Posts

Showing posts from January, 2025

അധ്യാപനപരിശീലനം ഏഴാം ആഴ്ച

 അധ്യാപനപരിശീലനത്തിന്റെ അവസാന ആഴ്ചയിലേക്ക് ഞങ്ങൾ കടക്കുകയാണ്. ഇന്ന് കൃത്യം 9.15 ന് സ്കൂളിൽ എത്തിചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടത്തിന് ശേഷം ഞങ്ങൾക്കാനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു.9ഡി ക്ലാസ്സിൽ അധ്യാപിക ഇല്ലാഞ്ഞതിനാൽ അവിടേക്ക് പോയത്. കുട്ടികൾ ഇംഗ്ലീഷ് നോട്ട്സ് എഴുതുകയായിരുന്നു. മൂന്നാമത്തെ പീരീഡ് ക്ലാസ് എടുക്കുന്നതിനായി 8ഡി ക്ലാസ്സിലേക്ക് പോയി. കേരളപാഠവലിയിലെ ധർമ്മിഷ്ഠനായ രാധേയൻ എന്ന പാഠത്തിന്റെ അഞ്ചാമത്തെ പാഠസൂത്രണമാണ് മൂന്നാമത്തേ പിരട്ട ഡി ക്ലാസിൽ പഠിപ്പിച്ചത്. ക്ലാസ്സിൽ 29 കുട്ടികൾ ഉണ്ടായിരുന്നു. ക്ലാസ് ദൈർഘ്യം 40 മിനിറ്റ് ആയിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടതിനുശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി സൗഹൃദത്തിന്റെ ആഴം കാണിക്കുന്ന ചിത്രം കാണിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചോദിച്ചു. കുട്ടികൾ കൃത്യമായി തന്നെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞു. അതിലൂടെ പാഠഭാഗത്തിലേക്ക് കടക്കുകയും കുട്ടികളിൽ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും അർത്ഥം അറിയാത്ത പദങ്ങൾ അടയാളപ്പെടുത്തുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകി....

അധ്യാപന പരിശീലനം ആറാം ആഴ്ച 👩🏻‍🏫

 ഇന്ന് കൃത്യം 9. 25ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനുശേഷം ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. രണ്ടാമത്തെ പിരീഡ് അധ്യാപിക ഇല്ലാത്തതിനാൽ പത്ത് സീയിലേക്ക് പോയി. കുട്ടികൾ പഠിക്കുകയും നോട്ട് എഴുതുകയും മറ്റും ചെയ്യുകയായിരുന്നു. ബെല്ലടിച്ചപ്പോൾ തിരികെ വരുകയും മൂന്നാമത്തെ പീരീഡ് 8Dക്ലാസിലേക്ക് പോകുകയും ചെയ്തു. ഇന്ന് നിദാനശോദകം നടത്തുന്ന ദിവസമായിരുന്നു. അതിനെപ്പറ്റി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്ന് 26 കുട്ടികളാണ് ക്ലാസ്സിൽ വന്നത്. അവർക്ക് നിധാനശോദകം നടത്തി. അതിനുശേഷം തിരികെ പോരുകയും ചെയ്തു. പിന്നീട് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകുവാൻ പോയി. അഞ്ചാമത്തെ പീരീഡ് 6 ബി ക്ലാസ്സിൽ അധ്യാപികയില്ലാത്തതിനാൽ ആ ക്ലാസിലേക്ക് പോയി. കുട്ടികളെക്കൊണ്ട് മലയാളം വായിപ്പിച്ചു. തുടർന്ന് ബെല്ലടി തിരികെ വരുകയും ക്ലാസ്സെടുക്കുന്നതിനായി ലേക്ക് പോവുകയും ചെയ്തു. ഏഴാമത്തെ പിരീഡ് എട്ട് ഡി ക്ലാസ്സിൽ അടിസ്ഥാന പാഠാവലിയിലെ നനയാത്ത മഴ എന്ന പാഠഭാഗത്തിന്റെ ഒന്നാമത്തെ പാഠസൂത്രണമാണ് പഠിപ്പിച്ചത്. ക്ലാസ്സിൽ  26 കുട്ടികൾ ഉണ്ടായിരുന്നു. ക്ലാസ് ദൈർ...

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച

 ഈയാഴ്ചയിലെ ആദ്യത്തെ ദിവസമായിരുന്നു ഇന്ന്. 9 20ന് സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിട്ടു ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോവുകയും ചെയ്തു. എനിക്കിന്ന് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു മൂന്നാമത്തെ പിരീഡ് ഏഴാമത്തെ പിരീഡും. ഒന്നാമത്തെ പിരീഡ് അധ്യാപക ഇല്ലാത്തതിനാൽ 8 ബി ക്ലാസ്സിൽ പോയി. മൂന്നാമത്തെ പിരീഡ് ക്ലാസെടുക്കുന്നതിനായി 8D ക്ലാസ്സിലേക്ക് പോയി. കേരളപാഠാവലിയിലെ പെരുന്തച്ചൻ എന്ന പാഠത്തിന്റെ മൂന്നാമത്തെ പാഠാസൂത്രണമാണ് 8 ഡി ക്ലാസ്സിൽ മൂന്നാമത്തെ പീരീഡ് പഠിപ്പിച്ചത്. ക്ലാസ് റെ ദൈർഘ്യം45 മിനിറ്റ് ആയിരുന്നു. ക്ലാസിൽ 29 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളുമായി സൗഹൃദ സംഭാഷണം ഏർപ്പെട്ടതിനു ശേഷം അവരെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി അച്ഛനെ നടക്കുവാൻ സഹായിക്കുന്ന മകന്റെ ചിത്രം കാണിച്ചു. തുടർന്ന് അതിന്റെ അടിസ്ഥാന ചോദ്യങ്ങൾ ചോദിക്കുകയും  ചെയ്തു.  കുട്ടികൾ ഉത്തരം പറഞ്ഞതിനുശേഷം ഞാൻ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. ശേഷം പാഠഭാഗത്തിലേക്ക് കടക്കുകയും കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും ചെയ്തു. ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ചു നൽകി. തുടർന്ന് അർത്ഥമറിയാത്ത പദങ്ങൾ ബോർഡിൽ എഴുതി...

അധ്യാപന പരിശീലനം നാലാം ആഴ്ചഅധ്യാപന പരിശീലനം നാലാം ആഴ്ച

 ക്രിസ്മസിന്‍റെ അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനുശേഷം ഞങ്ങൾക്കനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. മൂന്നാമത്തെ പീരീഡ് 8d ക്ലാസെടുക്കുന്നതിനുവേണ്ടി പോയി.മാണിക്യവീണ എന്ന കവിതയുടെ മൂന്നാമത്തെ പാഠസൂത്രണമാണ് എടുത്തത്. ഇന്ന് ക്ലാസ്സിൽ 25 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെ പാഠഭാഗത്തിലേക്ക് എത്തിക്കുന്നതിനായി വള്ളത്തോൾ നാരായണമേനോന്റെ എന്റെ ഭാഷ എന്ന കവിതയുടെ ഓഡിയോ കേൾപ്പിച്ചു. ശേഷം അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിച്ചു. ശേഷം ഞാൻ ചോദ്യങ്ങളുടെ ഉത്തരം ക്രോഡീകരിച്ച് പറഞ്ഞു നൽകി. ശേഷം ചില കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിച്ചു. അർത്ഥം അറിയാതെ പദങ്ങൾ അടയാളപ്പെടുത്തുവാൻ ആവശ്യപ്പെടുകയും ചെയ്തു. ശേഷം ഞാൻ അവർക്ക് മാതൃകാപരമായി വായിച്ച് നൽകി. ആശയാവതരണം  നടത്തുകയും ചെയ്തു. അതിനുശേഷം കുട്ടികൾക്ക് എത്തിയത് പ്രവർത്തനം നൽകുകയും കുട്ടികൾ ഉത്തരം എഴുതിയതിനുശേഷം കുറച്ചു കുട്ടികളെ കൊണ്ട് അത് വായിപ്പിക്കുകയും ചെയ്തു. തുടർന്ന് ചോദ്യത്തിന്റെ ഉത്തരം ഞാൻ ക്രോഡീകരിച്ച് പറഞ്ഞു നൽകി. ശേഷം ഞാൻ പുനരവലോകനം നടത്തുകയും തുടർ പ്രവർത്തനം നൽകുകയും ചെയ്തു. നന്നായി ക്ലാസ് എടുത്തതിന്...