Posts

Showing posts from November, 2024

Conscientization Program For Environmental Justice

Image
   CONSCIENTIZATION PROGRAM FOR ENVIRONMENTAL JUSTICE.  Introduction     പരിസ്ഥിതി നീതിക്കായുള്ള ബോധവൽക്കരണ പരിപാടി കെ. യു. സി. ടി. ഇ കുന്നം മാവേലിക്കരയിലെ അധ്യാപക വിദ്യാർത്ഥിനികളായ അനു ബാബു ( നാച്ചുറൽ സയൻസ് ), ലക്ഷ്മി. എസ്. ഹരി ( ഫിസിക്കൽ സയൻസ്), ശിൽപ. എസ് (മലയാളം ), സോജി മെറിൻ മാത്യു  (മാത്‍സ് ), ശ്വേത. എസ് ( സോഷ്യൽ സയൻസ്) എന്നിവർ ചേർന്ന് 2024 നവംബർ 22 ന് ഗവൺമെന്റ് ഗേൾസ്. എച്ച്. എസ് എസ്  മാവേലിക്കരയിൽ സംഘടിപ്പിച്ചു. 8 ബി ക്ലാസിലാണ് പ്രോഗ്രാം നടത്തിയത്.പരിപാടിയുടെലക്ഷ്യം പരിസ്ഥിതി നീതി പ്രശ്നങ്ങളെ കുറിച്ച് അവബോധം വളർത്തുകയും പരിസ്ഥിതി സംരക്ഷണത്തിൽ സമുദായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ആയിരുന്നു. പരിസ്ഥിതി നീതി എന്നത് പരിസ്ഥിതി ബാധ്യതകളും ആനുകൂല്യങ്ങളും സമത്വപൂർണ്ണമായി വിതരണം ചെയ്യേണ്ട ഒരു നിർണായക പ്രശ്നമാണ്. വംശം, വംശീയത  അല്ലെങ്കിൽ സാമൂഹിക സാമ്പത്തിക സ്ഥാനം നോക്കാതെ എല്ലാ വ്യക്തികൾക്കും ആരോഗ്യകരമായ പരിസ്ഥിതിയിലേക്കുള്ള അവകാശം ഉറപ്പാക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനും, സമുദായങ്ങളെ ശാക്തീകരിക്കുന്നതിലും,  ...

അധ്യാപന പരിശീലനം എട്ടാം ആഴ്ച👩🏻‍🏫

 തിങ്കളാഴ്ച കൃത്യം 9. 15 ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു.ഇന്ന് അസംബ്ലി ഇല്ലായിരുന്നു ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോയി. പിന്നീട് ഞങ്ങൾ ഭക്ഷണം കഴിച്ചു. ക്ലാസ് എടുക്കുന്നതിനായി എട്ടു ബി ക്ലാസിലേക്ക് ആറാമത്തെ പിരീഡ് പോയി. കേരളപാഠാവലിയിലെ കീർത്തിമുദ്ര പാഠഭാഗത്തിന്റെ രണ്ടാമത്തെ പാഠസൂത്രണമാണ് ഇന്ന് ആറാമത്തെ പിരീഡ് എട്ട് ബി ക്ലാസിൽ പഠിപ്പിച്ചത്. ക്ലാസ്സിൽ 26 കുട്ടികൾ ഉണ്ടായിരുന്നു . പ്രാരംഭമായി നൽകിയത് നളൻ, ദമയന്തി, ദുര്യോധനൻ, കലി തുടങ്ങിയ കഥകളി വേഷങ്ങളും, പ്രശസ്തരായ ചില കഥകളി ആചാര്യന്മാരുടെ ചിത്രങ്ങളും ആയിരുന്നു  ഇതിലൂടെ കുട്ടികളെ എളുപ്പത്തിൽ പാഠഭാഗത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു അതിനുശേഷം ആശയഅവതാരം നടത്തി. വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. എട്ടാമത്തെ പിരീടും 8 ബി ക്ലാസ്സിൽ തന്നെയായിരുന്നു. ഈ പീരീഡ് തേൻകനി എന്ന പാഠഭാഗത്തിൻ്റെ നോട്ട് കൊടുക്കുകയായിരുന്നു. 3.45 ലോടെ ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.      ചൊവ്വാഴ്ച 9.15 ലോടെ സ്കൂളിൽ എത്ത...

അധ്യാപന പരിശീലനം ഏഴാം ആഴ്ച

തിങ്കളാഴ്ച കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. പാഠാസൂത്രണം തയ്യാറാക്കുകയും ഇന്ന് പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ വായിക്കുകയും ചെയ്തു. ഇന്ന് എനിക്ക് രണ്ട് പിരീഡ് ആയിരുന്നു. അതിനുശേഷം കുട്ടികൾക്ക് ഭക്ഷണം വിളമ്പാനായി പോയി.ഞങ്ങൾ ആഹാരം കഴിച്ചു.പിന്നീട് ക്ലാസ് എടുക്കുമ്പോൾ 8 B ക്ലാസ്സിലേക്ക് പോയി തേൻകനി എന്ന പാഠത്തിൻ്റെ രണ്ടാമത്തെ പാഠാസൂത്രമാണ് ഇന്ന് പഠിപ്പിച്ചത് ആറാമത്തെ പിരീഡ് . ഇന്ന് ക്ലാസ്സിൽ 26 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് രണ്ടു കുട്ടികൾ ഉമ്മാക്കിയ വേഷമിട്ട ചിത്രമായിരുന്നു.ഇതുവഴി കുട്ടികളെ പാഠഭാഗങ്ങളിലേക്ക് എത്തിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എളുപ്പം ആയിരുന്നു. തന്നെ കുട്ടികൾ എത്തിക്കുവാൻ ആയിക്കഴിഞ്ഞു. എട്ടാമത്തെ പിരീഡും 8 ബി ക്ലാസ്സിൽ തന്നെയായിരുന്നു.ഏട്ടാമത്തെ പിരീഡ് സമയം കുറച്ചു കുറവായിരുന്നു. തേൻകനി എന്ന പാഠഭാഗത്തിൻ്റെ മൂന്നാമത്തെ പാഠസൂത്രണമാണ് എടുത്തത്. എട്ടാമത്തെ പിരീഡ് കുട്ടികൾക്ക് ഉദയരാണ് താരം എന്ന സിനിമയിലെ ഒരു ഭാഗം കാണിച്ചു നൽകി. അതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളോട് ചോദ്യങ്ങൾ ചോദിച...

അധ്യാപനപരിശീലനം 6മത്തെ ആഴ്ച

  തിങ്കളാഴ്ച കൃത്യം 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ട് ഞങ്ങൾക്ക് അനുവദിച്ച ക്ലാസ് റൂമിലേക്ക് പോയിരുന്നു.ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. ഇന്നെനിക്ക് 2 പീരീഡ് ക്ലാസ്സ് ഉണ്ടായിരുന്നു.6,8 പീരിഡുകളിൽ മലയാളം ടെസ്‌റ്റ് പേപ്പർ പരീക്ഷ ശേഷം ദേശീയഗാനം കഴിഞ്ഞ് 3.45ന് രജിസ്റ്ററിൽ ഒപ്പിട്ട് സ്കൂളിൽ നിന്ന് ഇറങ്ങി.       ചൊവ്വാഴ്ച 9.15 ന് എത്തിച്ചേർന്നു. രജിസ്റ്ററിൽ ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്നെനിക്ക് മൂന്നാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്. അടിസ്ഥാന പാഠാവലിയിലെ കിട്ടുംപണമെങ്കിലിപ്പോൾ എന്ന പാഠഭാഗത്തിലെ മൂന്നാമത്തെ പാഠസൂത്രമാണ് ഇന്ന് എടുത്തത് ക്ലാസിൽ ഇന്ന് 20 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികളെ പാഠഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി കർഷകനും ഉയർന്ന ജോലി ചെയ്യുന്ന ഒരാളുടെ ചിത്രം കാണിക്കുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളോട് ചോദ്യം ചോദിക്കുന്നു. കുട്ടികൾ ശരിയായ രീതിയിൽ തന്നെ ഉത്തരം പറഞ്ഞു. അതിനാൽ അവരെ പാഠഭാഗത്തേക്ക് പെട്ടെന്ന് എത്തിക്കാൻ കഴിഞ്ഞു. ഇന്ന് വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ കഴിഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുന്നതിനായി ഞങ്ങൾ പോയി. ഇന്ന...

അധ്യാപക പരിശീലനം അഞ്ചാം ആഴ്ച 👩🏻‍🏫

Image
           തിങ്കളാഴ്ച കൃത്യം 9. 15 ആയപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്റർ ഒപ്പിട്ട് ഞങ്ങൾക്ക് അനുവദിച്ച ക്ലാസ് മുറിയിലേക്ക് പോയി.അധ്യാപകർക്ക് കലോത്സവ ഡ്യൂട്ടി ഉണ്ടായതിനാൽ ഈയാഴ്ച മുഴുവൻ സ്പെഷ്യൽ ടൈംടേബിൾ ആയിരുന്നു. ഇന്ന് എനിക്ക് ആദ്യത്തെ രണ്ട് പീരിഡ് ആയിരുന്നു 8 ബി ക്ലാസ്സിൽ. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ്സിൽ കയറുകയും ഹാജർ എടുക്കുകയും ചെയ്തു. ശേഷം ക്ലാസ് തുടങ്ങി. മാനവികതയുടെ മഹാഗാഥകൾ എന്ന യൂണിറ്റിലെ ടി ഉബൈദിൻ്റെ കവിത യോട്എന്ന കവിതയുടെ ഒന്നാമത്തെ പാഠാസൂത്രണമാണ് ഞാൻ ആദ്യത്തെ പിരീഡ് പഠിപ്പിച്ചത്. ക്ലാസിൽ 18 കുട്ടികൾ ഉണ്ടായിരുന്നു .കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് പ്രകൃതി എന്നെഴുതിയ ഒരു പദസൂര്യൻ ആയിരുന്നു.കുട്ടികളെ കൊണ്ടുതന്നെ പദസൂര്യൻ പൂരിപ്പിച്ചു. അതിനാൽ എളുപ്പത്തിൽ പാഠഭാഗത്തേക്ക് അവരെ എത്തിക്കാൻ കഴിഞ്ഞു. രണ്ടാമത്തെ പിരീഡും 8 ബി ക്ലാസ്സിൽ തന്നെയായിരുന്നു. രണ്ടാമത്തെ പിരീഡ് മാനവികതയുടെ തീർത്ഥം എന്ന പാഠത്തിൻ്റെ നോട്ട് കൊടുക്കുകയായിരുന്നു.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം 7 ബി ക്ലാസ്സിൽ ടീച്ചർ ഇല്ലാത്തതിനാൽ അവിടേക്ക് പോയി. സ്ത്രീ സ്വാതന്ത്ര്യം അഭിമാനം എന്ന പ...