അധ്യാപന പരിശീലനം ഒമ്പതാം ദിവസം

 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു.ഒമ്പതരയോടു കൂടി ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ടു. അതിനുശേഷം അനുവദിച്ചിട്ടുള്ള ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഒന്നാമത്തെ പിരീഡ് 7 എ ക്ലാസ്സിൽ  എച്ച് എമ്മിന്റെ നിർദ്ദേശപ്രകാരം പോവുകയും കുട്ടികളെക്കൊണ്ട് മലയാളം പുസ്തകം വായിപ്പിക്കുകയും ചെയ്തു. അതിനുശേഷം തിരികെ വന്നു പാഠാസൂത്രണം തയ്യാറാക്കി. മൂന്നാമത്തെ പീരീഡ് എട്ട് ബി ക്ലാസിലേക്ക് പോകുകയും എന്റെ ഗുരുനാഥൻ എന്ന കവിതയുടെ രണ്ടാമത്തെ പാഠാസൂത്രണം എടുക്കുകയും ചെയ്തു. അതിനുശേഷം തിരികെ വന്ന് നാലാമത്തെ പിരീഡ്  NAS എക്സാം നടത്തുന്നതിനായി പോയി. അതിനുശേഷം ഞങ്ങൾ ഉച്ച ഭക്ഷണം കഴിക്കുന്നതിനായി പോയി. ഉച്ചകഴിഞ്ഞ്  NAS എക്സാം പേപ്പർ നോക്കുകയും പരിശോധിച്ച ശേഷം പേപ്പർ ടീച്ചറിനെ ഏൽപ്പിക്കുകയും ചെയ്തു. അതിനുശേഷം പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ വായിച്ചു നോക്കി. 3.45ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരിച്ചുപോരുകയും ചെയ്തു.

Comments

Popular posts from this blog

അധ്യാപന പരിശീലനം ആറാം ദിവസം

INNOVATIVE WORK REPORT