അധ്യാപന പരിശീലനം രണ്ടാം ആഴ്ച 👩🏻‍🏫

 ഇന്ന് കൃത്യം 9.20 ആയപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്കനുവദിച്ച ക്ലാസ് മുറിയിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. മൂന്നാമത്തെയും ഏഴാമത്തെയും പീരീഡ്. ഒന്നാമത്തെ പിരീഡ് 10ബിയിൽ അധ്യാപികയില്ലാഞ്ഞതിനാൽ ആ ക്ലാസിലേക്ക് പോയി. മൂന്നാമത്തെ പീരീഡ് ക്ലാസ് എടുക്കുന്നതിന് വേണ്ടി എട്ട് ഡിയിലേക്ക് പോയി. കേരളപാഠാവലിയിലെ മാണിക്യവീണ എന്ന കവിതയുടെ രണ്ടാമത്തെ പാഠസൂത്രണമാണ് മൂന്നാമത്തെ പീരീഡ് ക്ലാസ്സ്‌ എടുത്തത്. ഇന്ന് ക്ലാസിൽ 34 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനുശേഷം  അവരെ പാഠഭാഗത്തിലേക്ക് എത്തിക്കാൻ ഒരു പതിപ്പ്കാണിച്ചു . ആ പതിപ്പ് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി അതിലൂടെ കുട്ടികളെ എളുപ്പത്തിൽ പാഠഭാഗത്തിലേക്ക് എത്തിക്കുവാൻ സഹായിച്ചു. ക്ലാസ് നന്നായി എടുക്കുവാൻ സാധിച്ചു. നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ തിരികെ വരുകയും ചെയ്തു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനുവേണ്ടി പോയി. അഞ്ചാമത്തെ പിരീഡ് ആറ് ഏഴിലെ കുട്ടികളെ പിടിക്ക് കൊണ്ടുപോയി. ഏഴാമത്തെ പിരീഡ് അടിസ്ഥാനം പാടാ വലിയിലെ കുപ്പായം എന്ന പാഠഭാഗത്തിന്റെ രണ്ടാമത്തെ പാഠസൂത്രണമാണ് പഠിപ്പിച്ചത്. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് വസ്ത്രത്തിന്റെ അമിതമായി ഉപയോഗിക്കുന്നതിനെ കുറിച്ചും പുതിയ തലമുറയുടെ വസ്ത്ര പ്രേമത്തെക്കുറിച്ച് ഉള്ള സൂചകങ്ങൾ അടങ്ങിയ ചാർട്ട് ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികളോട് ചോദ്യം ചോദിക്കുകയും പാഠഭാഗത്തിലേക്ക് എത്തിക്കുകയും ചെയ്തു.  ശേഷം ആശയ അവതരണം നടത്തി. വ്യക്തിഗത പ്രവർത്തനം നൽകുകയും കുട്ടികൾ ഉത്തരം എഴുതിയതിനു ശേഷം അവരെക്കൊണ്ട് വായിപ്പിക്കുകയും ശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകുകയും ചെയ്തു. തുടർന്ന് പുനരാവലോകനം നടത്തി തുടർ പ്രവർത്തനം നൽകി.   സമയം കുറവ്ങ്കിലും നന്നായി തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു. ക്ലാസ് കഴിഞ്ഞ് ദേശീയഗാനത്തിന് ശേഷം ക്ലാസിൽ നിന്ന് ഇറങ്ങുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ വീട്ടിൽ വരികയും ചെയ്തു. 

 ചൊവ്വാഴ്ച രാവിലെ 9.20ന് സ്കൂളിൽ എത്തി. നാളെ മുതൽ കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ ആരംഭിക്കുകയാണ്. അതുകൊണ്ടുതന്നെ റിവിഷൻ ചെയ്യുവാൻ മലയാളം അധ്യാപിക പറഞ്ഞു. 8 സി കുട്ടികൾക്കും ടീച്ചറിന്റെ നിർദ്ദേശപ്രകാരം പരീക്ഷയ്ക്ക് വേണ്ടുന്ന കാര്യങ്ങൾ പറഞ്ഞു നൽകി. അതിനാൽ ഇന്ന് ക്ലാസ് എടുത്തില്ല ഏഴാമത്തെ പീരിയഡ് മലയാളത്തിന്റെ റിവിഷൻ നടത്തി.3.40   രജിസ്റ്ററിൽ ഒപ്പിട്ട് രികെ പോരുകയും ചെയ്തു.

 ബുധനാഴ്ച സ്കൂളിൽ കൃത്യം9.10 ന് എത്തിച്ചേർന്നു. ഇന്ന് കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ തുടങ്ങുന്ന ദിനം ആയിരുന്നു. രാവിലെ എനിക്ക് പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുവാൻ പോയി. ഉച്ചയ്ക്ക് ശേഷം എനിക്ക് പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നില്ല. 3.40 ന് ബെല്ലടിക്കുകയും തിരികെ പോരുകയും ചെയ്തു. 

      വ്യാഴം 9.20 ന് സ്കൂളിൽ എത്തിച്ചേർന്നു. ക്രിസ്മസ് പരീക്ഷയുടെ രണ്ടാം ദിനമായിരുന്നു ഇന്ന്. ഇന്നെനിക്ക് രാവിലെ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നില്ല. രണ്ട് സി ക്ലാസിലെ അധ്യാപികയുടെ നിർദ്ദേശപ്രകാരം ആ ക്ലാസിലേക്ക് പോകുകയും കുട്ടികൾക്ക് ഇംഗ്ലീഷ് നോട്ട്സ് എഴുതി നൽകുകയും ചെയ്തു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. ഉച്ചയ്ക്ക് എക്സാം ഡ്യൂട്ടിക്കായി പോയി. 3.40 ന് ബെല്ലടിക്കുകയും രജിസ്റ്റർ തിരികെ വരുകയും ചെയ്തു.

     വെള്ളിയാഴ്ച 9.10 ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം 10 മണിയോടുകൂടി എക്സാം ഡ്യൂട്ടിക്ക് ആയിപ്പോയി. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. ഉച്ചയ്ക്കുശേഷം എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നില്ല. 3.40 ന് ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച