അധ്യാപന പരിശീലനം നാലാം ആഴ്ചഅധ്യാപന പരിശീലനം നാലാം ആഴ്ച

 ക്രിസ്മസിന്‍റെ അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനുശേഷം ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. മൂന്നാമത്തെ പീരീഡ് 8d ക്ലാസെടുക്കുന്നതിനുവേണ്ടി പോയി.മാണിക്യവീണ എന്ന കവിതയുടെ മൂന്നാമത്തെ പാഠസൂത്രണമാണ് എടുത്തത്. ഇന്ന് ക്ലാസ്സിൽ 25 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി വള്ളത്തോൾ നാരായണമേനോന്റെ എന്റെ ഭാഷ എന്ന കവിതയുടെ ഓഡിയോ കേൾപ്പിച്ചു. ശേഷം അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിച്ചു. ശേഷം ഞാൻ ചോദ്യങ്ങളുടെ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. ശേഷം ചില കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിച്ചു. അർത്ഥം അറിയാതെ പദങ്ങൾ അടയാളപ്പെടുത്തുവാൻ ആവശ്യപ്പെടുകയും ചെയ്തു. ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ച് നൽകി. ആശയാവതരണം  നടത്തുകയും ചെയ്തു. അതിനുശേഷം കുട്ടികൾക്ക് എത്തിയത് പ്രവർത്തനം നൽകുകയും കുട്ടികൾ ഉത്തരം എഴുതിയതിനുശേഷം കുറച്ചു കുട്ടികളെ കൊണ്ട് അത് വായിപ്പിക്കുകയും ചെയ്തു. തുടർന്ന് ചോദ്യത്തിന്റെ ഉത്തരം ഞാൻ ക്രോഡീകരിച്ച് പറഞ്ഞു നൽകി. ശേഷം ഞാൻ പുനരവലോകനം നടത്തുകയും തുടർ പ്രവർത്തനം നൽകുകയും ചെയ്തു. നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ തിരികെ ഇരിപ്പിടത്തിലേക്ക് പോരുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. കുട്ടികൾക്ക് വേണ്ടുന്ന നോട്ട് തയ്യാറാക്കി. പിന്നീട് ക്ലാസ് എടുക്കുന്നതിന് വേണ്ടി ഏഴാമത്തെ പിരീഡ് 8d ക്ലാസിലേക്ക് പോയി. അടിസ്ഥാന പാഠാവലിയിലെ കുപ്പായം എന്ന പാടത്തിന്റെ മൂന്നാമത്തെ പാഠസൂത്രണമാണ് ഇന്ന് ക്ലാസ് എടുത്തത്. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിന് ശേഷം കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി എംടി യുടെ നിന്റെ ഓർമ്മയ്ക്ക് എന്ന കഥ ചുരുക്കി പറഞ്ഞു നൽകി. ശേഷം കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുകയും ചില കുട്ടികളെ കൊണ്ടും പഠിപ്പിക്കാനുള്ള പാഠഭാഗം വായിപ്പിച്ചു. ശേഷം ഞാൻ അവർക്കും മാതൃകാപരമായി വായിച്ചു നൽകി. പിന്നീട് ആശയാവതരണം നടത്തുകയും ചെയ്തു. ആശയവിതരണം നടത്തിയതിനുശേഷം വ്യക്തിഗത പ്രവർത്തനം നൽകുകയും കുട്ടികൾ ഉത്തരം എഴുതിയതിനുശേഷം അവരെ കൊണ്ട് വായിപ്പിക്കുകയും ശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകുകയും ചെയ്തു. തുടർന്ന് ഞാൻ അവർക്ക് പുനരവലോകനം നടത്തി തുടർ പ്രവർത്തനം നൽകുകയും ചെയ്തു.   നന്നായി തന്നെ ക്ലാസ് എടുക്കുകയും ചെയ്തു. മൂന്ന് നാല്പതോടെ ക്ലാസ്സിൽ നിന്നിറങ്ങുകയും തിരികെ വീട്ടിലേക്ക് പോകുകയും ചെയ്തു.

 ഇന്ന് കൃത്യം 9 10 സ്കൂളിൽ എത്തിച്ചേർന്നശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. എനിക്കൊരു പീരീഡ്  മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. ഒന്നാമത്തെ പിരീഡ് 7 c യിൽ അധ്യാപികയില്ലാഞ്ഞതിനാൽ 7 സി ക്ലാസ്സിലേക്ക് കയറി. 8 d യിൽ അധ്യാപികയില്ലാഞ്ഞതിനാൽ ക്ലാസ് എടുക്കുന്നതിന് വേണ്ടി  8ഡി പോയി. മൂന്നാമത്തെ പീരീഡ് ക്ലാസ് എടുക്കുന്നതിനു വേണ്ടി എട്ട് ഡി പോയി. അടിസ്ഥാന പാഠാവലിയിലെ കുപ്പായം എന്ന പാഠത്തിന്റെ  നാലാമത്തെ പാഠസൂത്രണമാണ് എടുത്തത്. ഇന്ന് ക്ലാസ്സിൽ 32 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനു ശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു ചിത്രം കാണിച്ചു.  തന്റെ മകന് സമ്മാനങ്ങൾ നൽകുന്ന അച്ഛന്റെ ചിത്രമായിരുന്നു. അതിന്റെ  അടിസ്ഥാനത്തിൽ ചോദ്യം ചോദിക്കുകയും കുട്ടികളെ ഇതുവഴി എളുപ്പത്തിൽ പാഠഭാഗത്തിലേക്ക് എത്തിക്കുവാൻ സാധിക്കുകയും ചെയ്തു. അതിനുശേഷം കുട്ടികളിൽ ചിലരെ കൊണ്ട് പാഠഭാഗം വായിപ്പിച്ചു. ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകി. തുടർന്ന് ആശയ അവതരണം നടത്തുകയും അതിനുശേഷം കുട്ടികൾക്ക് വ്യക്തിഗത പ്രവർത്തനം നൽകുകയും കുട്ടികൾ ഉത്തരം എഴുതിയതിനു ശേഷം ചിലരെക്കൊണ്ട് അത് വായിപ്പിക്കുകയും ചെയ്തു. തുടർന്ന് ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു ശേഷം നടത്തി തുടർ പ്രവർത്തനം നൽകി. നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ തിരികെ പോന്നു. പിന്നീട് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. മലയാളം അധ്യാപികയുടെ നിർദ്ദേശപ്രകാരം എട്ട് സീയിൽ പോയി അടിസ്ഥാന പാഠാവലി പഠിപ്പിച്ചു. ഏഴാമത്തെ പീരിയഡ് ക്ലാസെടുക്കുന്നതിനായി 8 ഡി യിലേക്ക് പോയി. ക്ലാസിൽ 32 കുട്ടികൾ ഉണ്ടായിരുന്നു. പെരുന്തച്ചൻ എന്ന കവിതയുടെ ഒന്നാമത്തെ പാഠസൂത്രണമാണ് എടുത്തത്. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനുശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പെരുന്തച്ചന്റെയും മകന്റെയും ഐതിഹ കഥ പറഞ്ഞു നൽകുകയും സ്ലൈഡ് കാണിക്കുകയും ചെയ്തു. ഇതുവഴി കുട്ടികളെ എളുപ്പത്തിൽ പാഠഭാഗത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു.  തുടർന്ന് ജി ശങ്കരക്കുറുപ്പിനെ പറ്റി കുട്ടികൾക്ക് പറഞ്ഞു നൽകി. അദ്ദേഹത്തിന്റെ ചിത്രം കാണിക്കുകയും അദ്ദേഹത്തിന്റെ കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികളെ കവിത ഈണത്തിൽ ചൊല്ലിപ്പിക്കുകയും ചെയ്തു.  കുട്ടികളെ കൊണ്ട് വായിപ്പിച്ചതിനുശേഷം ഞാൻ അവർക്ക് കവിത ഈണത്തിൽ ചൊല്ലി നൽകി. ശേഷം അർത്ഥം അറിയാത്ത പദങ്ങൾ ബോർഡ് എഴുതിയിട്ടു. തുടർന്ന് ആശയവതരണം നടത്തി. അതിനുശേഷം കുട്ടികൾക്ക് വ്യക്തിഗത പ്രവർത്തനം നൽകുകയും കുട്ടികൾ ഉത്തരം എഴുതിയതിനുശേഷം ചിലരെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ചു പറഞ്ഞു നൽകുകയും പുനരവലോകനം നടത്തി പഠിപ്പിച്ച കാര്യങ്ങൾ കുട്ടികൾ എത്തി എന്ന് ഉറപ്പാക്കുകയും തുടർ പ്രവർത്തനം നൽകുകയും ചെയ്തു. നന്നായി ക്ലാസ്  എടുക്കുവാൻ സാധിച്ചു. നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ തിരികെ ഇരിപ്പിടത്തിലേക്ക് പോരുന്നു. ദേശീയഗാനത്തിന് ശേഷം  രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം  രികെ വീട്ടിലേക്ക് പോയി.

  ഇന്ന് കൃത്യം 9. 15ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾക്കനുവദിച്ച മുറിയിൽ പോയിരുന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ്സെടുക്കുന്നതിനുവേണ്ടി എട്ടു ഡിയിലേക്ക് പോയി.  കേരളപാഠാവലിയിലെ പെരുന്തച്ചൻ എന്ന കവിതയുടെ രണ്ടാമത്തെ പാഠസൂത്രണമാണ് കുട്ടികളെ ഇന്ന് പഠിപ്പിച്ചത്. ഇന്ന് ക്ലാസ്സിൽ 28 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനു ശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി പറയിപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ട്തയ്യാറാക്കിയ  പതിപ്പ് കാണിച്ചു. അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ രണ്ടു കുട്ടികളെ കൊണ്ട് വായിപ്പിച്ചു. തുടർന്ന് പാഠഭാഗത്തിലേക്ക് കടക്കുകയാണ്. തുടർന്ന് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികൾ ഉത്തരം പറഞ്ഞതിനുശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകുകയും ചെയ്തു. ശേഷം പാഠഭാഗത്തിലേക്ക് കടക്കുകയും കുറച്ചു കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും ചെയ്തു. ശേഷം ഞാൻ മാതൃകാപരമായി വായിച്ചു നൽകുകയും അർത്ഥം അറിയാത്ത പദങ്ങൾ ബോർഡിൽ എഴുതിയിട്ട് നൽകുകയും ചെയ്തു. തുടർന്ന് ആശയാവതരണം നടത്തുകയും അതിനുശേഷം വ്യക്തിഗത പ്രവർത്തനം നൽകുകയും കുട്ടികൾ ഉത്തരം എഴുതിയതിനുശേഷം ഉത്തരം ഞാൻ ക്രോഡീകരിച്ച് പറഞ്ഞു നൽകുകയും ചെയ്തു. പിന്നീട് പുനരവലോകനം നടത്തി കുട്ടികളിൽ പഠിപ്പിച്ച കാര്യങ്ങൾ എത്തി എന്ന് ഉറപ്പാക്കിയത് ശേഷം തുടർ പ്രവർത്തനം നൽകി. നന്നായി ക്ലാസ് എടുത്തതിന്റെ സന്തോഷത്തിൽ തിരികെ ഇരിപ്പിടത്തിലേക്ക് പോരുന്നു. മൂന്നാമത്തെ പിരീഡ് 8 ഡി ക്ലാസ്സിൽ തന്നെയായിരുന്നു. ഇന്ന് 8 ഡി ക്ലാസ്സിൽ മൂന്നാമത്തെ പീരീഡ് അടിസ്ഥാന പാഠാവലിയിലെ കുപ്പായം എന്ന പാഠത്തിന്റെ അഞ്ചാമത്തെ പാഠസൂത്രണമാണ് എടുത്തത് 40 മിനിട്ട് ആയിരുന്നു ക്ലാസ് ദൈർഘ്യം. കുട്ടികളുമായി സൗഹൃദ സംഭാഷണം ഏർപ്പെട്ടതിനു ശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി രണ്ടു ചിത്രങ്ങൾ കാണിച്ചു ഒന്നാമത്തെ ചിത്രത്തിൽ വളരെ മോശമായി വസ്ത്രം ധരിച്ച ഒരു കുട്ടിയും, രണ്ടാമത്തെ ചിത്രത്തിൽ വളരെ മനോഹരമായി വസ്ത്രം ധരിച്ച ഒരു ആൺകുട്ടിയും ആയിരുന്നു. ഈ ചിത്രത്തിന് അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾ വളരെ നന്നായി തന്നെ ഉത്തരം പറഞ്ഞു. തുടർന്ന് ഞാൻ ഉത്തരം ക്രോഡീകരിച്ചു പറഞ്ഞു നൽകി. ശേഷം പാഠഭാഗത്തിലേക്ക് കടക്കുകയും ചില കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും ശേഷം ഞാൻ മാതൃകാപരമായി വായിച്ചു നൽകുകയും ചെയ്തു. പാഠത്തിന്റെ ആശയങ്ങൾ പറഞ്ഞ്  നൽകുകയും വ്യക്തിഗതപ്രവർത്തനം ചെയ്യിപ്പിക്കുകയും ചെയ്തു കുട്ടികൾ ഉത്തരം എഴുതിയതിനു ശേഷം അവരെക്കൊണ്ട് വായിപ്പിക്കുകയും തുടർന്ന് ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകുകയും ചെയ്തു. തുടർന്ന് പുനരവലോകനം നടത്തി കുട്ടികൾക്ക് വ്യക്തിഗത പ്രവർത്തനം നൽകി. ശേഷം ക്ലാസ്സിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. തിരികെ വന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. ആറാമത്തെ പിരീഡ് ക്ലാസെടുക്കുവാൻ വേണ്ടിയിട്ട്8 സീലിലേക്ക് പോയി.3.40 ന് ബെല്ലടിക്കുകയും രജിസ്റ്റർ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു.

2.1.2025 ൽ മകരവിളകായത്തിനാൽ സ്കൂളിൽ പഠിത്തമില്ലായിരുന്നു.

 ഈയാഴ്ചയിലെ അവസാന ദിവസം ആയിരുന്നു ഇന്ന്. ഇന്ന് 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനുശേഷം ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്നെനിക്ക് പീരീഡ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാവിലെ ആദ്യത്തെ പീരീഡ് 10 സി ക്ലാസിൽ അധ്യാപിക ഇല്ലാത്തതിനാൽ അവിടെ കയറി. സോഷ്യൽ സയൻസ് അധ്യാപികയ്ക്ക് ചില തിരക്കുകൾ കാരണം 8 Dക്ലാസ്സിൽ കയറുവാൻ കഴിഞ്ഞില്ല . അതിനാൽ ക്ലാസ് എടുക്കുന്നതിന് വേണ്ടി 8D യിലേക്ക് ക്ലാസെടുക്കുന്നതിനു വേണ്ടി പോയി.  അടിസ്ഥാന പാഠാവലിയിലെ കുപ്പായം എന്ന് പാടത്തിന്റെ ആറാമത്തെ പാടാസൂത്രണമാണ്  മൂന്നാമത്തെ പിരീഡ് എടുത്തത്.  ഇന്ന് ക്ലാസ്സിൽ 31 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഒരു വീഡിയോ കാണിച്ചു. കുട്ടികൾക്ക് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. തുടർന്ന് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികൾ നന്നായി തന്നെ ഉത്തരം പറയുകയും ചെയ്തു ശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. തുടർന്ന് പാഠഭാഗത്തിലേക്ക് കടക്കുകയും ചില കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും ചെയ്തു. ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകുകയും അർത്ഥം അറിയാത്ത പദങ്ങൾ ബോർഡിൽ എഴുതി നൽകുകയും ചെയ്തു. ശേഷം ആശയവതരണം നടത്തി.  തുടർന്ന് വ്യക്തിഗത പ്രവർത്തനം നൽകുകയും കുട്ടികൾ ഉത്തരം എഴുതിയതിനു ശേഷം അവരെക്കൊണ്ട് വായിപ്പിക്കുകയും പിന്നീട് ഞാൻ ഉത്തരം ക്രോഡീകരിച്ചു പറഞ്ഞു നൽകുകയും ചെയ്തു. ശേഷം പഠിപ്പിച്ച കാര്യങ്ങൾ കുട്ടികൾ എത്തിയോ എന്ന് അറിയുന്നതിന് വേണ്ടി പുനര അവലോകനം നടത്തി അവർക്ക് തുടർപ്രവർത്തനം നൽകുകയും ചെയ്തു. നന്നായി ക്ലാസ്  എടുത്തതിന്റെ സന്തോഷത്തിൽ തിരികെ ക്ലാസിൽ നിന്ന് പോന്നു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനായി പോയി. ശേഷം തിരികെ വന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. അഞ്ചാമത്തെ പിരീഡ് അധ്യാപക ഇല്ലാത്തതിനാൽ 5 യിൽ പോയി. തുടർന്ന് ബെല്ലടിച്ചപ്പോൾ തിരികെ വന്ന് കുട്ടികൾക്ക് വേണ്ടുന്ന നോട്ട്സ് തയ്യാറാക്കുകയും ചെയ്തു. 3.40 ന് ബെല്ലടിക്കുകയും രജിസ്റ്ററിൽ ഒപ്പിട്ടു തിരികെ പോവുകയും ചെയ്തു.

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച