അധ്യാപന പരിശീലനം മൂന്നാം ആഴ്ച 👩🏻🏫
ഈ ആഴ്ച എല്ലാ ദിവസവും ക്ലാസ്സ് ഉണ്ടായിരുന്നു.
ഇന്ന് 9 മണി കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു ഹെഡ്മിസ്ട്രസിന്റെ മുറിയിൽ പോയി ഒമ്പതരയോട് കൂടി രജിസ്റ്റർ ഒപ്പിട്ടു. ഇന്ന് വ്യാഴാഴ്ച ആയതിനാൽ അസംബ്ലി ഉണ്ടായിരുന്നു എങ്കിലും ഇന്ന് നടന്നില്ല. ഒന്നാമത്തെ പിരീഡ് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ആശാഭാസ്കർ ടീച്ചറിന്റെ നിർദ്ദേശപ്രകാരം ഏഴ് Bക്ലാസ്സിൽ മലയാളം പഠിപ്പിക്കുവാനായി പോയി. കുഞ്ഞുണ്ണി മാഷിന്റെ വാക്ക് എന്ന് ലേഖനമാണ് പഠിപ്പിച്ചത്. ക്ലാസ്സ് കഴിഞ്ഞതിന് ശേഷം പാഠാസൂത്രണം തയ്യാറാക്കുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ആറാമത്തെ പിരീഡ് 8 ബി ക്ലാസിലേക്ക് പോയി. 8 മത്തെ പാഠാസൂത്ര പഠിപ്പിച്ചു. ക്ലാസ് 35 മിനിറ്റ് ക്ലാസ്സിൽ 27കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് തിരുവള്ളൂറിന്റെ ഒരു കഥ പറഞ്ഞു കൊടുത്തു കൊണ്ടായിരുന്നു. ക്ലാസ് കാണുവാൻ വേണ്ടി ഞങ്ങളുടെ അധ്യാപകനായ ശ്യാം ബാബു സാർ എത്തിയിരുന്നു സാർ ക്ലാസ് കാണുകയും ക്ലാസിന്റെ പോരായ്മകളും മറ്റും പറഞ്ഞുതരികയും ചെയ്തു .വേദം എന്ന കവിത അങ്ങനെ പഠിപ്പിച്ചു കഴിഞ്ഞു.എട്ടാമത്തെ പിരീഡും 8 ബി ക്ലാസ്സിൽ തന്നെയായിരുന്നു.എന്റെ ഗുരുനാഥൻ എന്ന വള്ളത്തോൾ കവിതയാണ്അടുത്തതായി പഠിപ്പിച്ചത്. എന്റെ ഗുരുനാഥൻ എന്ന പാഠഭാഗത്തിലെ ഒന്നാമത്തെ പാഠാസൂത്രണം പഠിപ്പിച്ചു. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് ഗുരുശിഷ്യബന്ധം കാണിക്കുന്ന ഒരു ചിത്രമായിരുന്നു. . വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ കഴിഞ്ഞു. ദേശീയഗാനത്തിന് ശേഷം ക്ലാസ്സിൽ നിന്ന് ഇറങ്ങുകയും രജിസ്റ്റർ ഒപ്പിട്ടതിനുശേഷം തിരികെ വീട്ടിലേക്ക് പോകുകയും ചെയ്തു.
9.20 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു.ഒമ്പതരയോടു കൂടി ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ടു. അതിനുശേഷം അനുവദിച്ചിട്ടുള്ള ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഒന്നാമത്തെ പിരീഡ് 7 എ ക്ലാസ്സിൽ എച്ച് എമ്മിന്റെ നിർദ്ദേശപ്രകാരം പോവുകയും കുട്ടികളെക്കൊണ്ട് മലയാളം പുസ്തകം വായിപ്പിക്കുകയും ചെയ്തു. അതിനുശേഷം തിരികെ വന്നു പാഠാസൂത്രണം തയ്യാറാക്കി. മൂന്നാമത്തെ പീരീഡ് എട്ട് ബി ക്ലാസിലേക്ക് പോകുകയും എന്റെ ഗുരുനാഥൻ എന്ന കവിതയുടെ രണ്ടാമത്തെ പാഠാസൂത്രണം എടുക്കുകയും ചെയ്തു. ഇന്ന് ക്ലാസ്സിൽ 21 കുട്ടികൾ ഉണ്ടായിരുന്നു കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് മദർ തെരേസയുടെ ഗാന്ധിജിയുടെയും പുണ്യ പ്രവർത്തി ചെയ്യുന്ന രണ്ട് ചിത്രങ്ങൾ ആയിരുന്നു . അതിനുശേഷം തിരികെ വന്ന് നാലാമത്തെ പിരീഡ് NAS എക്സാം നടത്തുന്നതിനായി പോയി. അതിനുശേഷം ഞങ്ങൾ ഉച്ച ഭക്ഷണം കഴിക്കുന്നതിനായി പോയി. ഉച്ചകഴിഞ്ഞ് NAS എക്സാം പേപ്പർ നോക്കുകയും പരിശോധിച്ച ശേഷം പേപ്പർ ടീച്ചറിനെ ഏൽപ്പിക്കുകയും ചെയ്തു. അതിനുശേഷം പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ വായിച്ചു നോക്കി. 3.45ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരിച്ചുപോരുകയും ചെയ്തു.
