അധ്യാപന പരിശീലനം രണ്ടാമത്തെ ആഴ്ച

 7/10/2024 തിങ്കൾ മുതൽ 10/10/2024 വ്യാഴം വരെ മാത്രമേ ഈ ആഴ്ച ക്ലാസ് ഉണ്ടായിരുന്നുള്ളൂ.വെള്ളിയാഴ്ച പൂജവെപ്പ് ആയതിനാൽ അവധിയായിരുന്നു.


7/10/2024 തിങ്കളാഴ്ച കൃത്യം 9.15 ഞങ്ങൾ സ്കൂളിൽ എത്തി. 9.30 യോടെ ഹെഡ്മിസ്ട്രസിനെ പോയി കണ്ട് രജിസ്റ്റർ ഒപ്പിട്ടു. ശേഷം ഞങ്ങൾക്ക് ഇരിക്കുവാനായി അനുവദിച്ച ക്ലാസിലേക്ക് പോയി . 9.45 ഫസ്റ്റ് ബെൽ അടിച്ചപ്പോൾ അസംബ്ലി ആരംഭിച്ചു. 8 സി യിലെ കുട്ടികളായിരുന്നു അസംബ്ലി നടത്തിയത് . അസംബ്ലിക്ക് ശേഷം പ്രധാന അധ്യാപിക കുട്ടികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങളും മറ്റും നൽകി. 10 മണി ആയപ്പോൾ അസംബ്ലി അവസാനിച്ചു. എനിക്ക് പീരീഡ്‌ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 12.45 ആയപ്പോൾ ഞങ്ങൾ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനായി പോയി. ശേഷം ആറാമത്തെ പിരീഡ് എനിക്ക് 8 ബി ക്ലാസ്സിൽ പഠിപ്പിക്കുവാനായി പോയി. കേരളപാഠാവലിയിലെ അവസാനത്തെ യൂണിറ്റ് ആയ അന്യജീവനുതകിസ്വജീവിതം എന്ന യൂണിറ്റിലെ രണ്ടാമത്തെ പാഠമായ ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. ആറാമത്തെ പിരീഡ് ഒന്നാമത്തെ പാഠാസൂത്രണം എടുത്തു . കുട്ടികൾ നന്നായി ശ്രദ്ധിക്കുകയും   ക്ലാസിൽ 22 കുട്ടികൾ ഉണ്ടായിരുന്നു കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് അമ്മയുടെ മകനെ സ്നേഹം കാണിക്കുന്ന ഒരു ചിത്രമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുട്ടികളോട് ചോദ്യം ചോദിക്കുകയും കുട്ടികൾ നന്നായി തന്നെ ഉത്തരം പറയുകയും ചെയ്തിരുന്നു. തയ്യാറെടുത്ത രീതിയിൽ തന്നെ നന്നായി ക്ലാസ് എടുക്കാൻ സാധിച്ചു. ശേഷം എട്ടാമത്തെ പിരീഡും മലയാളം പഠിപ്പിക്കുന്നതിനായി 8 B ക്ലാസ്സിലേക്ക് പോയി. അവസാനത്തെ പിരീഡ് ആയതിനാൽ സമയം കുറച്ചു കുറവായിരുന്നു. എങ്കിലും ഒരു പാഠാസൂത്രണം പഠിപ്പിച്ചു തീർന്നു. ആറാമത്തെ പിരീഡ് കുട്ടികൾക്ക് നൽകിയത് അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ചിത്രം ആയിരുന്നു. അവസാനത്തെ പീരീഡ് കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് ഒരു ഗ്രാമത്തിന്റെ മനോഹരമായ ചിത്രമായിരുന്നു. പ്രാരംഭ ത്തിലൂടെ കുട്ടികളെ പാഠഭാഗത്തിലേക്ക് എളുപ്പം എത്തിക്കാൻ കഴിഞ്ഞു. ദേശീയഗാനത്തിനുശേഷം ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ട് 3. 50 ന് സ്കൂളിൽ നിന്നിറങ്ങി.


ഇന്ന് അധ്യാപന പരിശീലനത്തിന്റെ നാലാം ദിവസമായിരുന്നു. ഞങ്ങൾ കൃത്യം 9.20 ഓടെ സ്കൂളിൽ എത്തിച്ചേർന്നു.9.35 ഓടെ ഹെഡ്മിസ്ട്രസിനെ പോയി കണ്ട് രജിസ്റ്റർ ഒപ്പിട്ടു. ശേഷം ഞങ്ങൾക്ക് അനുവദിച്ച ക്ലാസിലേക്ക് ഞങ്ങൾ പോയി. 8 ബി ക്ലാസ്സിൽ രണ്ടാമത്തെ പീരീഡ് ടീച്ചർ ഇല്ലാത്തതിനാൽ ഞാൻ കേരളപാഠാവലിയിലെ ഭൂമിയുടെ സ്വപ്നം എന്ന നോവൽ ഭാഗത്തിന്റെ ബാക്കിഭാഗം പഠിപ്പിച്ചു. ഇന്ന് ക്ലാസ്സിൽ 23 കുട്ടികൾ ഉണ്ടായിരുന്നു. ഇന്ന് കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് ഒരു കൊളാഷ് ആയിരുന്നു  മൂന്നാമത്തെ പാഠാസൂത്രണം രണ്ടാമത്തെ പിരീഡിൽ തീർത്തു. പഠിപ്പിക്കുന്നതിനോടൊപ്പം കുട്ടികളുടെ സംശയവും തീർത്തു കൊടുത്തിരുന്നു. പഠിപ്പിച്ച ഭാഗങ്ങളുടെ എല്ലാം ആശയം പറയിപ്പിക്കുകയും ചോദ്യം ചോദിക്കുകയും ചെയ്തു. ശേഷം ഇന്റർവെൽ ആയിരുന്നു അതിനു ശേഷം മൂന്നാമത്തെ പീരീഡ് 8 B ക്ലാസിൽ തന്നെയായിരുന്നു. മൂന്നാമത്തെ പിരീഡ് ആ പാഠഭാഗത്തിന്റെ നാലാമത്തെ പാഠസൂത്രണമാണ് എടുത്തത്. കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് പട്ടാളക്കാരന്റെ ജീവിതം ഒരു ചിത്രമാണ്. പഠിപ്പിക്കുന്നതിനോടൊപ്പം കുട്ടികൾക്ക് അറിയാത്ത വാക്കുകൾ ബോർഡിൽ എഴുതിയിട്ട് കൊടുക്കുകയും ചെയ്തു. പാഠഭാഗത്തിലെ ഒരു ചെറിയ പ്രവർത്തനം കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. ഈ പിരീഡ് നാലാമത്തെപാഠാസൂത്രണം പഠിപ്പിച്ചു.ഞങ്ങൾ എല്ലാവരും കൂടി ഉച്ചഭക്ഷണം വിളമ്പുന്നതിനായി മെസ് ഹോളിലേക്ക് പോയി പോയി. ഉച്ചയ്ക്ക് ശേഷം പിരീഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.3.45 ബെല്‍ അടിക്കുകയും ദേശീയഗാനത്തിന് ശേഷം 3.50 ഓടെ ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ട്സ്കൂളിൽ നിന്നും പോരുകയും ചെയ്തു.


ഇന്ന് അധ്യാപന പരിശീലനത്തിന്റെ 5 മത്തെ ദിവസമായിരുന്നു. 9.20 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. 9.30 കഴിഞ്ഞപ്പോൾ H. Mന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ടു. ശേഷം മലയാളം അധ്യാപികയായ ശ്രീജ ടീച്ചറിനെ പോയി കണ്ട് ലെസ്സൺ പ്ലാൻ ഒപ്പിട്ട് വാങ്ങിച്ചു. ആദ്യത്തെ പീരീഡ് 8 ബി ക്ലാസ്സിൽ പീരീഡ് ഉണ്ടായിരുന്നു. ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്തിലെ അവസാനത്തെ പാഠസൂത്രണം പഠിപ്പിച്ചു. പ്രാരംഭമായി നൽകിയത് വ്യാകുല മാതാവിന്റെ ചിത്രമാണ് . നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു  കുട്ടികൾക്ക് നോട്സ്കൊടുക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഞങ്ങളെല്ലാവരും കൂടി ഭക്ഷണം വിളമ്പുന്നതിനായി പോയി. രണ്ടു മണിയായപ്പോൾ യുപി വിഭാഗം അധ്യാപിക ആശ ടീച്ചറിന്റെ നിർദ്ദേശപ്രകാരംNAS എക്സാം നടത്തുന്നതിനായി പോയി. പരീക്ഷ നടത്തി പേപ്പർ ഞങ്ങൾ തന്നെ നോക്കി ക്ലാസ് ടീച്ചറിനെ ഏൽപ്പിച്ചു. അവസാനത്തെ പീരീഡ് 8 Bക്ലാസ്സിന് ഫിസിക്കൽ എഡ്യൂക്കേഷൻ ആയിരുന്നു. അധ്യാപകൻ ഇല്ലാത്തതിനാൽ 8 ബി ക്ലാസ്സിൽ കയറി വേദം എന്ന കവിതയുടെ ആദ്യ പാടാസൂത്രണം പഠിപ്പിച്ചു കുട്ടികൾക്ക് പ്രാരംഭമായി നൽകിയത്. രണ്ട് ചിത്രങ്ങൾ ആയിരുന്നു. നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. 3.45ന് ബെല്ലടിക്കുകയും ദേശീയ ഗാനത്തിനുശേഷം 3.50 ഓടെ ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ട് സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു.


10/10/2024 വ്യാഴാഴ്ചഅധ്യാപന പരിശീലനത്തിന്റെ ആറാം ദിവസമായിരുന്നു. കൃത്യം 9.5 ആയപ്പോൾ സ്കൂളിൽ എത്തി. 9.10 ഓടെ ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ടു. ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. 9.30യോട് കൂടി ഫസ്റ്റ് ബെൽ അടിച്ചു. ഇന്ന് അസംബ്ലി നടത്തിയത് 5 ബീ ക്കാരായിരുന്നു. വളരെ മനോഹരമായ ഒരു അസംബ്ലിയായിരുന്നു. ചിത്രരചന മത്സരത്തിൽ പങ്കെടുുത്ത വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് യു.പി വിഭാഗം സീനിയർ അധ്യാപികയായ അർച്ചന ടീച്ചർ വിതരണം ചെയ്തു. 9.55 ഓടെ അസംബ്ലി അവസാനിച്ചു. ഇന്ന് മൂന്നാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്സ് എടുക്കുവാൻ ഉണ്ടായിരുന്നത്. യൂസഫലി കേച്ചേരിയുടെ വേദം എന്ന കവിതയുടെ രണ്ടാമത്തെ പാഠസൂത്രണമാണ് എടുത്തത്. കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് മീൻസ് റെഡി എന്ന ഷോർട്ട് ഫിലിം ആണ് . ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം 6B ക്ലാസിലേക്ക് പോയി. ശേഷം 8 ബി ക്ലാസിലെ കുട്ടികളുടെ മലയാളം നോട്ട് ബുക്ക് പരിശോധിച്ചു. അവസാന പീരീഡ് മെസ്സ് ഹോളിൽ ജെ.ആർ.സി ക്വിസ് കോമ്പറ്റീഷൻ നടക്കുന്നുണ്ടായിരുന്നു. അവിടെ കുട്ടികൾക്ക് മാർക്കിടുന്നതിന് വേണ്ടി പോയി. ദേശീയഗാനത്തിന് ശേഷം രജിസ്റ്റർ ഒപ്പിട്ട് 3.55 ഓടെ സ്കൂളിൽ നിന്നിറങ്ങി.11തീയതി പൂജ അവധിയായതിനാൽ ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച