ഉഗ്രം ഉജജ്വലം 🥰✨️💫
6/9/2023 വെള്ളിയാഴ്ച KUCTE കുന്നം കോളേജിൽ talent's day നടന്നു. കൃത്യം 9.45 ആയപ്പോൾ പ്രിൻസിപ്പാൾ ഡോ. രശ്മി ടീച്ചർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ സോഷ്യൽ സയൻസ് വിദ്യാർഥി വിനയപ്രിയയുടെ നൃത്തത്തോടെ പരിപാടി ആരംഭിച്ചു. കുട്ടികൾ വളരെ മികച്ച രീതിയിൽ തന്നെ ഓരോ പരിപാടിയിലും പങ്കെടുത്തു. പാട്ട്, കവിത, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്, സിംഗിൾ ഡാൻസ്, കഥപറച്ചിൽ, പ്രസഗം, നാടകം, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, ദഫ് മുട്ട് എന്നിങ്ങനെ ഒരുപാട് പരിപാടികൾ ഉണ്ടായിരുന്നു. ഓരോ കുട്ടികളുടെയും കഴിവുകൾ വ്യത്യസ്ത രീതിയിലാണ്. Talents day ചുമതല മലയാളം അദ്ധ്യാപകൻ ശ്യാം സാറിന് ആയിരുന്നു. സർ അദ്ദേഹത്തിന്റെ കർത്തവ്യം നന്നായി ചെയ്തു. ഫിസിക്കൽ സയൻസ് ക്ലാസിൽ ഒരു എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. അവിടെ കുട്ടികളുടെ ബോട്ടിൽ ആർട്ട്, പെയിന്റിങ്സ്, സ്റെൻസിൽ ആർട്ട്, പേപ്പർ കൊണ്ടും മറ്റ് വെസ്റ്റ് വസ്തുക്കൾ കൊണ്ടുമുള്ള അലങ്കാരവസ്തുക്കൾ തുടങ്ങി ഒരുപാട് മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചു. ആ ദിവസം അവിടെ ഒരു സ്റ്റാളും ആരംഭിച്ചിരുന്നു. കുട്ടികൾ അവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന പലതരം ഭക്ഷണസാധനങ്ങളും, പലഹാരങ്ങളും വില്പനയ്ക്കായി വെച്ചു. വളരെ നല്ല രീതിയിൽ വില്പന നടന്നു.4 മാണിയോട് കൂടി പരിപാടി അവസാനിച്ചു. വളരെ നല്ല ഒരു ദിവസം ആയിരുന്നു ✨️🥰♥️













Comments
Post a Comment