അധ്യാപന പരിശീലനം എട്ടാം ആഴ്ച👩🏻🏫
തിങ്കളാഴ്ച കൃത്യം 9. 15 ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു.ഇന്ന് അസംബ്ലി ഇല്ലായിരുന്നു ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോയി. പിന്നീട് ഞങ്ങൾ ഭക്ഷണം കഴിച്ചു. ക്ലാസ് എടുക്കുന്നതിനായി എട്ടു ബി ക്ലാസിലേക്ക് ആറാമത്തെ പിരീഡ് പോയി. കേരളപാഠാവലിയിലെ കീർത്തിമുദ്ര പാഠഭാഗത്തിന്റെ രണ്ടാമത്തെ പാഠസൂത്രണമാണ് ഇന്ന് ആറാമത്തെ പിരീഡ് എട്ട് ബി ക്ലാസിൽ പഠിപ്പിച്ചത്. ക്ലാസ്സിൽ 26 കുട്ടികൾ ഉണ്ടായിരുന്നു . പ്രാരംഭമായി നൽകിയത് നളൻ, ദമയന്തി, ദുര്യോധനൻ, കലി തുടങ്ങിയ കഥകളി വേഷങ്ങളും, പ്രശസ്തരായ ചില കഥകളി ആചാര്യന്മാരുടെ ചിത്രങ്ങളും ആയിരുന്നു ഇതിലൂടെ കുട്ടികളെ എളുപ്പത്തിൽ പാഠഭാഗത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു അതിനുശേഷം ആശയഅവതാരം നടത്തി. വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. എട്ടാമത്തെ പിരീടും 8 ബി ക്ലാസ്സിൽ തന്നെയായിരുന്നു. ഈ പീരീഡ് തേൻകനി എന്ന പാഠഭാഗത്തിൻ്റെ നോട്ട് കൊടുക്കുകയായിരുന്നു. 3.45 ലോടെ ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
ചൊവ്വാഴ്ച 9.15 ലോടെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം നോട്ട്സ് തയ്യാറാക്കുകയും മറ്റും ചെയ്തു. മൂന്നാമത്തെ പീരീഡ് എട്ട് Bലേക്ക് പോയി. ഈ പീരീഡ് കുട്ടികൾക്ക് കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗത്തിന്റെ നോട്ട് കൊടുത്തു. അതിനുശേഷം ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോയി. പിന്നീട് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് വേണ്ടുന്ന നോട്ട് തയ്യാറാക്കി. 3.45 ലോടെ ബെല്ലടിക്കുകയും രജിസ്റ്റർ ഒപ്പിട്ടതിനു ശേഷം തിരികെ പോരുകയും ചെയ്തു.
ബുധനാഴ്ചബുധനാഴ്ച 9.20 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയി. ഇന്ന് എനിക്ക് ഒന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് എടുക്കുന്നതിനായി 8 ബി യിലേക്ക് പോയി. ഇന്ന് ക്ലാസ്സിൽ 26 കുട്ടികൾ ഉണ്ടായിരുന്നു. കീർത്തിമുദ്ര എന്ന പാഠഭാഗത്തിന്റെ മൂന്നാമത്തെ പാഠസൂത്രണമാണ് ഞാൻ ഇന്ന് പഠിപ്പിച്ചത്. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് ഒരു പ്രവർത്തനമായിരുന്നു. ചാർട്ടിൽ കലാകാരന്മാരെ പറ്റി കുറച്ചു കാര്യങ്ങൾ എഴുതി. അതിൽനിന്ന് പാഠഭാഗത്തിലെ ആശാന്റെ സവിശേഷതകൾ ബുക്കിൽ രേഖപ്പെടുത്തുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ പ്രവർത്തനം ചെയ്യുകയും കുറച്ചു കുട്ടികളെ കൊണ്ട് അത് വായിപ്പിക്കുകയും ചെയ്തു. ഇതുവഴി എളുപ്പത്തിൽ പാഠഭാഗത്തിലേക്ക് എത്തുവാൻ കഴിഞ്ഞു. നന്നായിത്തന്നെ ആശയം വിശദീകരിച്ച് നൽകുവാൻ കഴിഞ്ഞു. നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനുവേണ്ടി പോയി. അതിനുശേഷം ഞങ്ങൾ ആഹാരം കഴിച്ചു. 7A യിൽ അധ്യാപകൻ ഇല്ലാത്തതിനാൽ അവിടെ പകരത്തിന് പോയി. പിന്നീട് 6 a ക്ലാസിലും പോയി 3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
വ്യാഴാഴ്ച കൃത്യം 9 മണിയോടെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനുശേഷം ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയി. ഇന്ന് എനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. ക്ലാസ് എടുക്കുന്നതിന് വേണ്ടി 8Bയിലേക്ക് പോയി. കീർത്തിമുദ്ര എന്ന പാഠഭാഗത്തിന്റെ നാലാമത്തെ പാഠസൂത്രണമാണ് ഇന്ന് പഠിപ്പിച്ചത്. ഇന്ന് ക്ലാസ്സിൽ 19 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് കഥകളിയിൽ ഉപയോഗിക്കുന്ന ചില വാദ്യങ്ങളുടെ ചിത്രം ആയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അവരോട് ചോദ്യങ്ങൾ ചോദിച്ചു. അവർ ഉത്തരം പറഞ്ഞതിനുശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ചു നൽകി. കുട്ടികളെ പാഠഭാഗത്തിലേക്ക് കൊണ്ടുവരികയും നന്നായിത്തന്നെ ആശയ അവതരണം നടത്തുകയും ചെയ്തു. നന്നായിത്തന്നെ ഇന്ന് ക്ലാസ്സ് എടുക്കുവാൻ സാധിച്ചു. ശേഷം കുട്ടികൾക്ക് ആവശ്യമായ നോട്ടുകൾ തയ്യാറാക്കി ഉച്ചയ്ക്ക് ഞങ്ങൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പുന്നതിനായി പോയി. തിരികെ വന്ന് ഞങ്ങളും ഉച്ച ഭക്ഷണം കഴിച്ചു. പിന്നീട് പഠിപ്പിക്കുവാനുള്ള പാഠഭാഗങ്ങൾ മറ്റും വായിച്ചു നോക്കി. 3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിനുശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു
വെള്ളിയാഴ്ച 9.10 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനുശേഷം ഞങ്ങൾ അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. അർച്ചന ടീച്ചർ നാസ് എക്സാമിന് കുട്ടികളെ ക്രമീകരിക്കുന്നതിന്റെ ഡ്യൂട്ടി ഞങ്ങൾക്ക് നൽകി. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഞങ്ങൾ അതിനുവേണ്ടി പോയി. അതിനുശേഷം രണ്ടാമത്തെ പിരീഡ് ഞാൻ ക്ലാസ് എടുക്കുന്നതിന് വേണ്ടി എട്ട് ബി യിലേക്ക് പോയി. കീർത്തിമുദ്ര എന്ന പാഠത്തിന്റെ അവസാനത്തെ പാഠസൂത്രണമാണ് 8.ബി ക്ലാസിൽ രണ്ടാമത്തെ പീരീഡ് പഠിപ്പിച്ചത്. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് ചമയം എന്ന സിനിമയുടെ അവസാന ഭാഗം പറഞ്ഞു നൽകി കൊണ്ടാണ് ക്ലാസ്സിൽ 22 കുട്ടികൾ ഉണ്ടായിരുന്നു . ഇതുവഴി കുട്ടികളെ എളുപ്പത്തിൽ പാഠഭാഗത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ആശയ അവതരണം നൽകുകയും വ്യക്തിഗത പ്രവർത്തനവും തുടർ പ്രവർത്തനവും നൽകുകയും ചെയ്തു. നന്നായി തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു. നാസ് എക്സാമിന്റെ പേപ്പർ നോക്കുന്ന ഡ്യൂട്ടിയും ഞങ്ങൾക്ക് തന്നെയായിരുന്നു. അതിനാൽ തന്നെ ഞങ്ങൾ ഭക്ഷണം വളരെ താമസിച്ചായിരുന്നു കഴിച്ചത്. ഭക്ഷണം കഴിച്ചതിനുശേഷം ഏഴാമത്തെ പീരീഡ് 8 ബി ലേക്ക് പോയി. കളിയച്ഛൻ ജനിക്കുന്നു എന്ന പാഠത്തിന്റെ ബാക്കി നോട്ട് നൽകി. 3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിനുശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
Comments
Post a Comment