അധ്യാപന പരിശീലനം പന്ത്രണ്ടാം ദിവസം

9.10 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. 9.30 യോടെ രജിസ്റ്ററിൽ ഒപ്പിട്ടു. അതിനുശേഷം ശ്രീജ ടീച്ചറിനെ കണ്ട് റെക്കോർഡ് ഒപ്പിട്ടു വാങ്ങിച്ചു. ഇന്ന് എനിക്ക് രണ്ട് പിരീഡ് ആയിരുന്നു എട്ടു ബി ക്ലാസ്സിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ പിരീഡ് ക്ലാസിൽ ചെല്ലുകയും പുതിയ യൂണിറ്റ് തുടങ്ങുകയും ചെയ്തു. യൂണിറ്റിന്റെ പ്രവേശകമായി  നൽകിയിരുന്ന ചേക്കുട്ടിപാവകളുടെ നിർമ്മാണമായിരുന്നു ഇന്ന് ക്ലാസ്സിൽ നടന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചതിന് ശേഷമാണ് പ്രവർത്തനം ചെയ്തത്. കുട്ടികൾ തങ്ങളാൽ കഴിയുന്ന വിധം നന്നായി തന്നെ ചെയ്തു. അതിനുശേഷം ഞങ്ങൾ ആഹാരം കഴിച്ചു. അതിനുശേഷം കുട്ടികളുടെ എല്ലാം നോട്ട്ബുക്ക് പരിശോധിച്ചു. കുറച്ചു കുട്ടികൾ മാത്രമേ ബുക്ക് വയ്ക്കാതിരുന്നുള്ളൂ. ഏഴാമത്തെ പിരീഡും എട്ടു ബി ക്ലാസ്സിൽ പഠിപ്പിക്കുന്നതിനായി പോയി. ഏഴാമത്തെ പിരീഡ് കുട്ടികൾക്ക് ടീച്ചറിന്റെ നിർദ്ദേശപ്രകാരം  എന്റെ ഗുരുനാഥൻ എന്ന പാഠത്തിലെ നോട്ട് കൊടുക്കുകയായിരുന്നു. ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ കുട്ടികൾക്ക് ബോർഡിൽ നൽകി.  പിന്നീട്3.45 ലോടെ ബെല്ലടിക്കുകയും ദേശീയ ഗാനത്തിനുശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച