അധ്യാപനപരിശീലനം 5ദിവസം
ഇന്ന് അധ്യാപന പരിശീലനത്തിന്റെ 5 മത്തെ ദിവസമായിരുന്നു. 9.20 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. 9.30 കഴിഞ്ഞപ്പോൾ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ടു. ശേഷം മലയാളം അധ്യാപികയായ ശ്രീജ ടീച്ചറിനെ പോയി കണ്ട് ലെസ്സൺ പ്ലാൻ ഒപ്പിട്ട് വാങ്ങിച്ചു. ആദ്യത്തെ പീരീഡ് 8 ബി ക്ലാസ്സിൽ പോയി ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും കുട്ടികൾക്ക് നോട്സ്കൊ ടുക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഞങ്ങളെല്ലാവരും കൂടി ഭക്ഷണം വിളമ്പുന്നതിനായി പോയി. രണ്ടു മണിയായപ്പോൾ യുപി വിഭാഗം അധ്യാപിക ആശ ടീച്ചറിന്റെ നിർദ്ദേശപ്രകാരംNAS എക്സാം നടത്തുന്നതിനായി പോയി. പരീക്ഷ നടത്തിയത്. പരീക്ഷ നടത്തി പേപ്പർ ഞങ്ങൾ തന്നെ നോക്കി ക്ലാസ് ടീച്ചറിനെ ഏൽപ്പിച്ചു. അവസാനത്തെ പീരീഡ് 8 Bക്ലാസ്സിന് ഫിസിക്കൽ എഡ്യൂക്കേഷൻ ആയിരുന്നു. അധ്യാപകൻ ഇല്ലാത്തതിനാൽ 8 ബി ക്ലാസ്സിൽ കയറി വേദം എന്ന കവിതയുടെ ആദ്യം ഭാഗം പഠിപ്പിച്ചു. വേദം എന്ന പാഠഭാഗത്തിന്റെ തീർന്നു. 3.45ന് ബെല്ലടിക്കുകയും ദേശീയ ഗാനത്തിനുശേഷം 3.50 ഓടെ ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി രജിസ്റ്റർ ഒ ഒപ്പിട്ട് സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു.
Comments
Post a Comment