അധ്യാപന പരിശീലനം ഒന്നാം ആഴ്ച

 നാലാം സെമസ്റ്റർ അധ്യാപക പരിശീലനത്തിനായി എനിക്ക് ലഭിച്ച സ്കൂൾ ജി. എച്ച്. എസ് പോരുവഴിയാണ്. എൻ്റെ കൂടെ മലയാളത്തിൽ നിന്ന് സ്വാതി കൃഷ്ണൻ, സോഷ്യൽ സയൻസിൽ നിന്ന് നന്ദഗോപൻ, അഞ്ജലി അനിൽകുമാർ, ഫിസിക്കൽ സയൻസിൽ നിന്ന് ലക്ഷ്മി. എസ്. ഹരി, സബീന നാച്ചുറൽ സയൻസിൽ നിന്ന് ലക്ഷ്മി. എൽ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഞാൻ കൃത്യം 9.10 ഓട് കൂടെ സ്കൂളിൽ എത്തി ചേർന്നു. എല്ലാവരും ഒരുമിച്ച് പ്രധാനധ്യാപകനെ പോയി കണ്ട് രജിസ്റ്റർ ചെയ്തു. ഞങ്ങൾ വന്ന കാര്യം പറഞ്ഞു. ശേഷം ഞങ്ങൾക്ക് ഇരിക്കുവാൻ സ്നേഹകൂട് എന്ന് പേരുള്ള ക്ലാസ്സ് തന്നു. എട്ട് ഡി ക്ലാസ്സാണ് എനിക്ക് പഠിപ്പിക്കുവാൻ ആയി ലഭിച്ചത്. ഒരാഴ്ചയിൽ എനിക്ക് ആറ് പീരീഡുകൾ ഉണ്ടായിരുന്നു. രാജശ്രീ ടീച്ചർ കേരളപാഠാവലി അടിസ്ഥാനപാഠാവലി എനിക്ക് പഠിപ്പിക്കുവാനായി തന്നിരുന്നു. രണ്ടാമത്തെ പിരീഡ് 5 a യിൽ ടീച്ചർ ഇല്ലാത്തതിനാൽ ആ ക്ലാസിലേക്ക് പോയി. കുട്ടികളെ കൊണ്ട് ഇംഗ്ലീഷ് പുസ്തകം വായിച്ചു. തുടർന്ന് തിരികെ വരുകയും പാഠസൂത്രണം തയ്യാറാക്കുകയും ചെയ്തു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നതിനായി പോയി. ശേഷം തിരികെ വന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. ഇന്ന് എനിക്ക് ഏഴാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്സ്. ഉച്ച ഭക്ഷണം കഴിച്ചതിനുശേഷം രണ്ട് എ യിലെ ടീച്ചറിൻ്റെ നിർദ്ദേശപ്രകാരം ആ ക്ലാസിലേക്ക് പോയി. കുട്ടികളെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും പാട്ട് പാടിപ്പിക്കുകയും ചെയ്തു. ഏഴാമത്തെ പിരീഡ് എട്ട് ഡി ക്ലാസിലേക്ക് പോയി. ക്ലാസ്സിൽ മൊത്തത്തിൽ 36 കുട്ടികൾ ഉണ്ട്. ആദ്യദിവസം ആയതിനാൽ ഇന്നൊന്നും തന്നെ പഠിപ്പിച്ചില്ല അവരെ പരിചയപ്പെട്ടു. 30 മിനിറ്റായിരുന്നു ക്ലാസ് ദൂരം.3.40 ന് ബെല്ലടിക്കുകയും ദേശീയഗാനം ശേഷം ക്ലാസ്സിൽ നിന്ന് ഇറങ്ങുകയും ചെയ്തു. രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു. 

 അധ്യാപന പരിശീലനത്തിൻ്റെ രണ്ടാമത്തെ ദിവസമായിരുന്നു ഇന്ന്. 9.20 ഓടെ സ്കൂളിൽ എത്തി. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. പഠിപ്പിക്കുന്നതിനായി 8 ഡി ക്ലാസിലേക്ക് പോയി. എട്ടാം ക്ലാസിലെ കേരളപാഠാവലിയിലെ കാലം ദർശിച്ച രസാനുഭൂതികൾ എന്ന യൂണിറ്റിൻ്റെ പ്രവേശകമായി നൽകിയിട്ടുള്ള കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യം മലയിലെ ഒരു ചെറിയ ഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. ഇന്ന് ക്ലാസ്സിൽ 32 കുട്ടികൾ ഉണ്ടായിരുന്നു 45 മിനിറ്റ് ആയിരുന്നു ക്ലാസ്. കുട്ടികളുമായും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനു ശേഷം അവരെ പാഠഭാഗത്തേക്ക് എത്തിക്കുന്നതിനായി മുയലിൻ്റെ അഹങ്കാരം അവസാനിക്കുന്ന ഒരു ഗുണപാഠ കഥ കേട്ട ശേഷം അതിൻ്റെ അടിസ്ഥാന ചോദ്യം ചോദിക്കുകയും കുട്ടികളെ പാഠഭാഗത്തേക്ക് എത്തിക്കുകയും ചെയ്തു. തുടർന്ന് ശങ്കുണ്ണിയുടെ ചിത്രം കാണിച്ച് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിൻ്റെ കൃതി പരിചയ നടത്തുകയും ചെയ്തു . കുറച്ചു കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകുകയും ചെയ്തു. തുടർന്ന് ആശയ അവതരണം നടത്തുകയും ചെയ്തു. നന്നായി ക്ലാസ് എടുക്കുവാൻ സാധിച്ചു. മൂന്നാമത്തെ പീരീടും എട്ടു ഡി യിൽ തന്നെയായിരുന്നു ക്ലാസ്. അടിസ്ഥാന പാഠാവലിയിലെ ഓർമ്മകൾക്ക് എന്ത് സുഗന്ധം എന്ന യൂണിറ്റിന്റെ പ്രവേശകമാണ് ഇന്ന് മൂന്നാമത്തെ പീരീഡ് പഠിപ്പിച്ചത്. പ്രവേശകമായി നൽകിയിരുന്ന ഭാസ്കരന്റെ നാലു വരികൾ ആയിരുന്നു. മുറപ്പെണ്ണ് എന്ന സിനിമയിലെ കരയുന്നു പുഴ ചിരിക്കുന്നു എന്ന സിനിമ ഗാനം കേൾപ്പിച്ചു തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികൾ ഉത്തരം പറയുകയും ചെയ്തു. ശേഷം ഞാൻ അവർക്ക് ഉത്തരം ക്രോഡീകരിച്ച് നൽകിയിരിക്കുകയും പാഠഭാഗത്തിലേക്ക് കടക്കുകയും ചെയ്തു. കുട്ടികളെക്കൊണ്ടും പട ഭാഗം വായിപ്പിച്ചതിനു ശേഷം ഞാൻ അവർക്ക് വായിച്ചു നൽകി. പിന്നീട് ആശയവിതരണം നടത്തുകയും ചെയ്തു തുടർന്ന് കുട്ടികൾക്ക് വ്യക്തിഗത പ്രവർത്തനം നൽകുകയും കുട്ടികൾ അത് എഴുതിയതിനു ശേഷം അവരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്തു. പിന്നീട് ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. അവലോകനവും നടത്തി ക്ലാസ് അവസാനിപ്പിച്ചു. വളരെ നന്നായിട്ട് തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു 8 c ക്ലാസിൽ അധ്യാപികയില്ല അവിടേക്ക് പോയി കുട്ടികൾ നോട്ട്സ് എഴുതുകയായിരുന്നു ബെല്ലടിച്ചപ്പോൾ തിരികെ വരുകയും ഞാൻ പാടാസൂത്രണം തയ്യാറാക്കുകയും ചെയ്തു. 3.40 ന് ബെല്ലടിക്കുകയും തിരികെ രജിസ്റ്ററിൽ ഒപ്പിട്ടു തിരികെ പോരുകയും ചെയ്തു.

 വ്യാഴാഴ്ച 9.25 ന് രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇടത്തേയ്ക്ക്പോയിരിക്കുകയും ചെയ്തു ഇ ന്നെനിക്ക് ആറാമത്തെ പിരീഡ് ആയിരുന്നു പ്രാർത്ഥനയ്ക്ക് ശേഷം പഠിപ്പിക്കാനുള്ള പാഠഭാഗം വായിച്ചു നോക്കി. അതിനുശേഷം ആറാമത്തെ പീരിയഡ് 6സി ക്ലാസിൽ അധ്യാപക ഇല്ലാത്തതിനാൽ അവിടേക്ക്പോ കുകയും ചെയ്തു കുട്ടികളെ കൊണ്ട് ഗുണനപ്പട്ടിക എഴുതിപ്പിക്കുകയും ചെയ്തു അതിനുശേഷം മൂന്നാമത്തെ പീരീഡ് 4 ആം ക്ലാസ്സിൽ അധ്യാപിക ഇല്ലാത്തതിന് ആ ക്ലാസ് റൂമിലേക്ക് പോകുകയും കുട്ടികൾക്ക് ഇംഗ്ലീഷിന്റെ നോട്ട്സ് ബോർഡിൽ എഴുതി നൽകുകയും ചെയ്തു അതിനു ശേഷം കുട്ടികളുമായി വർത്തമാനങ്ങൾ പറയുകയും പാട്ടുപാടുകയും മറ്റും ചെയ്തു 12. 45  ആയപ്പോൾ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. തിരികെ വന്ന് ഞങ്ങളും ഭക്ഷണം കഴിച്ചു. ആറാമത്തെ പിരീഡ് ക്ലാസ് എടുക്കുന്നതിനായി എട്ട് ഡി ക്ലാസിലേക്ക് പോയി. കേരളപാഠാവലിയിലെ കാലം ദർശിച്ച രസാനുഭൂതികൾ എന്ന യൂണിറ്റിലെ ഒന്നാമത്തെ പാഠമായ മാണിക്യ വീണ എന്ന കവിതയുടെ ഒന്നാമത്തെ പാഠസൂത്രണം ആറാമത്തെ പിരീഡ് 8 ഡി ക്ലാസ്സിൽ എടുത്തത്. ക്ലാസ്സിൽ 28 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് എംഡി യുടെ വാക്കുകളിൽ നിന്നുണ്ടായ മാതൃഭാഷ പ്രതിജ്ഞയാണ്. ഇതിലൂടെ ചോദ്യം ചോദിച്ചു കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിച്ചു. തുടർന്ന്  ഞാൻ കുട്ടികളിൽ ചിലരെ കൊണ്ട് കവിത ചൊല്ലിപ്പിച്ചു. ശേഷം ആശയ അവതരണംനടത്തുകയും ചെയ്തു. നന്നായിത്തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. 3.40 ന് ബെല്ലടിക്കുകയും ദേശീയഗാനത്തിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ട്  തിരികെ പോരുകയും ചെയ്തു. അവസാനം

ഈ ആഴ്ചയിലെ അവസാനദിനം ആയിരുന്നു ഇന്ന്. 9.25 ആയപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ട് ഞങ്ങൾക്ക് അനുവദിച്ചു ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്നെനിക്ക് പിരീഡ് ഉണ്ടായിരുന്നില്ല. മൂന്നാമത്തെ പീരീഡ് ആറ് ബി ക്ലാസ്സിൽ അധ്യാപികയില്ലാഞ്ഞതിൽ അവിടേക്ക് പോയി. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. ആറാമത്തെ പിരീഡ് 8d യിൽ അധ്യാപിക ഇല്ലാഞ്ഞതിനാൽ മലയാളം അധ്യാപികയുടെ നിർദ്ദേശപ്രകാരം അവിടേക്ക് പോയി. ഇന്ന് ക്ലാസ്സിൽ 29 കുട്ടികൾ ഉണ്ടായിരുന്നു. അടിസ്ഥാന പാഠാവലിയിലെ ഓർമ്മകൾക്ക് എന്ത് സുഗന്ധം എന്ന യൂണിറ്റിലെ ആദ്യത്തെ പാഠമായ കുപ്പായത്തിന്റെ ഒന്നാമത്തെ പാഠാസൂത്രണമാണ് ഇന്ന് ക്ലാസ് എടുത്തത്. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി ഒരു കാർട്ടൂൺ ചിത്രമാണ് പ്രാരംഭത്തിൽ നൽകിയത്. ഇത് അവരെ എളുപ്പത്തിൽ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിന് സഹായിച്ചു. കുട്ടികളെ നന്നായി തന്നെ പഠിപ്പിക്കുവാൻ സാധിച്ചു. ഏഴാമത്തെ പിരീഡ് ഏഴ് സിയിൽ അധ്യാപികയില്ലാഞ്ഞതിനാൽ ആ ക്ലാസിലേക്ക് പോയി. ദേശീയഗാനത്തിനുശേഷം ക്ലാസിൽ നിന്ന് ഇറങ്ങുകയും രജിസ്റ്റർ ഒപ്പിട്ടതിനു ശേഷം തിരികെ പോരുകയും ചെയ്തു 

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച