്തരം പറഞ്ഞു. പിന്നീട് പാഠഭാഗത്തിന്റെ ആശയാവതരണം നടത്തി. നന്നായിത്തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. തുടർന്ന് ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക് നൽകുവാനുള്ള നോട്ടുകൾ തയ്യാറാക്കി. 3.45 ലോടെ ബെല്ലടിക്കുകയും ദേശീയ ഗാനത്തിനുശേഷം  രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.

 9 മണിയോടുകൂടി വെള്ളിയാഴ്ച സ്കൂളിൽ എത്തിച്ചേർന്നു.  രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്കനുവതി ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് രണ്ട് പിരീഡ്  ക്ലാസ് ഉണ്ടായിരുന്നു. ഇന്ന് കുട്ടികൾക്ക് അച്ചീ മെന്റ്  ടെസ്റ്റ് ആയിരുന്നു. പരീക്ഷ എഴുതുന്നതിനായി 21 കുട്ടികൾ ഉണ്ടായിരുന്നു. 12.45 ന് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോയി. ഏഴാമത്തെ പിരീഡും 8 ബി ക്ലാസ്സിൽ തന്നെയായിരുന്നു. ഇന്ന് നടത്തിയ പരീക്ഷയുടെ ചോദ്യം അവലോകനം ചെയ്തു. 3.45 ലോടെ ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു 

    2-12-2024 തിങ്കളാഴ്ച 9 കാലോട് കൂടി സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്കനുവതി ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. ആറും എട്ടും പീരിയഡുകൾ. ഞങ്ങളുടെ അധ്യാപന പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. രാവിലെ തന്നെ ഹെഡ്മിസ്ട്രസ്സിനൊക്കെ കണ്ട് ഞങ്ങളുടെ റെക്കോർഡ് ഒപ്പിട്ടു. ഉച്ചയ്ക്ക് ഞങ്ങൾ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി പോയി. തിരികെ വന്ന് ഞങ്ങൾ ആഹാരം കഴിച്ചു. ഭക്ഷണം കഴിച്ചതിനുശേഷം അധ്യാപകർക്ക് ഞങ്ങൾ സ്കൂളിൽനിന്ന് പോകുന്നതുമായി ബന്ധപ്പെട്ട് മധുരം വിതരണം ചെയ്തു. ആറാമത്തെ പിരീഡ് എട്ട് ബി ക്ലാസിലേക്ക് ചെല്ലുകയും അച്ചീവ്മെന്റ്  ടെസ്റ്റ് നടത്തിയതിന്റെ പേപ്പർ നൽകുകയും ചെയ്തു. ബെല്ലടിച്ചതിനുശേഷം തിരികെ ഇരിപ്പിടത്തിലേക്ക് പോയി. എട്ടാമത്തെ പിരീഡും 8 ബി യിൽ തന്നെയായിരുന്നു. ഈ പീരിയഡ് മധുരം വിതരണം ചെയ്യുകയും കുട്ടികൾക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ശേഷം ദേശീയ ഗാനം കഴിഞ്ഞ് ക്ലാസ്സിൽ നിന്നിറങ്ങുകയും ഹെഡ്മിസ്ട്രസിനെ കണ്ടു രജിസ്റ്റർ ഒപ്പിട്ട് വാങ്ങി തിരികെ സ്കൂളിൽ നിന്ന് പോരുകയും ചെയ്തു

Comments

Popular posts from this blog

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച