അധ്യാപന പരിശീലനം നാലാം ആഴ്ച

 തിങ്കളാഴ്ചതിങ്കളാഴ്ച ഒമ്പതരയോട് കൂടിസ്കൂളിൽ എത്തിച്ചേർന്നു.ഹെഡ്മിസ്ട്രൽ മുറിയിൽ പോയി രജിസ്റ്റർ ചെയ്ത ശേഷം ഞങ്ങൾക്ക് അനുവദിച്ച ക്ലാസ്സിൽ മുറി പോയി.ഇന്നെനിക്ക് എട്ടു ബി ക്ലാസിൽ രണ്ട് പിരീഡ് ഉണ്ടായിരുന്നു. മൂന്നും നാലും പിരിയഡ് നാസ് എക്സാം നടത്തുന്നതിനായി ഒൻപത് ക്ലാസ്സിലേക്ക് പോയി. പരീക്ഷ നടത്തി ഉച്ചയ്ക്ക് പേപ്പർ കവിത ടീച്ചറിനെ ഏൽപ്പിച്ചു. ആറാമത്തെ പിരീഡ് ക്ലാസ് എടുക്കുവാൻ 8 ബി ക്ലാസ്സിലേക്ക് പോയി. വൈശാഖൻ്റെ മാനവികതയുടെ തീർത്ഥം എന്ന പാഠഭാഗത്തിൻ്റെ ഒന്നാമത്തെ പാഠസൂത്രമാണ് ഞാൻ ആറാമത്തെ പിരീഡ് എട്ടു ബി ക്ലാസ്സിൽ എടുത്തത്. ക്ലാസിൽ 21 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് നിപ്പ പ്രളയംകോവിഡ് എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആയിരുന്നു. വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. മാനവികതയുടെ തീർത്ഥം എന്ന പാഠഭാഗത്തിലെ രണ്ടാമത്തെ പാഠസൂത്രണമാണ് എട്ടാമത്തെ പിരീഡ് ക്ലാസ് എടുത്തത്. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട വീഡിയോയാണ് പ്രാരംഭമായി നൽകിയത്. 3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിനുശേഷം ക്ലാസിൽ നിന്ന് ഇറങ്ങുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.

    ചൊവ്വാഴ്ച കൃത്യം ഒമ്പതര ആയപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മിസ്ട്രസിൻ്റെ മുറയിൽ പോയി രജിസ്റ്റർ ചെയ്തു. ആലപ്പുഴ ജില്ലയിൽ കെ.എസ്.യുവിൻ്റെ വിദ്യാഭ്യാസ ബന്ദ് ആയതിനാൽ ഇന്ന് ക്ലാസ് ഉണ്ടായിരുന്നില്ല. NAS എക്സാമിൻ്റെ ഞങ്ങൾ പേപ്പർ നോക്കുകയും മാർക്ക് രേഖപ്പെടുത്തുകയും ചെയ്തു. ഉച്ചയ്ക്ക് 12 മണി ആയപ്പോൾ രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ വരുകയും ചെയ്തു.

        ബുധനാഴ്ച കൃത്യം 9:15 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഇരിപ്പിടത്തിലേക്ക് പോയി. ഇന്നെനിക്ക് ആദ്യത്തെ പിരീഡ് ആയിരുന്നു ക്ലാസ്സ്. ക്ലാസ് എടുക്കുന്നതിനായി 8 ബിയിലേക്ക് പോയി. പക്ഷേ ക്ലാസ്സ് എടുക്കുവാൻ കഴിഞ്ഞില്ല. കാരണം കുട്ടികൾ എസ്‌പിയുടെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് പോയി. ആറു കുട്ടികൾ മാത്രമേ ക്ലാസിൽ ഉണ്ടായിരുന്നുള്ളൂ. അവരുടെ ഒരു പ്രവർത്തനം നടത്തി. പിന്നീട് തിരികെ ഇരിപ്പിടത്തിലേക്ക് പോരുകയും ചെയ്തു. പിന്നീട് പാടാസൂത്രണം തയ്യാറാക്കുകയും ചെയ്തു. പിന്നീട് ഭക്ഷണം കഴിച്ചു. ഉച്ചയ്ക്കുശേഷം പീരീഡ് ഉണ്ടായിരുന്നില്ല. 3.45 ലോടെ ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.

         വ്യാഴാഴ്ച കൃത്യം 9. 15-ഓടെ സ്കൂളിൽ എത്തിച്ചേർന്നു. മുറിയിൽ പോയി രജിസ്റ്റർ ഒപ്പിട്ടു ശേഷം ഇരിപ്പിടത്തിലേക്ക് പോയി. ഇന്നെനിക്ക് മൂന്ന് പിരീഡ്  ആയിരുന്നു ക്ലാസ്. ഇന്ന് ഞങ്ങളുടെ ക്ലാസ് കാണുവാനായി ഷൈനി ടീച്ചർ എത്തിയിരുന്നു. ക്ലാസ് എടുക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി. മൂന്നാമത്തെ ടീമിൻ്റെ ക്ലാസ് എടുക്കുവാനായി 8b ക്ലാസ്സിലേക്ക് പോയി. മാനവികതയുടെ തീർത്ഥം എന്ന പാഠത്തിലെ മൂന്നാമത്തെ പാഠസൂത്രണമാണ് ഞാൻ ഇന്ന് എട്ട് ബിയിൽ പഠിപ്പിച്ചത്. ഇന്ന് ക്ലാസ്സിൽ 25 കുട്ടികൾ ഉണ്ടായിരുന്നു. പ്രളയകാലത്തെ ഒരു കുട്ടിയുടെ അവസ്ഥ പങ്കുവയ്ക്കുന്ന കാർട്ടൂൺ ചാറ്റുകളിലാക്കി കാണിക്കുകയായിരുന്നു. അതുവഴി കുട്ടികളെ എളുപ്പത്തിൽ പാഠഭാഗത്തേക്ക് എത്തിക്കുവാൻ കഴിഞ്ഞു. ടീച്ചർ ക്ലാസ്സിനെ പറ്റി നല്ല അഭിപ്രായം പറഞ്ഞു. 12.45ൽ ഉച്ചഭക്ഷണം കഴിച്ചു. ശേഷം കുട്ടികളിൽ നോട്ടുബുക്ക് പറഞ്ഞ ദിവസം വയ്ക്കാത്തവരുടെ ബുക്ക് പരിശോധിച്ചു. 3.45 ലോടെ ബെൽ അടിക്കുകയും ദേശീയ ഗാനത്തിനുശേഷം രജിസ്റ്ററിൽ ഒപ്പിട്ട്തിരികെ പോരുകയും ചെയ്തു.

     വെള്ളിയാഴ്ച 9 മണിക്ക് സ്കൂളിൽ എത്തിച്ചു. 9.30 മണിയോടെ രജിസ്റ്ററിൽ ഒപ്പിട്ടു. ശേഷം ഞങ്ങൾക്ക് അനുവദിച്ച ക്ലാസിലേക്ക് പോയി. ഇന്നെനിക്ക് രണ്ട് ഗ്ലാസ് ഉണ്ടായിരുന്നു. രണ്ടാമത്തെ പിരീഡും ഏഴാമത്തെ പിരീഡും. രണ്ടാമത്തെ പീരീഡ് പഠിപ്പിക്കുകയും, ഏഴാമത്തെ പിരീഡ് നോട്ട് കൊടുക്കുകയും ചെയ്തു. രണ്ടാമത്തെ പിരീഡ് ക്ലാസെടുക്കുന്നതിനായി ക്ലാസിലേക്ക് പോയി. മാനവികതയുടെ തീർത്ഥം എന്ന പാഠഭാഗത്തിലെ നാലാമത്തെ പാഠസൂത്രമാണ് രണ്ടാമത്തെ പിരീഡ് പഠിപ്പിച്ചത് ഇന്ന് ക്ലാസ്സിൽ 21 കുട്ടികൾ ഉണ്ടായിരുന്നു . 2018ലെ പ്രളയത്തിൽ മത്സ്യ തൊഴിലാളികൾ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്ന ചിത്രമാണ് പ്രാരംഭമായി നൽകിയത്. വളരെ നന്നായി തന്നെ ക്ലാസെടുക്കാൻ സാധിച്ചു. തുടർന്ന് പാടാസൂത്രണം തയ്യാറാക്കുകയും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം പാഠപുസ്തകം വായിക്കുകയും ചെയ്തു. 3.45 ലോടെ ബെല്ലടിക്കുകയും, രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച