അധ്യാപന പരിശീലനം ഏഴാം ആഴ്ച

തിങ്കളാഴ്ച കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. പാഠാസൂത്രണം തയ്യാറാക്കുകയും ഇന്ന് പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ വായിക്കുകയും ചെയ്തു. ഇന്ന് എനിക്ക് രണ്ട് പിരീഡ് ആയിരുന്നു. അതിനുശേഷം കുട്ടികൾക്ക് ഭക്ഷണം വിളമ്പാനായി പോയി.ഞങ്ങൾ ആഹാരം കഴിച്ചു.പിന്നീട് ക്ലാസ് എടുക്കുമ്പോൾ 8 B ക്ലാസ്സിലേക്ക് പോയി തേൻകനി എന്ന പാഠത്തിൻ്റെ രണ്ടാമത്തെ പാഠാസൂത്രമാണ് ഇന്ന് പഠിപ്പിച്ചത് ആറാമത്തെ പിരീഡ് . ഇന്ന് ക്ലാസ്സിൽ 26 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് രണ്ടു കുട്ടികൾ ഉമ്മാക്കിയ വേഷമിട്ട ചിത്രമായിരുന്നു.ഇതുവഴി കുട്ടികളെ പാഠഭാഗങ്ങളിലേക്ക് എത്തിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എളുപ്പം ആയിരുന്നു. തന്നെ കുട്ടികൾ എത്തിക്കുവാൻ ആയിക്കഴിഞ്ഞു. എട്ടാമത്തെ പിരീഡും 8 ബി ക്ലാസ്സിൽ തന്നെയായിരുന്നു.ഏട്ടാമത്തെ പിരീഡ് സമയം കുറച്ചു കുറവായിരുന്നു. തേൻകനി എന്ന പാഠഭാഗത്തിൻ്റെ മൂന്നാമത്തെ പാഠസൂത്രണമാണ് എടുത്തത്. എട്ടാമത്തെ പിരീഡ് കുട്ടികൾക്ക് ഉദയരാണ് താരം എന്ന സിനിമയിലെ ഒരു ഭാഗം കാണിച്ചു നൽകി. അതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു. ഇതുവഴി കുട്ടികളെ എളുപ്പത്തിൽ പാഠഭാഗത്തേക്ക് എത്തിക്കാൻ കഴിഞ്ഞു. കുട്ടികൾക്ക് ആശയവിതരണം പറഞ്ഞു. ഇന്ന് നന്നായി തന്നെ ക്ലാസ് എടുക്കാൻ കഴിഞ്ഞു. 3:45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിനുശേഷം രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം തിരികെ പോരുകയും ചെയ്തു.
            ചൊവ്വാഴ്ച 9.15ലോടെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനുശേഷം ഞങ്ങൾക്ക് അനുവദിച്ച് ഇരിപ്പിടത്തിലേക്ക് പോയി.കുട്ടികൾക്ക് മിഡ് ടൈം എക്സാം തുടങ്ങിയതിനാൽ ഇന്ന് അസംബ്ലി ഉണ്ടായിരുന്നില്ല. ഇന്ന് എനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. ക്ലാസ് എടുക്കുന്നതിനായി 8 ബി യിലേക്ക് പോയി. ഇന്ന് ക്ലാസ്സിൽ 22 കുട്ടികൾ ഉണ്ടായിരുന്നു. പ്രാരംഭമായി നൽകിയത് കുറച്ച് പഴഞ്ചൊല്ലുകൾ എഴുതിയ ഫ്ലാഷ് കാർഡുകൾ ആയിരുന്നു. അതിൽനിന്ന് അധ്വാനവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ എഴുതിയ ഫ്ലാഷ് കാർഡ് തിരഞ്ഞെടുത്ത് ചാർട്ടിൽ ഒട്ടിക്കുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ എല്ലാവരും കറക്റ്റ് ആയി തന്നെ ചെയ്തു. ഇതിലൂടെ എളുപ്പത്തിൽ തന്നെ അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.ക്ലാസ് നന്നായി തന്നെ എടുക്കുവാൻ കഴിഞ്ഞു. കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ അപ്പോൾ തന്നെ ചോദിച്ചു പോയിരുന്നു. ഇന്ന് നന്നായി ക്ലാസ് എടുക്കാൻ കഴിഞ്ഞതിനു സന്തോഷത്തോടെ തിരികെ ഇരിപ്പിടത്തിലേക്ക് പോരുന്നു. ഞങ്ങൾ ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനായി പോയി. ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം  പാഠാസൂത്രണം തയ്യാറാക്കുകയും ചെയ്തു. 3.45 ലോടെ ബെല്ല് എടുക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
       ബുധനാഴ്ച കൃത്യം 9. 20 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനുശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയി. ഇന്ന് എനിക്ക് ഒന്നാമത്തെ പിരീഡ് ആയിരുന്നു 8 ബി ക്ലാസ്സിൽ. തേൻകനി എന്ന പാഠഭാഗത്തിന്റെ അഞ്ചാമത്തെ പാഠാസൂത്രണമാണ് ഞാൻ ഒന്നാമത്തെ പിരീഡ് പഠിപ്പിച്ചത്. ഇന്ന് ക്ലാസ്സിൽ 19 കുട്ടികൾ ഉണ്ടായിരുന്നു. പ്രാരംഭമായി നൽകിയത് സൗഹൃദത്തിന്റെ മഹത്വം വിളിച്ചോതുന്ന ഒരു കഥ പറഞ്ഞു നൽകുകയായിരുന്നു.കുട്ടികൾക്ക് കഥ വളരെയധികം ഇഷ്ടമായി. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. കുട്ടികളെല്ലാവരും നന്നായി തന്നെ ഉത്തരം പറഞ്ഞു.തുടർന്ന് പാഠഭാഗത്തിലേക്ക് കടക്കുകയും ആശയ  വതരണം നടത്തുകയും ചെയ്തു.തേൻകനി എന്ന പാഠഭാഗം  തീരുകയും ചെയ്തു. നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തോടെ ഇരിപ്പിടത്തിലേക്ക് പോരുന്നു.തുടർന്ന് പാഠാസൂത്രണം തയ്യാറാക്കുകയും ചെയ്തു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനായി പോയി.ഞങ്ങൾ ഭക്ഷണം കഴിച്ചു. ശേഷം കുട്ടികൾക്ക് ആവശ്യമായ നോട്ടുകൾ തയ്യാറാക്കി.3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിനുശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
           വ്യാഴാഴ്ച കൃത്യം 9.15 ല
ലോടെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ഇന്ന് ശിശുദിനം ആയിരുന്നു. 7 Aക്ലാസിലെ    കുട്ടികളായിരുന്നു ഇന്നത്തെ അസംബ്ലി നടത്തിയത്.അസംബ്ലിയിൽ കുട്ടികൾ ശിശുദിനവുമായി ബന്ധപ്പെട്ട ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.   ഇന്നെനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. ഇന്നത്തെ ക്ലാസ്സിൽ ഞാൻ കുട്ടികളെ  തദ്ധിതമാണ് പഠിപ്പിച്ചത് ഇന്ന് ക്ലാസ്സിൽ 23 കുട്ടികൾ ഉണ്ടായിരുന്നു . ക്ലാസിന്റെ തുടക്കം ഭാഗത്തിൽ കുട്ടികളെ ആശയത്തിലേക്ക് എത്തിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു.പിന്നീട് കുട്ടികൾക്ക് ആശയം നന്നായി തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ നന്നായി തന്നെ ആശയം കുട്ടികളിൽ എത്തി. ക്ലാസ് കഴിഞ്ഞതിനുശേഷം ഉച്ചഭക്ഷണം വിളമ്പുന്നതിനായിപോയി.തിരികെ വന്ന് ഞങ്ങൾ ആഹാരം കഴിച്ചു.തുടർന്ന് ഉച്ചയ്ക്കുശേഷം പീരിഡ് ഒന്നും ഉണ്ടായിരുന്നില്ല. 3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിനുശേഷം രജിസ്റ്റർ തിരികെ പോരുകയും ചെയ്തു.
         വെള്ളിയാഴ്ച 9.10 ഓടെ സ്കൂളിലെത്തിച്ചേർന്നു . രജിസ്റ്ററിൽ ഒപ്പിട്ട ശേഷം  ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. ഇരിപ്പിടത്തിലേക്ക് പോയിരുന്നു. രണ്ടാമത്തെ പിരീഡ് ഇന്ന് ക്ലാസ് എടുത്തില്ല. കുട്ടികളെ കൊണ്ട്  ഡയഗണോസ്റ്റിക് ടെസ്റ്റ്‌ ചെയ്യിപ്പിച്ചു. ഇന്ന് ക്ലാസ്സിൽ 23 കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്  ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം ഏഴാമത്തെ പിരീഡ് ക്ലാസെടുക്കുന്നതിനുവേണ്ടി 8 B ക്ലാസിലേക്ക് പോയി. കീർത്തിമുദ്ര എന്ന പാഠഭാഗത്തിന്റെ ഒന്നാമത്തെ പാഠസൂത്രണമാണ് ഇന്ന്  ഏഴാമത്തെ പിരീഡ് പഠിപ്പിച്ചത്. ഐ. സി. ടി രീതിയിലാണ് ഇന്ന് ക്ലാസ് എടുത്തത്. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് കലാമണ്ഡലം ഹൈദരലിയെ പറ്റിയുള്ള ഒരു വീഡിയോ ആയിരുന്നു. ഇതിലൂടെ കുട്ടികളെ എളുപ്പത്തിൽ തന്നെ പാഠഭാഗത്തിലേക്ക്  എത്തിക്കുവാൻ കഴിഞ്ഞു. ഐ. സി. ടി ഉപയോഗിച്ചുള്ള ക്ലാസ്സ് ആയതിനാൽ കുട്ടികൾക്ക് ക്ലാസ് വളരെയധികം  ഇഷ്ടപ്പെട്ടിരുന്നു. 3.45 ലോടെ ബെല്ലടിക്കുകയും രജിസ്റ്റർ  ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
       നല്ല കുറച്ച് സ്കൂൾ ദിവസങ്ങളായിരുന്നു ഈ ആഴ്ചയിൽ കഴിഞ്ഞുപോയത്. ❤️

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച