അധ്യാപന പരിശീലനം എട്ടാം ദിവസം
ഇന്ന് 9 മണി കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു ഹെഡ്മിസ്ട്രസിന്റെ മുറിയിൽ പോയി ഒമ്പതരയോട് കൂടി രജിസ്റ്റർ ഒപ്പിട്ടു. ഇന്ന് വ്യാഴാഴ്ച ആയതിനാൽ അസംബ്ലി ഉണ്ടായിരുന്നു എങ്കിലും ഇന്ന് നടന്നില്ല. ഒന്നാമത്തെ പിരീഡ് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ആശാഭാസ്കർ ടീച്ചറിന്റെ നിർദ്ദേശപ്രകാരം ഏഴ് Bക്ലാസ്സിൽ മലയാളം പഠിപ്പിക്കുവാനായി പോയി. കുഞ്ഞുണ്ണി മാഷിന്റെ വാക്ക് എന്ന് ലേഖനമാണ് പഠിപ്പിച്ചത്. ക്ലാസ്സ് കഴിഞ്ഞതിന് ശേഷം പാടാസൂത്രണം തയ്യാറാക്കുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ആറാമത്തെ പിരീഡ് 8 ബി ക്ലാസിലേക്ക് പോയി. 8 മത്തെ പാഠാസൂത്ര പഠിപ്പിച്ചു. ക്ലാസ് കാണുവാൻ വേണ്ടി ഞങ്ങളുടെ അധ്യാപകനായ ശ്യാം ബാബു സാർ എത്തിയിരുന്നു സാർ ക്ലാസ് കാണുകയും ക്ലാസിന്റെ പോരായ്മകളും മറ്റും പറഞ്ഞുതരികയും ചെയ്തു .വേദം എന്ന കവിത അങ്ങനെ പഠിപ്പിച്ചു കഴിഞ്ഞു.എട്ടാമത്തെ പിരീഡും 8 ബി ക്ലാസ്സിൽ തന്നെയായിരുന്നു.എന്റെ ഗുരുനാഥൻ എന്ന വള്ളത്തോൾ കവിതയാണ്അടുത്തതായി പഠിപ്പിച്ചത്. എന്റെ ഗുരുനാഥൻ എന്ന പാഠഭാഗത്തിലെ ഒന്നാമത്തെ പാഠസൂത്രണം പഠിപ്പിച്ചു കഴിഞ്ഞു. വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ കഴിഞ്ഞു. ദേശീയഗാനത്തിന് ശേഷം ക്ലാസ്സിൽ നിന്ന് ഇറങ്ങുകയും രജിസ്റ്റർ ഒപ്പിട്ടതിനുശേഷം തിരികെ വീട്ടിലേക്ക് പോകുകയും ചെയ്തു.
Comments
Post a Comment