അധ്യാപനപരിശീലനം ഏഴാം ആഴ്ച
അധ്യാപനപരിശീലനത്തിന്റെ അവസാന ആഴ്ചയിലേക്ക് ഞങ്ങൾ കടക്കുകയാണ്. ഇന്ന് കൃത്യം 9.15 ന് സ്കൂളിൽ എത്തിചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടത്തിന് ശേഷം ഞങ്ങൾക്കാനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു.9ഡി ക്ലാസ്സിൽ അധ്യാപിക ഇല്ലാഞ്ഞതിനാൽ അവിടേക്ക് പോയത്. കുട്ടികൾ ഇംഗ്ലീഷ് നോട്ട്സ് എഴുതുകയായിരുന്നു. മൂന്നാമത്തെ പീരീഡ് ക്ലാസ് എടുക്കുന്നതിനായി 8ഡി ക്ലാസ്സിലേക്ക് പോയി. കേരളപാഠവലിയിലെ ധർമ്മിഷ്ഠനായ രാധേയൻ എന്ന പാഠത്തിന്റെ അഞ്ചാമത്തെ പാഠസൂത്രണമാണ് മൂന്നാമത്തേ പിരട്ട ഡി ക്ലാസിൽ പഠിപ്പിച്ചത്. ക്ലാസ്സിൽ 29 കുട്ടികൾ ഉണ്ടായിരുന്നു. ക്ലാസ് ദൈർഘ്യം 40 മിനിറ്റ് ആയിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനുശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി സൗഹൃദത്തിന്റെ ആഴം കാണിക്കുന്ന ചിത്രം കാണിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചോദിച്ചു. കുട്ടികൾ കൃത്യമായി തന്നെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞു. അതിലൂടെ പാഠഭാഗത്തിലേക്ക് കടക്കുകയും കുട്ടികളിൽ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും അർത്ഥം അറിയാത്ത പദങ്ങൾ അടയാളപ്പെടുത്തുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകി. അതിനുശേഷം പാഠഭാഗത്തിന്റെ ആശയ അവതരണം നടത്തി. പിന്നീട് കുട്ടികൾക്ക് വ്യക്തിഗത പ്രവർത്തനം നൽകുകയും ചോദ്യം വിശദീകരിച്ച് പറഞ്ഞു നൽകുകയും ചെയ്തു. കുട്ടികൾ ഉത്തരം എഴുതിയതിനുശേഷം കുറച്ചു കുട്ടികളെ കൊണ്ട് ഉത്തരം വായിപ്പിച്ചു. ശേഷം ഞാൻ അവർക്ക് ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. തുടർന്ന് ഇന്ന് പഠിപ്പിച്ച ഭാഗത്തിന് ആശയം 4 കുട്ടികളെ കൊണ്ട് പറയിപ്പിച്ചു. അതിനുശേഷം ഞാൻ പഠിപ്പിച്ച കാര്യങ്ങൾ ക്രോഡീകരിച്ച് പറഞ്ഞു നൽകുകയും പുനരവലോകനം നടത്തുകയും തുടർന്ന് നൽകുകയും ചെയ്തു. നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ തിരികെ ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. അഞ്ചാമത്തെ പീരീഡ് എട്ട് ബി യിൽ അധ്യാപിക ഇല്ലാത്തതിനാൽ ആ ക്ലാസിലേക്ക് പോയി. ശേഷം തിരികെ വരുകയും ഏഴാതെ പീരിയഡ് പഠിപ്പിക്കുവാനുള്ള ഭാഗങ്ങൾ വായിച്ചു നോക്കുകയും ചെയ്തു. തുടർന്ന് ഏഴാമത്തെ പീരീഡ് ക്ലാസെടുക്കുവാൻ 8d ലേക്ക് പോയി. അടിസ്ഥാന പാഠാവലിയിലെ നനയാത്ത മഴ എന്ന പാഠഭാഗത്തിന്റെ നാലാമത്തെ പാഠാസൂത്രണമാണ് ഏഴാമത്തെ പിരീഡ് 8 ഡി ക്ലാസ്സിൽ എടുത്തത്. ക്ലാസിൽ 29 കുട്ടികൾ ഉണ്ടായിരുന്നു. ക്ലാസ് ദൈർഘ്യം 30 മിനിറ്റ് ആയിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനുശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി മഴക്കാല രോഗത്തിന്റെ സൂചന നൽകുന്ന ഒരു ചിത്രം കാണിക്കുന്നു. തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾ കൃത്യമായി തന്നെ മറുപടി പറഞ്ഞു. അതിനുശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകുകയും ചെയ്തു. ശേഷം പാഠഭാഗത്തിലേക്ക് കടക്കുകയും കാസിലെ ചില കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും അർത്ഥമറിയാത്ത പദങ്ങൾ അടയാളപ്പെടുത്തുവാൻ പറയുകയും ചെയ്തു. കുട്ടികൾ വായിച്ചതിനുശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകി. ശേഷം കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച ഭാഗത്തിന്റെ ആശയം ഒരു കുട്ടിയെ കൊണ്ട് പറയിപ്പിച്ചു. ശേഷം ആശയ അവതരണം നടത്തി. വ്യക്തിഗത പ്രവർത്തനം നൽകുകയും കുട്ടികൾ എഴുതിയതിനുശേഷം മൂന്ന് കുട്ടികളെ കൊണ്ട് ഉത്തരം വായിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് പഠിപ്പിച്ച ഭാഗത്തിന്റെ ആശയം ഒരു കുട്ടിയെ കൊണ്ട് പറയിപ്പിച്ചു. തുടർന്ന് കുട്ടികളിൽ പാഠഭാഗം എത്തിയോ എന്ന് അറിയുന്നതിന് വേണ്ടി പുനര അവലോകനവും നടത്തി. ശേഷം കുട്ടികൾക്ക് തുടർ പ്രവർത്തനം നൽകുകയും ചെയ്തു. 3.40 ന് ബെല്ലടിക്കുകയും ദേശീയഗാനത്തിന് ശേഷം ക്ലാസ്സിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
ചൊവ്വാഴ്ച കൃത്യം 9.20 ഓട് കൂടി സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനുശേഷം ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് ഏഴാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. ക്ലാസ് എടുക്കുന്നതിന് വേണ്ടി വായിച്ചു നോക്കുകയും മറ്റും ചെയ്തു. തുടർന്ന് ബെൽ അടിക്കുകയും ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം 9A ക്ലാസിൽ അധ്യാപിക ഇല്ലാഞ്ഞതിനാൽ ആ ക്ലാസ്സിലേക്ക് ചെല്ലുകയും ചെയ്തു. തുടർന്ന് മൂന്നാമത്തെ പിരീഡ് 5 ബി ക്ലാസ്സിൽ അധ്യാപിക ഇല്ലാഞ്ഞതിനാൽ ആ ക്ലാസിലേക്ക് പോവുകയും ചെയ്തു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. തിരികെ വന്നു ഞങ്ങൾ ഭക്ഷണം കഴിച്ചു. അഞ്ചാമത്തെ പിരീഡ് മലയാളം ടീച്ചറിന്റെ നിർദ്ദേശപ്രകാരം 8 സീയിൽ പഠിപ്പിക്കുവാനായി പോയി. അതിനുശേഷം ഏഴാമത്തെ പീരിയഡ് ക്ലാസെടുക്കുന്നതിനായി 8 ഡിലേക്ക് പോവുകയും ചെയ്തു. ഏഴാമത്തെ പീരീഡ് എട്ട് ഡി ക്ലാസ്സിൽ കേരളപാഠാവലിയിലെ ധർമ്മിഷ്ഠനായ രാധയെൻ എന്ന പാഠഭാഗത്തിന്റെ ആറാമത്തെ പാഠസൂത്രണമാണ് ക്ലാസ്സെടുത്തത്. ഇന്ന് ക്ലാസ്സിൽ 34 കുട്ടികൾ ഉണ്ടായിരുന്നു. ക്ലാസ് ദൈർഘ്യം 30 മിനിറ്റ് ആയിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനുശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള കുറച്ചു വരികൾ കാണിക്കുന്നു. തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ചോദ്യം ചോദിച്ചു കുട്ടികൾ ഉത്തരം പറഞ്ഞതിനുശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. ശേഷം പാഠഭാഗത്തിലേക്ക് കടക്കുകയും ചില കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. ശേഷം അർത്ഥം അറിയാത്ത പദങ്ങൾ അടയാളപ്പെടുത്തുവാൻ പറയുകയും ചെയ്തു. തുടർന്ന് ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകി. അതിനുശേഷം കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച ഭാഗം ഒരാളെ കൊണ്ട് പറയിപ്പിച്ചു. തുടർന്ന് ആശയാവതരണം നടത്തുകയും ചെയ്തു. അതിനുശേഷം വ്യക്തിഗത പ്രവർത്തനം നൽകുകയും ചോദ്യം വിശദീകരിച്ച് പറഞ്ഞു നൽകുകയും ചെയ്തു. കുട്ടികൾ ഉത്തരം എഴുതിയതിനു ശേഷം രണ്ടു കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. പിന്നീട് ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. കുട്ടികൾക്ക് ഇന്ന് പഠിപ്പിച്ച കാര്യങ്ങൾ ഒന്ന് ചുരുക്കി പറഞ്ഞു നൽകി. അതിനുശേഷം പുനരവലോകനം നടത്തി തുടർ പ്രവർത്തനം നൽകുകയും ചെയ്തു. 3.40 ഓടെ ബെല്ലടിക്കുകയും ദേശീയഗാനത്തിനു ശേഷം ക്ലാസ്സിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ശേഷം രജിസ്റ്ററിൽ ഒപ്പിട്ടു തിരികെ പോന്നു.
ബുധനാഴ്ച കൃത്യം 9.15 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. വെജിറ്റൽ ഒപ്പിട്ട് ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് വന്നിരുന്നു. ഇന്ന് എനിക്ക് രണ്ട് പീരിയഡ് ക്ലാസ്സ് ഉണ്ടായിരുന്നു. ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം എട്ട് ഡിയിലേക്ക് പോയി. ഇന്ന് ആദ്യത്തെ പീരീഡ് കുട്ടികൾക്ക് നോട്സ് പറഞ്ഞു നൽകുകയായിരുന്നു. നോർത്ത് പറഞ്ഞു നൽകിയതിനു ശേഷം ക്ലാസ്സിൽ നിന്ന് ഇറങ്ങുകയും രണ്ടാമത്തെ പിരീഡ് 9 സീൽ അധ്യാപിക ഇല്ലാത്തതിനാൽ അവിടേക്ക് പോകുകയും ചെയ്തു. ബെല്ലടിച്ചപ്പോൾ തിരികെ വരുകയും മൂന്നാമത്തെ പിരീഡ് ക്ലാസ് എടുക്കുന്നതിന് വേണ്ടി എട്ട് ഡിയിലേക്ക് പോവുകയും ചെയ്തു. ഇന്ന് മൂന്നാമത്തെ പീരീഡ് എട്ട് ഡി ക്ലാസ്സിൽ അടിസ്ഥാന പാഠാവലിയിലെ നനയാത്ത മഴ എന്ന പാഠത്തിന്റെ അഞ്ചാമത്തെ പാഠസൂത്രണമാണ് പഠിപ്പിച്ചത്. ക്ലാസിൽ 30 കുട്ടികൾ ഉണ്ടായിരുന്നു. ക്ലാസ് ദൈർഘ്യം 40 മിനിട്ട് ആയിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനുശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി മുട്ടത്ത് വർക്കിയുടെ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന നോവലിന്റെ ചെറിയ ഭാഗം വായിച്ചു കേൾപ്പിക്കുകയും അതിന്റെ അടിസ്ഥാന ചോദ്യം ചോദിക്കുകയും ചെയ്തു. കുട്ടികൾ കൃത്യമായി തന്നെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. തുടർന്ന് ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. പിന്നീട് പാഠഭാഗത്തിലേക്ക് കടക്കുകയും പാടത്തിന്റെയും എഴുത്തുകാരിയുടെയും പേര് കുട്ടികളോട് ചോദിക്കുകയും ചെയ്തു. ശേഷം ബോർഡിൽ എഴുതി നൽകുകയും ചെയ്തു. അതുകഴിഞ്ഞ് കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും അർത്ഥം അറിയാത്ത പദങ്ങൾ അവരോട് അടയാളപ്പെടുത്തുവാൻ പറഞ്ഞു. പിന്നീട് ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകി. ആശയവതരണം നടത്തി. പിന്നീട് കുട്ടികൾക്ക് വ്യക്തിഗത പ്രവർത്തനം നൽകുകയും ചോദ്യം വിശദീകരിച്ചു നൽകുകയും ചെയ്തു. കുട്ടികൾ ഉത്തരം എഴുതിയതിനു ശേഷം അവരെക്കൊണ്ട് വായിപ്പിച്ചു. ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകുകയും ചെയ്തു. തുടർന്ന് പഠിപ്പിച്ച കാര്യങ്ങൾ അവരിൽ എത്തിയോ എന്ന് അറിയുന്നതിന് വേണ്ടി ഞാൻ പഠിപ്പിച്ച കാര്യങ്ങൾ ഒന്ന് ചുരുക്കി പറഞ്ഞതിനുശേഷം പുനര അവലോകനം നടത്തി. പിന്നീട് തുടർ പ്രവർത്തനം നൽകുകയും ചെയ്തു. ഇന്ന് വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ തിരികെ വരുകയും ചെയ്തു. കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. ആറാമത്തെ പിരീഡ് 7 ബി യിലെ കുട്ടികളെ പീറ്റിക്ക് കൊണ്ടുപോയി. 3.40 ന് ബെല്ലടിക്കുകയും ദേശീയഗാനത്തിന് ശേഷം രജിസ്റ്റർ തിരികെ പോരുകയും ചെയ്തു.
ഇന്ന് കൃത്യം 9.20 ന് സ്കൂളിൽ എത്തിചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിന് ശേഷം ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്ന് രണ്ടാമത്തെ പിരീഡ് 9ബി യിൽ അധ്യാപിക ഇല്ലാഞ്ഞതിനാൽ ആ ക്ലാസ്സിലേക്ക് പോയി അതിന് ശേഷം ബെല്ലടിക്കുകയും തിരികെ വരുകയും ചെയ്തു. ഇന്ന് സിദ്ധി ശോധകം നടത്തുന്ന ദിനമാണ്. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം കഴിച്ചു. പിന്നീട് ആറാമത്തെ പിരീഡ് സിദ്ധിശോധകം നടത്തുന്നതിനായി 8ഡി ക്ലാസ്സിലേക്ക് പോയി. 27 കുട്ടികൾ ആണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. പരീക്ഷ നടത്തിയത്തിന് ശേഷം തിരികെ വരുകയും 7 മത്തെ പിരിഡ് 10 A യിലേക്ക് പോകുകയും ചെയ്തു. കുട്ടികൾ നോട്സ് എഴുതുകയായിരുന്നു. ബെല്ലടിച്ച് ദേശീയ ഗാനത്തിന് ശേഷം ക്ലാസ്സിൽ നിന്ന് ഇറങ്ങി. രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.
വെള്ളിയാഴ്ച അധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു. രജിസ്റ്ററിൽ ഒപ്പിട്ട് ഞങ്ങൾക്കനുവദിച്ച ക്ലാസ്സ് മുറിയിൽ പോയിരുന്നു. ഇന്ന് അധ്യാപകരുടെ കുറവ് ഉണ്ടായിരുന്നു. അതിനാൽ ആദ്യത്തെ പിരീഡ് 9c യിലേക്ക് പോയി. രണ്ടാമത്തെ പിരീഡ് 8 ബിയിലും മൂന്നാമത്തെ പിരീഡ് 8സി യിലും നിന്നും ഇന്ന് എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നില്ല. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനായി പോയി. ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. ഞങ്ങൾ പോകുന്നതിന്റെ ഭാഗമായി അധ്യാപകർക്കും, കുട്ടികൾക്കും മധുരം വിതരണം ചെയ്തു. ആറാമത്തെ പിരീഡ് അധ്യാപകയില്ലാത്തതിനാൽ 8c പോയി. ശേഷം മലയാളം അധ്യാപികയെ കൊണ്ടു റെക്കോർഡ് ഒപ്പിട്ടു വാങ്ങിച്ചു. ശേഷം സുഷമ ടീച്ചറിനെ കൊണ്ടും റെക്കോർഡും, രജിസ്റ്ററും ഒപ്പിട്ട് വാങ്ങിച്ചു. ശേഷം ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങി.
Comments
Post a Comment