അധ്യാപന പരിശീലനം അഞ്ചാം ആഴ്ച

 ഈയാഴ്ചയിലെ ആദ്യത്തെ ദിവസമായിരുന്നു ഇന്ന്. 9 20ന് സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ടു ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോവുകയും ചെയ്തു. എനിക്കിന്ന് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു മൂന്നാമത്തെ പിരീഡ് ഏഴാമത്തെ പിരീഡും. ഒന്നാമത്തെ പിരീഡ് അധ്യാപക ഇല്ലാത്തതിനാൽ 8 ബി ക്ലാസ്സിൽ പോയി. മൂന്നാമത്തെ പിരീഡ് ക്ലാസെടുക്കുന്നതിനായി 8D ക്ലാസ്സിലേക്ക് പോയി. കേരളപാഠാവലിയിലെ പെരുന്തച്ചൻ എന്ന പാഠത്തിന്റെ മൂന്നാമത്തെ പാഠാസൂത്രണമാണ് 8 ഡി ക്ലാസ്സിൽ മൂന്നാമത്തെ പീരീഡ് പഠിപ്പിച്ചത്. ക്ലാസ് റെ ദൈർഘ്യം45 മിനിറ്റ് ആയിരുന്നു. ക്ലാസിൽ 29 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണം ഏർപ്പെട്ടതിനു ശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി അച്ഛനെ നടക്കുവാൻ സഹായിക്കുന്ന മകന്റെ ചിത്രം കാണിച്ചു. തുടർന്ന് അതിന്റെ അടിസ്ഥാന ചോദ്യങ്ങൾ ചോദിക്കുകയും  ചെയ്തു.  കുട്ടികൾ ഉത്തരം പറഞ്ഞതിനുശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. ശേഷം പാഠഭാഗത്തിലേക്ക് കടക്കുകയും കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും ചെയ്തു. ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകി. തുടർന്ന് അർത്ഥമറിയാത്ത പദങ്ങൾ ബോർഡിൽ എഴുതി നൽകി. ശേഷം ആശയവതരണം നടത്തുകയും, വ്യക്തിഗത പ്രവർത്തനം നൽകുകയും ചെയ്തു. കുട്ടികൾ ഉത്തരം എഴുതിയതിനു ശേഷം അവരെക്കൊണ്ട് ഉത്തരം വായിപ്പിക്കുകയും ചെയ്തു. തുടർന്ന് പുനരവലോകനം നടത്തുകയും നൽകുകയും ചെയ്തു. നന്നായി ക്ലാസ്  എടുത്തതിന്റെ സന്തോഷത്തിൽ തിരികേ ഇരിപ്പിടത്തിലേക്ക് പോരുന്നു. ശേഷം പിന്നീട് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി പോയി. ആറാമത്തെ പിരീഡ് 7 എ ക്ലാസ്സിൽ അധ്യാപക ഇല്ലാഞ്ഞതിൽ പോയി. ഏഴാമത്തെ ക്ലാസ് എടുക്കുന്നതിന് 8d ലേക്ക് പോകുകയും ചെയ്തു. അടിസ്ഥാന പാഠാവലിയിലെ കുപ്പായം എന്ന പാഠഭാഗത്തിന്റെ ഏഴാമത്തെ  പാഠാസൂത്രണമാണ്പഠിപ്പിച്ചത്. ക്ലാസിൽ 29 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനു ശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി കല്യാണത്തിന് ചില ചടങ്ങുകളുടെ ഫോട്ടോകൾ കാണിച്ചു. ഇതുവഴി കുട്ടികളെ എളുപ്പത്തിൽ പാഠഭാഗത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു.  തുടർന്ന് കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും, അർത്ഥംഅറിയാത്ത പദങ്ങൾ അടയാളപ്പെടുത്തുവാൻ പറയുകയും ചെയ്തു . ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ച് നൽകി. ശേഷം അർത്ഥം അറിയാത്ത പദങ്ങൾ ബോർഡിൽ എഴുതി നൽകി. തുടർന്ന് ആശയ അവതരണം നടത്തി.  ആശയാതരണം നടത്തിയതിന് ശേഷം വ്യക്തിഗത പ്രവർത്തനം നൽകുകയും കുട്ടികളെക്കൊണ്ട് ഉത്തരം എഴുതിപ്പിച്ചതിന് ശേഷം ഞാൻ ഉത്തരം പറഞ്ഞു നൽകുകയും ചെയ്തു. തുടർന്ന് പുനരവലോകനം നടത്തി തുടർ പ്രവർത്തനം നൽകി.നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ തിരികെ ഇരിപ്പിടത്തിലേക്ക് പോയിരുന്നു. 3.40 ന് ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.

 ചൊവ്വാഴ്ച കൃത്യം 9.20ന് സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ പീരീഡ് ഇംഗ്ലീഷ് ടീച്ചർ വരാഞ്ഞതിനാൽ ക്ലാസ് എടുക്കുന്നതിന് വേണ്ടി എട്ട് ഡി ലേക്ക് പോയി. അടിസ്ഥാന പാഠാവലിയിലെ ഓർമ്മകൾക്ക് എന്ത് സുഖം എന്ന് യൂണിറ്റിലെ ബഷീർ എന്ന ബല്യഒന്ന് എന്ന് കവിതയാണ് ഒന്നാമത്തെ പീരീഡ്‌ പഠിപ്പിച്ചത്. ക്ലാസ്സിൽ 33 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനുശേഷം പാഠഭാഗത്തിലേക്ക് അവരെ എത്തിക്കുന്നതിന് വേണ്ടി ബഷീറിനെ പറ്റിയുള്ള സൂചനകൾ അടങ്ങിയ ചാർട്ട് ആണ് കാണിച്ചത്. തുടർന്ന് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികൾ നന്നായി തന്നെ ഉത്തരം പറയുകയും ചെയ്തു ശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. തുടർന്ന് കവിയുടെ ചിത്രം കാണിക്കുകയും, കൃതികൾ അടങ്ങിയ ചാർട്ട് കാണിക്കുകയും  അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് കുട്ടികളെ ചിലരെ കൊണ്ട് കവിത വായിപ്പിച്ചു. ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ച് നൽകി. അർത്ഥം അറിയാത്ത പദങ്ങൾ ബോർഡിൽ എഴുതി നൽകി. അതിനുശേഷം കുട്ടികളെ കൊണ്ട് കവിത ഈണത്തിൽ ചൊല്ലിപ്പിച്ചു. തുടർന്ന് ആശയ  അവതരണം നടത്തി. ശേഷം കുട്ടികൾക്ക് വ്യക്തിഗത  പ്രവർത്തനം നൽകുകയും കുട്ടികൾ ഉത്തരം എഴുതിയതിനു ശേഷം ചില കുട്ടികളെ കൊണ്ട് ഉത്തരം വായിപ്പിക്കുകയും ചെയ്തു. കുട്ടികൾ ഉത്തരം വായിച്ചതിനുശേഷം ഞാൻ ഉത്തരം അവർക്ക് ക്രോഡീകരിച്ച് പറഞ്ഞു നൽകി  . തുടർന്ന് പുനരവലോകനം നടത്തുകയും തുടർ പ്രവർത്തനം നൽകുകയും ചെയ്തു. ശേഷം നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ  ഇരിപ്പണത്തിലേക്ക് വന്നു. മൂന്നാമത്തെ പീരീഡ് 2b ക്ലാസ്സിൽ അധ്യാപികയുടെ നിർദ്ദേശം പ്രകാരം  അവിടേക്ക് പോകുകയും കുട്ടികൾക്ക് കഥ വായിച്ച് നൽകുകയും ചെയ്തു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. ഏഴാമത്തെ പീരിയഡ് ക്ലാസ് എടുക്കുന്നതിന് വേണ്ടി എട്ട് ഡിയിലേക്ക് പോയി. പെരുന്തച്ചൻ എന്ന പാഠത്തിന്റെ നാലാമത്തെ പാഠസൂത്രണമാണ് ഏഴാമത്തെ  പീരീഡ്പ ഠിപ്പിച്ചത്. തന്റെ മകന്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു അച്ഛന്റെ ചിത്രമാണ് കാണിച്ചത്. ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികളെ കൊണ്ട് ഉത്തരം പറയിപ്പിക്കുകയും ചെയ്തു. കുട്ടികൾ നന്നായി തന്നെ ഉത്തരം പറഞ്ഞു. ഇത് വഴി കുട്ടികളെ എളുപ്പത്തിൽ പാഠഭാഗത്തിലേക്ക് എത്തിക്കാൻ സാധിച്ചു. ശേഷം കുട്ടികളെ കൊണ്ട് ഇന്ന് പഠിപ്പിക്കുന്ന ഭാഗം വായിപ്പിച്ചു. ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകി. ശേഷം അർത്ഥം അറിയാത്ത പദങ്ങൾ എഴുതി നൽകി. തുടർന്ന് ആശയ അവതരണം നടത്തി തുടർന്ന് വ്യക്തിഗത പ്രവർത്തനം  നൽകുകയും കുട്ടികൾ ഉത്തരം എഴുതിയതിനുശേഷം അവരിൽ ചിലരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്തു. തുടർന്ന് ഞാൻ ഉത്തരം അവർക്ക് ക്രോഡീകരിച്ച് പറഞ്ഞു നൽകി. അതിനുശേഷം പഠിപ്പിച്ച കാര്യങ്ങൾ കുട്ടികൾ എത്തിയോ എന്ന് അറിയുന്നതിന് വേണ്ടി പുനരവലോകനം നടത്തുകയും തുടർ പ്രവർത്തനം  നൽകുകയും ചെയ്തു . 3.40 ന് ബെല്ലടിക്കുകയും ദേശീയ ഗാനത്തിനു ശേഷം ക്ലാസ്സിൽ നിന്ന് ഇറങ്ങുകയും ചെയ്തു.  ശേഷം രജിസ്റ്ററിൽ  ഒപ്പിട്ട് തിരികെ വീട്ടിലേക്ക് പോന്നു.

 ബുധനാഴ്ച കൃത്യം 9. 25 ആയപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം  ഞങ്ങൾക്ക് അനുവദിച്ചു ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ്സെടുക്കുന്നതിനു വേണ്ടി എട്ട് D ക്ലാസിലേക്ക് പോയി. ഇന്ന്മു ൻകൂർ സംഘാടന മാതൃകയിലുള്ള പാഠസൂത്രണമാണ് എടുത്തത്. ഇന്ന് ക്ലാസ്സിൽ 26 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിലൂടെ ഉദാഹരണത്തിലൂടെയും ആണ് പഠിപ്പിച്ചു തുടങ്ങിയത്. കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചതാണ് പാഠഭാഗത്തിലേക്ക് എത്തിച്ചത്. കുട്ടികൾക്ക് എന്നെപ്പറ്റിയും പഞ്ചപാണ്ഡവന്മാരെയും കൗരവരെ കുറിച്ചും പറഞ്ഞു നൽകുകയും ചെയ്തു. തുടർന്ന് എഴുത്തുകാരന്റെ ചിത്രം കാണിക്കുകയും ധർമിഷ്ഠനായ രാധേയൻ എന്ന പാഠഭാഗം ഇനി ഞാൻ ഉറങ്ങട്ടെ എന്ന് നോവലിൽ നിന്ന് എടുത്തതാണെന്നും തുടർന്ന് നോവലിന്റെ പുറംചട്ട അവരെ കാണിക്കുകയും ചെയ്തു. ശേഷം എഴുത്തുകാരനെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ കൃതികൾ അടങ്ങിയ ചാർട്ട് കാണിക്കുകയും ചെയ്തു. ചർച്ചകളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ആണ് പാഠ്യ വസ്തു അവതരിപ്പിച്ചത് . പാഠഭാഗം ഞാൻ കുട്ടികൾക്ക് വായിച്ചു നൽകി. തുടർന്ന് ചില വിദ്യാർത്ഥികളെ കൊണ്ട് വായിപ്പിച്ചു വായിപ്പിച്ചതിനു ശേഷം ചില കുട്ടികളെക്കൊണ്ട് അത് മനസ്സിലായത് പറയിപ്പിച്ചു. ശേഷം ഞാൻ അവർക്ക് ആശയം വിശദീകരിച്ച് നൽകി തുടർന്ന് പഠിപ്പിച്ച ഭാഗവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചു. കുട്ടികൾ കൃത്യമായ ഉത്തരം നൽകി. പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനം നൽകി. തുടർന്ന് കുട്ടികൾ പ്രവർത്തനം ചെയ്യുകയും അവരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്തു. ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകിയതിനു ശേഷം മനസ്സിലായ കാര്യങ്ങൾ അവരെ കൊണ്ട് പറയിപ്പിച്ചു. അവരുടെ സംശയങ്ങൾ നിവാരണം ചെയ്യുകയും ചെയ്തു. ഇന്നത്തെ ക്ലാസ് കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെട്ടു. നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ തിരികെ പോരുന്നു രണ്ടാമത്തെ പിരീഡ് 5 c ക്ലാസ്സിൽ  അധ്യാപക ഇല്ലാത്തതിനാൽ അവിടേക്ക് പോയി. ഇന്ന് മൂന്നാമത്തെ പീരീഡ് അടിസ്ഥാന പാഠാവലി യിലെ ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിതയുടെ രണ്ടാമത്തെ പാഠസൂത്രണമാണ് എടുത്തത്. ഇന്ന് ക്ലാസ്സിൽ 26 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനു ശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി ശ്രീനാരായണ ഗുരുവിന്റെ വചനങ്ങൾ എഴുതിയ ഒരു ചാർട്ട് കാണിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾ നന്നായി തന്നെ ഉത്തരം പറഞ്ഞിരുന്നു.  ശേഷം ചില കുട്ടികളെ കൊണ്ട് ഇന്ന് പഠിപ്പിക്കുന്ന ഭാഗം വായിപ്പിച്ചു. അർത്ഥം അറിയാത്ത പദങ്ങൾ അടയാളപ്പെടുത്തുവാനും പറഞ്ഞിരുന്നു. തുടർന്ന് ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകുകയും അർത്ഥം അറിയാത്ത പദങ്ങൾ ബോർഡിൽ എഴുതി നൽകുകയും ചെയ്തു. ആശയ അവതരണം നടത്തി. വ്യക്തിഗത പ്രവർത്തനം നൽകുകയും ചെയ്തു കുട്ടികൾ ചോദ്യത്തിന് ഉത്തരം എഴുതിയതിനു ശേഷം ചില കുട്ടികളെ കൊണ്ട് അത് വായിപ്പിക്കുകയും പിന്നീട് ഞാൻ അത് ക്രോഡീകരിച്ച് പറഞ്ഞു നൽകുകയും ചെയ്തു കുട്ടികൾ പഠിച്ച ഭാഗങ്ങൾ എത്തിയോ എന്ന് അറിയുന്നതിന് വേണ്ടി പുനരവലോകനം നടത്തുകയും തുടർ പ്രവർത്തനം നൽകുകയും ചെയ്തു. നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ തിരികെ പോയിരുന്നു. കുട്ടികൾ ഉച്ചഭക്ഷണം നൽകുന്നതിനായി പോയി. തുടർന്ന് തിരികെ വന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു.  പേരുടെ ക്ലാസെടുക്കുന്നതിനായി മലയാളം നിർദ്ദേശപ്രകാരം 8 c പോയി.

 ഇന്ന് 9.10 ആയപ്പോൾ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം  ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഇല്ലാഞ്ഞതിനാൽ 9 A ക്ലാസിലേക്ക് പോയി. തിരികെ വന്ന് മൂന്നാമത്തെ പീരീഡ് എട്ട് ഡി യിൽ അധ്യാപിക ഇല്ലാഞ്ഞതിനാൽ മലയാളത്തിന്റെ കുറച്ച് നോട്സ് നൽകി. തുടർന്ന് ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. തിരികെ വന്നു ഞങ്ങൾ ഭക്ഷണം കഴിച്ചു. ആറാമത്തെ പിരീഡ് ക്ലാസ്സ് എടുക്കുന്നതിന് വേണ്ടി എട്ട് ഡി ക്ലാസ്സിലേക്ക് പോയി. കേരളപാഠാവലിയിലെ ധർമ്മിഷ്ടനായ രാധേയൻ എന്ന പാഠത്തിന്റെ രണ്ടാമത്തെ പാഠസൂത്രണമാണ് ആറാമത്തെ പിരീഡ് 8d യിൽ പഠിപ്പിച്ചത്. ക്ലാസ്സിൽ ഇന്ന് 34 കുട്ടികൾ ഉണ്ടായിരുന്നു. 40 മിനിറ്റ് ആയിരുന്നു ക്ലാസ് ടീ ദൈർഘ്യം.കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനു ശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി യുദ്ധത്തിന്റെചിത്രം കാണിച്ചു കൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾ കൃത്യമായി തന്നെ ഉത്തരം പറഞ്ഞു. ശേഷം ഞാൻ അവർക്ക് ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. ശേഷം പാഠഭാഗത്തിലേക്ക് കടക്കുകയും ചില കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും ചെയ്തു. അർത്ഥം അറിയാത്ത പദങ്ങൾ അടയാളപ്പെടുത്തുവാനും ആവശ്യപ്പെട്ടിരുന്നു തുടർന്ന് ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകുകയും അർത്ഥം അറിയാത്ത പദങ്ങൾ ബോർഡിൽ എഴുതി നൽകുകയും ചെയ്തു. തുടർന്ന് ആശയ അവതരണം നടത്തുകയും ചെയ്തു . വ്യക്തിഗത പ്രവർത്തനം നൽകി കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും പറഞ്ഞു നൽകുകയും പുനരവലോകനം നടത്തുകയും ചെയ്തു. തുടർ പ്രവർത്തനം നൽകുകയും ചെയ്തു. നന്നായി ക്ലാസ്സെടുക്കുന്ന സന്തോഷത്തിൽ തിരികെ ഇരിപ്പിടത്തിലേക്ക് പോരുന്നു.3.40 ന് രജിസ്റ്റർ ഒപ്പിട്ടതിനു ശേഷം തിരികെ വീട്ടിലേക്ക് വന്നു.

 വെള്ളിയാഴ്ച 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. എനിക്ക് പീരീഡ് ഉണ്ടായിരുന്നില്ല. രണ്ടാമത്തെ പിരീഡ് അധ്യാപികയില്ല 8 ബി ക്ലാസിലേക്ക് പോയി. നാലാമത്തെ പീരിയഡ് ആറ് ഏഴിൽ അധ്യാപക ഇല്ലാത്ത ക്ലാസിലേക്ക് പോയത്. കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി നൽകിയതിനു ശേഷം തിരികെ വന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. എച്ച് ഡി ക്ലാസിലെ കുട്ടികൾക്ക് ആറാമത്തെ പിരീഡ് ഐടി ആയിരുന്നു ടീച്ചർ വരാത്തതിനാൽ മലയാള അധ്യാപകരുടെ നിർദ്ദേശപ്രകാരം ക്ലാസ് എടുക്കുന്നതിനായി പോയി. ഇന്ന് വ്യാകരണത്തിലെ ദിത്വ പഠിപ്പിച്ചത് 


Comments