അധ്യാപനപരിശീലനം ഒൻപതാം ആഴ്ച
തിങ്കളാഴ്ച കൃത്യം 9 മണിയോട് കൂടി സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിന്ശേഷം ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് പോയിരുന്നു. ഇന്ന് എനിക്ക് രണ്ട് പിരീഡ് ഉണ്ടായിരുന്നു. രാവിലെ ആദ്യത്തെ പിരിഡ് 7A അധ്യാപകൻ ഇല്ലാത്തതിനാൽ അവിടേക്ക് പോയി. അതിന് ശേഷം കുട്ടികൾക്ക് നോട്സ് തയാറാക്കി. ഉച്ചയ്ക്ക് 12.45 കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിന് വേണ്ടി പോയി. അതിന് ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. 6 മത്തെ പിരീഡ് ക്ലാസ്സ് എടുക്കുവാനായി 8B യിലേക്ക് പോയി. മാണിക്യവീണ എന്ന കവിതയുടെ ഒന്നാമത്തെ പാഠാസൂത്രണമാണ് ഇന്ന് ക്ലാസ്സ് എടുത്തത് ക്ലാസിൽ ഇന്ന് 24 കുട്ടികൾ ഉണ്ടായിരുന്നു. പ്രാരംഭമായി നൽകിയത് മലയാളഭാഷയുമായി ബന്ധപ്പെട്ട ഒരു ബുക്ക്ലെറ്റ് ആയിരുന്നു. അതിലുടെ എളുപ്പത്തിൽ കുട്ടികളെ പാഠത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഇന്ന് നന്നായി ക്ലാസ്സ് എടുക്കാൻ കഴിഞ്ഞു. 8 മത്തെ പിരീഡ് അവിടെ തന്നെ ആയിരുന്നു. ഇന്നവോറ്റീവ് വർക്ക് കുട്ടികൾക്ക് വായിക്കുവാൻ നൽകി ശേഷം കീർത്തിമുദ്രയുടെ നോട്സ് കുറച്ച് കൊടുത്ത്. അതിന് ശേഷം 3.45 ബെല്ലടിക്കുന്നു ദേശീയഗാനത്തിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് തിരികെ പോരുകയും ചെയ്തു. ...

Comments
Post a Comment