അധ്യാപന പരിശീലനം ആറാം ദിവസം
10/10/2024 വ്യാഴാഴ്ചഅധ്യാപന പരിശീലനത്തിന്റെ ആറാം ദിവസമായിരുന്നു. കൃത്യം 9.5 ആയപ്പോൾ സ്കൂളിൽ എത്തി. 9.10 ഓടെ ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ടു. ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. 9.30യോട് കൂടി ഫസ്റ്റ് ബെൽ അടിച്ചു. ഇന്ന് അസംബ്ലി നടത്തിയത് 5 ബീ കാരായിരുന്നു. വളരെ മനോഹരമായ ഒരു അസംബ്ലിയായിരുന്നു. ചിത്രരചന മത്സരത്തിൽ പങ്കെടുത്ത വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് യുപി വിഭാഗം സീനിയർ അധ്യാപികയായ അർച്ചന ടീച്ചർ വിതരണം ചെയ്തു. 9.55 ഓടെ അസംബ്ലി അവസാനിച്ചു. ഇന്ന് മൂന്നാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്സ് എടുക്കുവാൻ ഉണ്ടായിരുന്നത്. യൂസഫലി കേച്ചേരിയുടെ വേദം എന്ന കവിതയാണ് എടുത്തത്. ഈ ക്ലാസ്സിൽ ഒരു ലെസ്സൺ പ്ലാൻ പൂർത്തീകരിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം 6B ക്ലാസിലേക്ക് പോയി. 8 ബി ക്ലാസിലെ കുട്ടികളുടെ മലയാളം നോട്ട് ബുക്ക് പരിശോധിച്ചു. അവസാന പീരീഡ് മെസ്സ് ഹോളിൽ ജെ.ആർ.സി ക്വിസ് കോമ്പറ്റീഷൻ നടക്കുന്നുണ്ടായിരുന്നു. അവിടെ കുട്ടികൾക്ക് മാർക്കിടുന്നതിന് വേണ്ടി പോയി. ദേശീയഗാനത്തിന് ശേഷം രജിസ്റ്റർ ഒപ്പിട്ട് 3.55 ഓടെ സ്കൂളിൽ നിന്നിറങ്ങി.
Comments
Post a Comment