Onam celebration🥰
12/9/2024 വ്യാഴാഴ്ച കെ. യു. സി. ടി കുന്നം മാവേലിക്കര ബി.എഡ് കോളേജിൽ ഓണാഘോഷം നടത്തി.പ്രിൻസിപ്പാൾ ഡോക്ടർ എസ്. രശ്മി ടീച്ചർ വിളക്ക് കത്തിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും,അനധ്യാപകരുടെയും മെഗാ തിരുവാതിരയോടുകൂടി പരിപാടികൾ ആരംഭിച്ചു. കസേര കളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരം, നാരങ്ങ സ്പൂൺ മത്സരം, കുളം കര മത്സരം തുടങ്ങിയവ നടത്തി. അധ്യാപകരും മത്സരത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ വിദ്യാർഥികളുടെ വഞ്ചിപ്പാട്ട് മത്സരം, കൈകൊട്ടി കളി തുടങ്ങിയവ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണും ഒരുക്കിയിരുന്നു. വളരെ നല്ല ഒരു ഓണാഘോഷം ആയിരുന്നു ❤️🥰
Comments
Post a Comment