അധ്യാപക പരിശീലനം അഞ്ചാം ആഴ്ച 👩🏻🏫
തിങ്കളാഴ്ച കൃത്യം 9. 15 ആയപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്റർ ഒപ്പിട്ട് ഞങ്ങൾക്ക് അനുവദിച്ച ക്ലാസ് മുറിയിലേക്ക് പോയി.അധ്യാപകർക്ക് കലോത്സവ ഡ്യൂട്ടി ഉണ്ടായതിനാൽ ഈയാഴ്ച മുഴുവൻ സ്പെഷ്യൽ ടൈംടേബിൾ ആയിരുന്നു. ഇന്ന് എനിക്ക് ആദ്യത്തെ രണ്ട് പീരിഡ് ആയിരുന്നു 8 ബി ക്ലാസ്സിൽ. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ്സിൽ കയറുകയും ഹാജർ എടുക്കുകയും ചെയ്തു. ശേഷം ക്ലാസ് തുടങ്ങി. മാനവികതയുടെ മഹാഗാഥകൾ എന്ന യൂണിറ്റിലെ ടി ഉബൈദിൻ്റെ കവിത യോട്എന്ന കവിതയുടെ ഒന്നാമത്തെ പാഠാസൂത്രണമാണ് ഞാൻ ആദ്യത്തെ പിരീഡ് പഠിപ്പിച്ചത്. ക്ലാസിൽ 18 കുട്ടികൾ ഉണ്ടായിരുന്നു .കുട്ടികൾക്ക് പ്രാരംഭമായി നൽകിയത് പ്രകൃതി എന്നെഴുതിയ ഒരു പദസൂര്യൻ ആയിരുന്നു.കുട്ടികളെ കൊണ്ടുതന്നെ പദസൂര്യൻ പൂരിപ്പിച്ചു. അതിനാൽ എളുപ്പത്തിൽ പാഠഭാഗത്തേക്ക് അവരെ എത്തിക്കാൻ കഴിഞ്ഞു. രണ്ടാമത്തെ പിരീഡും 8 ബി ക്ലാസ്സിൽ തന്നെയായിരുന്നു. രണ്ടാമത്തെ പിരീഡ് മാനവികതയുടെ തീർത്ഥം എന്ന പാഠത്തിൻ്റെ നോട്ട് കൊടുക്കുകയായിരുന്നു.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം 7 ബി ക്ലാസ്സിൽ ടീച്ചർ ഇല്ലാത്തതിനാൽ അവിടേക്ക് പോയി. സ്ത്രീ സ്വാതന്ത്ര്യം അഭിമാനം എന്ന പേരിൽ ഉള്ള ഒരു പ്രഭാഷണം സ്കൂളിൽ നടന്നു അതിൽ ഞങ്ങളും പങ്കെടുത്തു. 3. 45 ബെല്ലടിക്കുകയും ദേശീയഗാനത്തിനുശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
ചൊവ്വാഴ്ച കൃത്യം 9.20 ആയപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്റർ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്ക് അനുവദിച്ച ക്ലാസ് മുറിയിലേക്ക് പോയി.ഇന്നെനിക്ക് ഏഴും എട്ടും പീരീഡ് ആയിരുന്നു എട്ടു ബി ക്ലാസ്സിൽ ക്ലാസ് ഉണ്ടായിരുന്നത്. അഞ്ചാമത്തെ പിരീഡ് അധ്യാപിക ഇല്ലാത്തതിന് ഏഴു ബി ക്ലാസ്സിൽ നിന്ന് പോയി.പിന്നീട് ഏഴാമത്തെ പിരീഡ് ക്ലാസ് എടുക്കുമ്പോൾ 8 ബി ക്ലാസ്സിലേക്ക് പോയി. കവിതയോട് എന്ന കവിതയുടെ രണ്ടാമത്തെ പാഠാസൂത്രണമാണ് 8 ബി ക്ലാസ്സിൽ ഇന്ന് പഠിപ്പിച്ചത്. ക്ലാസ്സിൽ 25 കുട്ടികൾ ഉണ്ടായിരുന്നു . പ്രാരംഭമായി നൽകിയത് പ്രകൃതിയുടെ സൗന്ദര്യത്തെ കുറിച്ചുള്ള ചില പദങ്ങൾ ആയിരുന്നു.ഇതുവഴി കുട്ടികളെ എളുപ്പത്തിൽ പാഠഭാഗത്തേക്ക് എത്തിക്കുവാൻ കഴിഞ്ഞു. എട്ടാമത്തെ പിരീടും 8 ബി ക്ലാസ്സിൽ തന്നെയായിരുന്നു. എട്ടാമത്തെ പിരീഡ് കവിതയോട് എന്ന കവിതയുടെ മൂന്നാമത്തെ പാഠാസൂത്രണം പഠിപ്പിച്ചു.പ്രാരംഭമായി നൽകിയത് പ്രകൃതി മാതാവ് എന്ന കഥയാണ് പറഞ്ഞു നൽകിയത് .കുട്ടികൾക്ക് കഥ വളരെ ഇഷ്ടപ്പെട്ടു പെട്ടെന്ന് തന്നെ അവരെ കവിതയിലേക്ക് കൂട്ടിക്കൊണ്ടു വരാൻകഴിയുകയും ചെയ്തു.ഇന്ന് വളരെ നന്നായി തന്നെ ക്ലാസ് എടുക്കാൻ കഴിഞ്ഞു. ദേശീയ ഗാനത്തിനുശേഷം ക്ലാസിൽ നിന്നിറങ്ങുകയും രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
ബുധനാഴ്ച 9 മണി ആയപ്പോൾ സ്കൂളിൽ എത്തിച്ചേർന്നു.ഒപ്പിട്ട ശേഷം ഞങ്ങൾക്കനുവദിച്ച ക്ലാസ്സ് മുറിയിലേക്ക് പോയി.ഇന്ന് എനിക്ക് 5,6 പീരീടുകളിൽ ക്ലാസ്സ് ഉണ്ടായിരുന്നു.മൂന്ന്, നാല് പീരീടുകളിൽ നോട്ട്സ് പറഞ്ഞു. ശേഷം വന്നു ഭക്ഷണം കഴിക്കുകയും അഞ്ചാമത്തെ പിരീഡ് എട്ട് ബി ക്ലാസിലേക്ക് പോവുകയും ചെയ്തു.ഇന്ന് പഠിപ്പിച്ചത് അടിസ്ഥാനപാഠാവലിയിലെ കണ്ണ് വേണമി ഇരുപ്പുറമെങ്കിലും എന്ന യൂണിറ്റിലെ രണ്ടാമത്തെ പാഠമായ കിട്ടും പണമെങ്കിലിപ്പോൾ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കവിതയാണ്. ഇന്ന് ക്ലാസ്സിൽ 18 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെ പാഠഭാഗത്തേക്ക് എത്തിക്കുന്നതിനായി പ്രാരംഭമായി നൽകിയത് ആക്ഷേപഹാസ കാരിേക്കേച്ചറു കൾ കൂട്ടിച്ചേർത്ത ഒരു കൊളാഷ് ആയിരുന്നു .ഇതുവഴി പെട്ടെന്ന് തന്നെ പാഠഭാഗത്തേക്ക് എത്തിക്കാൻ കഴിഞ്ഞു. തുടർന്ന് തുള്ളലിൻ്റെ ചരിത്രവും വിശദീകരിച്ചു.ഇന്ന് നന്നായി തന്നെ ക്ലാസ് എടുക്കുവാൻ കഴിഞ്ഞു.ആറാമത്തെ പീരിഡ് എട്ട് ബിയിൽ ക്ലാസിൽ തന്നെയായിരുന്നു. കവിതയോട് എന്ന കവിതയുടെ കുറിപ്പുകൾ പറഞ്ഞു കൊടുക്കുകയായിരുന്നു . 3. 45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനത്തിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
വ്യാഴാഴ്ച ദീപാവലി ആയതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച നവംബർ 1 കേരളപ്പിറവി ദിനമായിരുന്നു. സ്കൂളിൽ ഇന്ന് കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. ഹയർസെക്കൻഡറി വിഭാഗം അധ്യാപകനായ ഡോ. ജെ മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥിയായ ദേവിക കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി തന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ വൈഗ ബിജി പ്രസംഗം അവതരിപ്പിച്ചു. കാവ്യ നർത്തകിയുടെ നൃത്താവിഷ്കാരവും നടന്നു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് എ.ആർ.രാജരാജവർമ്മയുടെ മണ്ഡപത്തിൽ പുഷ്പങ്ങൾ അർപ്പിച്ചപ്പോൾ കുറച്ചു കുട്ടികളുമായി പോയി. ഇന്ന് എനിക്ക് 7, മത്തെ പിരീഡ് ആയിരുന്നു 8 ബി ക്ലാസ്സിൽ ക്ലാസ് ഉണ്ടായിരുന്നത്.ഇന്ന് ഞാൻ കിട്ടും പണമെങ്കിലിപ്പോൾ എന്ന പാഠഭാഗത്തിൻ്റെ രണ്ടാമത്തെ പാഠാസൂത്രണം പഠിപ്പിച്ചു. ഇന്ന് ക്ലാസിൽ 16 കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. പ്രാരംഭമായി നൽകിയത് സാമൂഹിക അതിക്രമങ്ങളെ കുറിച്ചുള്ള പത്രവാർത്തകൾ കൂട്ടിച്ചേർത്ത ചാർട്ട് കാണിച്ചു. വളരെ നന്നായിട്ട് തന്നെ ക്ലാസ് എടുക്കാൻ കഴിഞ്ഞു. 3.45 ബെല്ലടിക്കുകയും ദേശീയ ഗാനത്തിന് ക്ലാസ് ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.❤️




Comments
Post a Comment