കൃത്യം 9.10 യോടെ സ്കൂളിൽ എത്തി. 9.30ആയപ്പോൾ ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ടു.അതിനുശേഷം ഞങ്ങൾക്ക് അനുവദിച്ചിട്ടുള്ള ക്ലാസ്സിൽ പോയിരുന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് എടുക്കുന്നതിന് വേണ്ടി 8 ബി ക്ലാസിലേക്ക് പോയി. എന്റെ ഗുരുനാഥൻ എന്ന പാഠഭാഗത്തിലെ മൂന്നാമത്തെ പാഠാസൂത്രണംപഠിപ്പിച്ചു ക്ലാസിൽ 16 കുട്ടികൾ ഉണ്ടായിരുന്നു കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് ഗാന്ധിജിയുടെ കുട്ടിക്കാലത്തെ ഒരു സംഭവം കാണിക്കുന്ന വീഡിയോ ആയിരുന്നു നന്നായിത്തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു .അന്നേദിവസം പിന്നീട് പീരിഡുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം 7 മത്തെ പീരീഡ് 6A ക്ലാസിൽ പോയി. കുട്ടികളെ കൊണ്ട് മലയാളം പാഠപുസ്തകം വായിപ്പിച്ചു.3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനം ശേഷം രജിസ്റ്റർ ഒപ്പിട്ട് തിരിച്ചു വീട്ടിലേക്ക് പോന്നു.
ഇന്ന്കൃത്യം 9 മണിയോടെ സ്കൂളിൽ എത്തിച്ചേർന്നു. ഒമ്പതര യോടു കൂടി രജിസ്റ്റർ ഒപ്പിട്ടു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ശ്രീജ ടീച്ചറിനെ പോയി കണ്ടു റെക്കോർഡ് ഒപ്പിട്ടു വാങ്ങിച്ചു . ഞാൻ ഇന്ന്മൂന്നാമത്തെ പിരീഡ് ആയിരുന്നു എട്ട് ബി ക്ലാസ്സിൽ പഠിപ്പിക്കേണ്ടത്. എന്റെ ഗുരുനാഥൻ എന്ന കവിതയുടെ നാലാമത്തെ പാഠസൂത്രണമാണ് ഞാൻ ഇന്ന് പഠിപ്പിച്ചത് ഇന്ന് ക്ലാസ്സിൽ 21 കുട്ടികൾ ഉണ്ടായിരുന്നു കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് ഡോക്ടർ എസ് രാധാകൃഷ്ണന്റെ ചിത്രം ആയിരുന്നു അതിന്റെ അടിസ്ഥാന ചോദ്യങ്ങൾ ചോദിക്കുകയും വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു . ഇതോടുകൂടി എന്റെ ഗുരുനാഥൻ എന്ന കവിത കഴിഞ്ഞു. അതിനുശേഷം ഉച്ചഭക്ഷണം കഴിക്കുകയും തുടർന്ന് പാഠഭാഗങ്ങൾ വായിക്കുകയും ചെയ്തു. കുട്ടികൾക്ക് വേണ്ടുന്ന നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു. പിന്നീട്3.45 ലോടെ ബെല്ലടിക്കുകയും ദേശീയ ഗാനത്തിനു ശേഷം രജിസ്റ്റർ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു. വളരെ നല്ല ഒരു ദിവസമായിരുന്നു ഇന്ന്.
9.10 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. 9.30 യോടെ രജിസ്റ്ററിൽ ഒപ്പിട്ടു. അതിനുശേഷം ശ്രീജ ടീച്ചറിനെ കണ്ട് റെക്കോർഡ് ഒപ്പിട്ടു വാങ്ങിച്ചു. ഇന്ന് എനിക്ക് രണ്ട് പിരീഡ് ആയിരുന്നു എട്ടു ബി ക്ലാസ്സിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ പിരീഡ് ക്ലാസിൽ ചെല്ലുകയും പുതിയ യൂണിറ്റ് തുടങ്ങുകയും ചെയ്തു. യൂണിറ്റിന്റെ പ്രവേശകമായി നൽകിയിരുന്ന ചേക്കുട്ടിപാവകളുടെ നിർമ്മാണമായിരുന്നു ഇന്ന് ക്ലാസ്സിൽ നടന്നത് ക്ലാസിൽ ഇരുപത്തിയാറ് കുട്ടികൾ ഉണ്ടായിരുന്നു . കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചതിന് ശേഷമാണ് പ്രവർത്തനം ചെയ്തത്. കുട്ടികൾ തങ്ങളാൽ കഴിയുന്ന വിധം നന്നായി തന്നെ ചെയ്തു. അതിനുശേഷം ഞങ്ങൾ ആഹാരം കഴിച്ചു. അതിനുശേഷം കുട്ടികളുടെ എല്ലാം നോട്ട്ബുക്ക് പരിശോധിച്ചു. കുറച്ചു കുട്ടികൾ മാത്രമേ ബുക്ക് വയ്ക്കാതിരുന്നുള്ളൂ. ഏഴാമത്തെ പിരീഡും എട്ടു ബി ക്ലാസ്സിൽ പഠിപ്പിക്കുന്നതിനായി പോയി. ഏഴാമത്തെ പിരീഡ് കുട്ടികൾക്ക് ടീച്ചറിന്റെ നിർദ്ദേശപ്രകാരം എന്റെ ഗുരുനാഥൻ എന്ന പാഠത്തിലെ നോട്ട് കൊടുക്കുകയായിരുന്നു. ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ കുട്ടികൾക്ക് ബോർഡിൽ നൽകി. പിന്നീട്3.45 ലോടെ ബെല്ലടിക്കുകയും ദേശീയ ഗാനത്തിനുശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
വളരെ മനോഹരമായ ഒരു ആഴ്ചയായിരുന്നു കഴിഞ്ഞുപോയത്.
Comments
Post a Comment