അധ്യാപനപരിശീലനം ഒന്നാം ദിവസം👩🏻🏫
ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള തേർഡ് സെമസ്റ്റർ അധ്യാപന പരിശീലനം 3/10/2024 വ്യാഴാഴ്ച ആരംഭിച്ചു. പഠിപ്പിക്കാനുള്ള ഭാഗങ്ങൾ തിങ്കളാഴ്ച വന്ന് ടിച്ചിരുന്നു. അധ്യാപന പരിശീലനത്തിനായി ലഭിച്ച സ്കൂൾ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാവേലിക്കരയായിരുന്നു. ഞാൻ ഉൾപ്പെടെ അഞ്ച് അധ്യാപക വിദ്യാർത്ഥിനികൾ ആയിരുന്നു അധ്യാപന പരിശീലനത്തിനായി കൂടെയുണ്ടായിരുന്നത്. അനു ബാബു (നാച്ചുറൽ സയൻസ് ),ശ്വേത.എസ്. ബാബു ( സോഷ്യൽ സയൻസ് ) സോജി മെറിൻ മാത്യു (മാത്‍സ് ) ലക്ഷ്മി.എസ്. ഹരി ( ഫിസിക്കൽ സയൻസ് ). ഞങ്ങൾ അഞ്ചുപേരും കൃത്യം 9. 15ആയപ്പോൾ സ്കൂളിലെത്തി.9.25 എച്ച്. എമ്മിനെ പോയി കണ്ട് രജിസ്റ്റർ ഒപ്പിട്ടു.ഇന്നും നാളെയും സ്കൂളിൽ കലോത്സവം ആയതിനാൽ ഇന്ന് ക്ലാസ് ഉണ്ടായിരുന്നില്ല. ആശ ടീച്ചറിന്റെ നിർദ്ദേശം അനുസരിച്ച് ഞങ്ങൾ 10 ഡി ക്ലാസ്സിൽ ഇരുന്നു. ആശ ടീച്ചറിനെ പോയി കണ്ട് ഞങ്ങൾക്കുള്ള കലോത്സവത്തിന്റെ ഡ്യൂട്ടിയെപ്പറ്റി അന്വേഷിച്ചു. കുട്ടികൾക്ക് വേണ്ടിയുള്ള ചെസ് നമ്പർ തയ്യാറാക്കാൻ ടീച്ചർ ഞങ്ങളോട് പറഞ്ഞു. പത്തുമണിയോടുകൂടി കലോത്സവം ആരംഭിച്ചു. എന്നാൽ 11 മണിയോടുകൂടിയാണ് ഉദ്ഘാടനസമ്മേളനം നടന്നത്. ഉദ്ഘാടന സമ്മേളനത്തിനുള്ള ഗസ്റ്റിനെ ക്ഷണിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുവാൻ ടീച്ചർ ഞങ്ങളോട് ആവശ്യപ്പെട്ടു. കലോത്സവത്തിന് നൽകിയിട്ടുള്ള പേര് സർഗനൂപുരം എന്നായിരുന്നു. ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത് എം.എൽ.എ ആയിരുന്നു എന്നാൽ അദ്ദേഹത്തിന് തിരക്കുകൾ കാരണം വരാൻ കഴിഞ്ഞില്ല. 11.45 ലോടെ ഉദ്ഘാടന സമ്മേളനംഅവസാനിച്ചു.11.50 ഓടെ വേദിയിൽഭരതനാട്യം ആരംഭിച്ചു.12 മണി മുതൽ 1മണി വരെ ഞങ്ങൾ പരിപാടി കാണുവാനായിരുന്നു. ഒരു മണിയായപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി പോയി.രണ്ടുമണിക്ക് തന്നെപരിപാടി ആരംഭിച്ചു. ഹൈസ്കൂൾ അധ്യാപകനായ സന്തോഷ് സാറിന്റെ നിർദ്ദേശം അനുസരിച്ച് ഞങ്ങൾ ഉച്ചയ്ക്കുശേഷം NAS എക്സാമിന്റെ പേപ്പർ നോക്കി. 3 മണിവരെ ഞങ്ങൾ പേപ്പർ നോക്കി.അതിനുശേഷം ഞങ്ങൾ കലോത്സവ വേദിയിലേക്ക് വന്നു. നേരത്തെ നടന്ന മത്സരങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു വേദിയിൽ.ശേഷം ഞങ്ങൾ 3.45 വരെ ഇരുന്ന് മോഹിനിയാട്ടവും, നാടോടി നൃത്തവും കണ്ടു. 4 മണി ആയപ്പോൾ ഹെഡ് മിസ്ട്രിസിനെ പോയി കണ്ട് രജിസ്റ്റർ ഒപ്പിട്ട് 4.5 ആയപ്പോൾ സ്കൂളിൽ നിന്നിറങ്ങി.



Comments
Post a Comment