അധ്യാപനപരിശീലനം 6മത്തെ ആഴ്ച
തിങ്കളാഴ്ച കൃത്യം 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ട് ഞങ്ങൾക്ക് അനുവദിച്ച ക്ലാസ് റൂമിലേക്ക് പോയിരുന്നു.ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. ഇന്നെനിക്ക് 2 പീരീഡ് ക്ലാസ്സ് ഉണ്ടായിരുന്നു.6,8 പീരിഡുകളിൽ മലയാളം ടെസ്‌റ്റ് പേപ്പർ പരീക്ഷ ശേഷം ദേശീയഗാനം കഴിഞ്ഞ് 3.45ന് രജിസ്റ്ററിൽ ഒപ്പിട്ട് സ്കൂളിൽ നിന്ന് ഇറങ്ങി.
ചൊവ്വാഴ്ച 9.15 ന് എത്തിച്ചേർന്നു. രജിസ്റ്ററിൽ ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്നെനിക്ക് മൂന്നാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്. അടിസ്ഥാന പാഠാവലിയിലെ കിട്ടുംപണമെങ്കിലിപ്പോൾ എന്ന പാഠഭാഗത്തിലെ മൂന്നാമത്തെ പാഠസൂത്രമാണ് ഇന്ന് എടുത്തത് ക്ലാസിൽ ഇന്ന് 20 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികളെ പാഠഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി കർഷകനും ഉയർന്ന ജോലി ചെയ്യുന്ന ഒരാളുടെ ചിത്രം കാണിക്കുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളോട് ചോദ്യം ചോദിക്കുന്നു. കുട്ടികൾ ശരിയായ രീതിയിൽ തന്നെ ഉത്തരം പറഞ്ഞു. അതിനാൽ അവരെ പാഠഭാഗത്തേക്ക് പെട്ടെന്ന് എത്തിക്കാൻ കഴിഞ്ഞു. ഇന്ന് വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ കഴിഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുന്നതിനായി ഞങ്ങൾ പോയി. ഇന്ന് എനിക്ക് പിന്നീട് ക്ലാസ് ഉണ്ടായിരുന്നില്ല. തുടർന്ന്3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിനു ശേഷം രജിസ്റ്റർ ഒപ്പിട്ടു തിരികെ പോരുകയും ചെയ്തു.
ബുധനാഴ്ച്ച .9.20 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ട് ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്നെനിക്ക് ആദ്യത്തെ പീരീഡ് ആയിരുന്നു ക്ലാസ്. കേരളപാഠാവലിയിലെ മാനവികതയുടെ മഹാഗാഥകൾ എന്ന യൂണിറ്റിലെ പാഠമായ കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗത്തിൻ്റെ ഒന്നാമത്തെ പാടാസൂത്രണമാണ് ഞാൻ ഇന്ന് ക്ലാസ് എടുത്തത്. ക്ലാസിൽ ഇന്ന് 24 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെ പാഠഭാഗത്തേക്ക് എത്തിക്കുന്നതിനായി പി കുഞ്ഞിരാമൻ നായരുടെ നാലുമണി പൂവിനോട് എന്ന കവിതയുടെ ഓഡിയോ കേട്ട് അതിൻ്റെ ആശയം പറഞ്ഞു. അതിൻ്റെ അടിസ്ഥാനത്തിൽ അവരോട് ചോദ്യങ്ങൾ ചോദിച്ചു. തുടർന്ന് ഈ കുഞ്ഞിരാമൻ നായരുടെ തന്നെ കളിയച്ഛൻ എന്ന കവിതയുടെ കുറച്ച് ഭാഗങ്ങൾ ഓഡിയോ ആയി കേട്ടു. പിന്നീട് ആ കവിതയുടെ ആശയം വിശദീകരിച്ചു. തുടർന്ന് പാഠഭാഗത്തേക്ക് കടക്കുകയും കവിയുടെ ചിത്രവും കൃതികൾ അടങ്ങിയ ചാർട്ടും കാണിച്ചു. ഇന്ന് വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം 9 എ ക്ലാസ്സിൽ ലക്ഷ്മി ടീച്ചറുടെ കൂടെ കെമിസ്ട്രി എക്സാം നടത്താനായി പോയി. തുടർന്ന് മൂന്നേമുക്കാൽ ആയപ്പോൾ ബെല്ലടിക്കുകയും ദേശീയഗാനത്തിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരിച്ചു പോരുകയും ചെയ്തു.
വ്യാഴാഴ്ച കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചു. ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. 7A ക്ലാസിലെ കുട്ടികൾ ആയിരുന്നു അസംബ്ലി നടത്തിയത്. ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത സമ്മാനങ്ങൾ നേടിയ കുട്ടികളെ അസംബ്ലിയിൽ അനുമോദിച്ചു. ഇന്നെനിക്ക് മൂന്നാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്സ്. ക്ലാസ് ഒബ്സർവേഷൻ ആയി ശ്യാം സാർ എത്തിയിരുന്നു. കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗത്തിലെ രണ്ടാമത്തെ പാഠസൂത്രണമാണ് ഇന്നത്തെ ക്ലാസിൽ പഠിപ്പിച്ചത്. ഇന്ന് ഇന്ന് ക്ലാസ്സിൽ 18 കുട്ടികൾ ഉണ്ടായിരുന്നു പ്രാരംഭമായി നൽകിയത് ആറാം തമ്പുരാൻ എന്ന സിനിമയിലെ ഹരിമുരളീരവം എന്ന ഗാനമായിരുന്നു. അതിലൂടെ വളരെ എളുപ്പത്തിൽ തന്നെ കുട്ടികളെ പാഠഭാഗത്തേക്ക് എത്തിക്കുവാൻ കഴിഞ്ഞു. ക്ലാസ് നന്നായി തന്നെ എടുത്തു എന്ന് ശ്യാം സർ പറഞ്ഞു. ഞങ്ങൾ ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോയി. ഉച്ചയ്ക്ക് ശേഷം പീരീഡ് ഒന്നും ഉണ്ടായിരുന്നില്ല. 3.45 ലോടെ ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
വെള്ളിയാഴ്ച 9.15ന് സ്കൂളിൽ എത്തിച്ചു. ഇന്നെനിക്ക് രണ്ടു പിരീഡ് ക്ലാസ്സ് ഉണ്ടായിരുന്നു.2,7 പിരീഡുകളിൽ ക്ലാസ്സ്.രണ്ടാമത്തെ പിരീഡ് കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗത്തിൻ്റെ അവസാനത്തെ പാടാസൂത്രണം എടുത്തു.പ്രാരംഭമായി നൽകിയത് ചാപ്ലിന്റെ 1972 ലെ ഓസ്കാർ വേദിയിലെ ചരിത്രം കുറിച്ച കൈയ്യടിയെ പറ്റി ആയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു. ഇതുവഴി കുട്ടികളെ എളുപ്പത്തിൽ തന്നെ പാഠഭാഗത്തേക്ക് എത്തിക്കുവാൻ കഴിഞ്ഞു. പാഠഭാഗം വളരെ നന്നായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഇന്ന് നാസ എക്സാം ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കൂടി നാസ് എക്സാമിൻ്റെ പേപ്പർ നോക്കി. ഞങ്ങൾ ഉച്ചയ്ക്ക് ആഹാരം വിളമ്പുന്നതിനായി പോയി. 6 മത്തെ പീരീഡ് 8.ബി ക്ലാസ്സിൽ പോകുകയും കുട്ടികളുടെ ബുക്കുകൾ നോക്കുകയും, പരീക്ഷ നടത്തിയതിൻ്റെ പേപ്പർ നൽകുകയും ചെയ്തു. ഏഴാമത്തെ പിരീഡ് മലയാളം ആയിരുന്നു. അടിസ്ഥാന പാഠാവലിയിലെ കണ്ണുവേണഇരുപുറമെപ്പോഴും എന്ന യൂണിറ്റിലെ തേൻകനി എന്ന നാടകഭാഗത്തിൻ്റെ ആദ്യത്തെ പാഠസൂത്രണമാണ് ഏഴാമത്തെ പീരീഡ് 8ബിയിൽ ആശയസംഭവമാതൃകയായിരുന്നു പഠിപ്പിച്ചത്. കവിയുടെ ചിത്രവും പുസ്തകത്തിൻ്റെ പുറം ചട്ടയും കൃതികൾ അടങ്ങിയ ചാർട്ടും കാണിച്ചിരുന്നു. അവസാനത്തെ പീരീഡ് അധ്യാപകൻ ഉണ്ടായിരുന്നില്ല. കേരളപാഠാവലിയിലെ എൻ്റെ ഗുരുനാഥൻ, ഭൂമിയുടെ സ്വപ്നം തുടങ്ങിയ പാഠങ്ങളുടെ റിവിഷൻ ഈ പീരീഡ് നടത്തി. കുട്ടികളെല്ലാവരും നന്നായി തന്നെ പാഠങ്ങൾ വായിച്ചുകൊണ്ടുവന്നിരുന്നു. ഈ രണ്ടു പാഠഭാഗങ്ങളുടെ ആശയം കുട്ടികൾക്ക് വിശദീകരിച്ച് നൽകി. തുടർന്ന് 3.45 ന് ബെല്ലടിക്കുകയും ദേശീയഗാനത്തിനുശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
വളരെ മനോഹരമായ സ്കൂൾ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത് ❤️🥰🫂
Comments
Post a Comment