അധ്യാപന പരിശീലനം 4 ദിവസം
ഇന്ന് അധ്യാപന പരിശീലനത്തിന്റെ നാലാം ദിവസമായിരുന്നു. ഞങ്ങൾ കൃത്യം 9 20 ഓടെ സ്കൂളിൽ എത്തിച്ചേർന്നു.9.35 ഓടെ ഹെഡ്മിസ്ട്രസിനെ പോയി കണ്ട് രജിസ്റ്റർ ഒപ്പിട്ടു. ശേഷം ഞങ്ങൾക്ക് അനുവദിച്ച ക്ലാസിലേക്ക് ഞങ്ങൾ പോയി. 8 ബി ക്ലാസ്സിൽ രണ്ടാമത്തെ പീരീഡ് ടീച്ചർ ഇല്ലാത്തതിനാൽ ഞാൻ കേരളപാഠാവലിയിലെ ഭൂമിയുടെ സ്വപ്നം എന്ന നോവൽ ഭാഗത്തിന്റെ ബാക്കിഭാഗം പഠിപ്പിച്ചു. മൂന്നാമത്തെ ലെസ്സൺ പ്ലാൻ രണ്ടാമത്തെ പീരീഡ്‌യിൽ തീർത്തു. പഠിപ്പിക്കുന്നതിനോടൊപ്പം കുട്ടികളുടെ സംശയവും തീർത്തു കൊടുത്തിരുന്നു. പഠിപ്പിച്ച ഭാഗങ്ങളുടെ എല്ലാം ആശയം പറയിപ്പിക്കുകയും ചോദ്യം ചോദിക്കുകയും ചെയ്തു. ശേഷം ഇന്റർവെൽ ആയിരുന്നു അതിനു ശേഷം മൂന്നാമത്തെ പീരീഡ് 8 B ക്ലാസിൽ തന്നെയായിരുന്നു. മൂന്നാമത്തെ പിരീഡ് ആ പാഠഭാഗത്തിന്റെ തുടർച്ചയായിട്ടുള്ള ഭാഗം പഠിപ്പിച്ചു. പഠിപ്പിക്കുന്നതിനോടൊപ്പം കുട്ടികൾക്ക് അറിയാത്ത വാക്കുകൾ ബോർഡിൽ എഴുതിയിട്ട് കൊടുക്കുകയും ചെയ്തു. പാഠഭാഗത്തിലെ ഒരു ചെറിയ പ്രവർത്തനം കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. ഈ പിരീഡ് ഒരു ലസം പ്ലാൻ കമ്പ്ലീറ്റ് ചെയ്തു. പിന്നീട് ഞങ്ങൾ എല്ലാവരും കൂടി ഉച്ചഭക്ഷണം വിളമ്പുന്നതിനായി മെസ് ഹോളിലേക്ക് പോയി പോയി. ഉച്ചയ്ക്ക് ശേഷം പിരീഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.3.45 ബെല്‍ അടിക്കുകയും ദേശീയഗാനത്തിന് ശേഷം 3.50 ഓടെ ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ട്സ്കൂളിൽ നിന്നും പോരുകയും ചെയ്തു.
Comments
Post a Comment