അധ്യാപന പരിശീലനം പതിനൊന്നാം ദിവസം

 ഇന്ന്കൃത്യം 9 മണിയോടെ സ്കൂളിൽ എത്തിച്ചേർന്നു. ഒമ്പതര യോടു കൂടി രജിസ്റ്റർ ഒപ്പിട്ടു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ശ്രീജ ടീച്ചറിനെ പോയി കണ്ടു റെക്കോർഡ് ഒപ്പിട്ടു വാങ്ങിച്ചു . ഞാൻ ഇന്ന്മൂന്നാമത്തെ പിരീഡ് ആയിരുന്നു എട്ട് ബി ക്ലാസ്സിൽ പഠിപ്പിക്കേണ്ടത്. എന്റെ ഗുരുനാഥൻ എന്ന കവിതയുടെ നാലാമത്തെ പാഠസൂത്രണമാണ്  ഞാൻ ഇന്ന് പഠിപ്പിച്ചത്. ഇതോടുകൂടി എന്റെ ഗുരുനാഥൻ എന്ന കവിത കഴിഞ്ഞു. അതിനുശേഷം ഉച്ചഭക്ഷണം കഴിക്കുകയും തുടർന്ന് പാഠഭാഗങ്ങൾ വായിക്കുകയും ചെയ്തു. കുട്ടികൾക്ക് വേണ്ടുന്ന നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു. പിന്നീട്3.45 ലോടെ ബെല്ലടിക്കുകയും ദേശീയ ഗാനത്തിനു ശേഷം രജിസ്റ്റർ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു. വളരെ നല്ല ഒരു ദിവസമായിരുന്നു ഇന്ന്.

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച