അധ്യാപന പരിശീലനം മൂന്നാം ദിവസം
7/10/2024 തിങ്കളാഴ്ച കൃത്യം 9.15 ഞങ്ങൾ സ്കൂളിൽ എത്തി. 9.30 യോടെ ഹെഡ്മിസ്ട്രസിനെ പോയി കണ്ട് രജിസ്റ്റർ ഒപ്പിട്ടു. ശേഷം ഞങ്ങൾക്ക് ഇരിക്കുവാനായി അനുവദിച്ച ക്ലാസിലേക്ക് പോയി . 9.45 ഫസ്റ്റ് ബെൽ അടിച്ചപ്പോൾ അസംബ്ലി ആരംഭിച്ചു. 8 സി യിലെ കുട്ടികളായിരുന്നു ഇന്ന് അസംബ്ലി എടുത്തത്. അസംബ്ലിക്ക് ശേഷം പ്രധാന അധ്യാപിക കുട്ടികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങളും മറ്റും നൽകി. 10 ആയപ്പോൾ അസംബ്ലി അവസാനിച്ചു. എനിക്ക് പീരീഡ് ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 12.45 ആയപ്പോൾ ഞങ്ങൾ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനായി പോയി. ശേഷം ആറാമത്തെ പിരീഡ് എനിക്ക് 8 ബി ക്ലാസ്സിൽ പഠിപ്പിക്കുവാനായി പോയി. കേരളപാഠാവലിയിലെ അവസാനത്തെ യൂണിറ്റ് ആയ അന്യ ജീവൻ ഉതകി സ്വജീവിതം എന്ന യൂണിറ്റിലെ രണ്ടാമത്തെ പാഠമായ ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. ആറാമത്തെ പിരീഡ് ഒരു ലെസൻ പ്ലാൻ എടുത്തു തീർത്തു . ക്ലാസ് നന്നായി ശ്രദ്ധിക്കുകയും ഉത്തരം പറയുകയും ചെയ്തിരുന്നു. തയ്യാറെടുത്ത രീതിയിൽ തന്നെ നന്നായി ക്ലാസ് എടുക്കാൻ സാധിച്ചു. ശേഷം എട്ടാമത്തെ പിരീഡും മലയാളം പഠിപ്പിക്കുന്നതിനായി 8 B ക്ലാസ്സിലേക്ക് പോയി. അവസാനത്തെ പിരീഡ് ആയതിനാൽ സമയം കുറച്ചു കുറവായിരുന്നു. എങ്കിലും ഒരു ലെസ്സൺ പ്ലാൻ പഠിപ്പിച്ചു തീർന്നു. ആറാമത്തെ പിരീഡ് കുട്ടികൾക്ക് നൽകിയത് അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ചിത്രം ആയിരുന്നു. അവസാനത്തെ പീരീഡ് കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് ഒരു ഗ്രാമത്തിന്റെ മനോഹരമായ ചിത്രമായിരുന്നു. ആരംഭത്തിലൂടെ കുട്ടികളെ പാഠഭാഗത്തിലേക്ക് എളുപ്പം എത്തിക്കാൻ കഴിഞ്ഞു. ദേശീയഗാനത്തിനുശേഷം ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ട് 3. 50 ന് സ്കൂളിൽ നിന്നിറങ്ങി.
Comments
Post a Comment