അധ്യാപന പരിശീലനം മൂന്നാം ആഴ്ച
തിങ്കളാഴ്ച 9.15 ലോടെ സ്കൂളിൽ വരികയും രജിസ്റ്ററിൽ ഒപ്പിട്ട് ഞങ്ങൾക്ക് അനുവദിച്ച മുറിയിൽ പോയിരുന്നു. ഇന്ന് എനിക്ക് രാവിലെ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നില്ല. 2b അധ്യാപികയുടെ നിർദ്ദേശപ്രകാരം അവിടേക്ക് പോയി. ഉച്ചവരെ ആ ക്ലാസിലായിരുന്നു. അതിനുശേഷം കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോയി. ഉച്ചയ്ക്കുശേഷം എക്സാം ഡ്യൂട്ടി ആയി പോയി. 3.40 ന് ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട്തിരികെ പോരുകയും ചെയ്തു.
ചൊവ്വാഴ്ച 9.20 ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് രാവിലെയും ഉച്ചയ്ക്ക് ശേഷവും എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. 3.40 ന് രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ വീട്ടിലേക്ക് പോരുകയും ചെയ്തു.
ബുധനാഴ്ചസ്കൂളിൽ എത്തി ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ട് ഞങ്ങൾക്കനുവദിച്ച മുറിയിലേക്ക് പോയിരുന്നു. ഇന്നെനിക്ക് രാവിലെ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഞാൻ കുറച്ചുനേരം പാടാസൂത്രണംതയ്യാറാക്കി. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. ഉച്ചയ്ക്കുശേഷം എക്സാം ഡ്യൂട്ടിക്ക് ആയി പോയി.3.40 ന് ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
ഇന്ന് സ്കൂളിൽ കൃത്യം9.20ന് സ്കൂളിൽ എത്തിച്ചേർന്നു. ക്രിസ്മസ് പരീക്ഷയുടെ അവസാന ദിവസം ആയിരുന്നു. രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം ഞങ്ങൾ അനുവദിച്ച മുറിയിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് രാവിലെ ആയിരുന്നു എക്സാം ഡ്യൂട്ടി. എക്സാം ഡ്യൂട്ടി കഴിഞ്ഞ് കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. തുടർന്ന് പാടാസൂത്രണം തയ്യാറാക്കുകയും ചെയ്തു. 3.40 ന് ബെല്ലടിക്കുകയും തിരികെ പോരുകയും ചെയ്തു.
ഇന്ന് വളരെ സന്തോഷത്തോടുകൂടിയാണ് സ്കൂൾ എത്തിച്ചേർന്നത്. ഇന്ന് സ്കൂളിൽ ക്രിസ്മസ് പരിപാടിയായിരുന്നു. ഞങ്ങളും കുട്ടികളോടൊപ്പം ക്രിസ്മസ് പരിപാടിയിൽ പങ്കുചേർന്നു. കുട്ടികളെല്ലാവരും ചുവപ്പും വെള്ളയും വസ്ത്രം ധരിച്ചാണ് വന്നത്. കേക്ക് മുറിയും മധുരം വിതരണവും ഉണ്ടായിരുന്നു. പരിപാടിയെല്ലാം കഴിഞ്ഞ് ഞങ്ങൾ സന്തോഷത്തോടെ രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുന്നു.
Comments
Post a Comment