അധ്യാപന പരിശീലനം മൂന്നാം ആഴ്ച
തിങ്കളാഴ്ച 9.15 ലോടെ സ്കൂളിൽ വരികയും രജിസ്റ്ററിൽ ഒപ്പിട്ട് ഞങ്ങൾക്ക് അനുവദിച്ച മുറിയിൽ പോയിരുന്നു. ഇന്ന് എനിക്ക് രാവിലെ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നില്ല. 2b അധ്യാപികയുടെ നിർദ്ദേശപ്രകാരം അവിടേക്ക് പോയി. ഉച്ചവരെ ആ ക്ലാസിലായിരുന്നു. അതിനുശേഷം കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോയി. ഉച്ചയ്ക്കുശേഷം എക്സാം ഡ്യൂട്ടി ആയി പോയി. 3.40 ന് ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട്തിരികെ പോരുകയും ചെയ്തു. ചൊവ്വാഴ്ച 9.20 ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് രാവിലെയും ഉച്ചയ്ക്ക് ശേഷവും എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. 3.40 ന് രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ വീട്ടിലേക്ക് പോരുകയും ചെയ്തു. ബുധനാഴ്ചസ്കൂളിൽ എത്തി ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ട് ഞങ്ങൾക്കനുവദിച്ച മുറിയിലേക്ക് പോയിരുന്നു. ഇന്നെനിക്ക് രാവിലെ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഞാൻ കുറച്ചുനേരം പാടാസൂത്രണംതയ്യാറാക്കി. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. ഉച്ചയ്ക്കുശേഷം എക്സാം ഡ്യൂട്ടിക്ക് ആയി പോയി.3.40 ന് ബെല്ല...