Posts

Showing posts from October, 2023

ശാസ്ത്രോത്സവം 2023✨️💫

Image
KUCTE B. E. d കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി ടീച്ചറിന്റെ നിർദ്ദേശപ്രകാരം ശാസ്ത്രോത്സവം 2023 പടനിലം ഗവണ്മെന്റ് H. S. നൂറനാട് സ്കൂളിൽ ഡ്യൂട്ടിയായിരുന്നു. 9.15 അകം ഞങ്ങൾ എല്ലാരും സ്കൂളിൽ എത്തി ചേർന്നു. അതിനു ശേഷം ഞങ്ങൾ പ്രോഗ്രാം കമ്മറ്റി ഹോളിൽ ഇരിക്കുകയും പ്രധാനഅധ്യാപിക ഏതു ക്ലാസ്സിലാണ് ഡ്യൂട്ടിക്ക് പോകേണ്ടത് എന്ന് നിർദ്ദേശം നൽകി. ഞങ്ങൾ 3 പേർക്ക് പ്രാദേശിക ചരിത്രരചനഹോളിൽ ആയിരുന്നു ഡ്യൂട്ടി. ആ ക്ലാസിൽ 12 കുട്ടികൾ ആയിരുന്നു മത്സരിക്കാൻ ഉണ്ടായിരുന്നു. അവർക്ക് വിഷയം അധ്യാപിക പറഞ്ഞു കൊടുത്തു. കുട്ടികൾ തങ്ങളുടെ കഴിവ് മികച്ച രീതിയിൽ തന്നെ പ്രേകടിപ്പിച്ചു.3.30 മണിക്കൂർ ആയിരുന്നു മത്സരം. ഞങ്ങൾ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി.

School induction day 5🧑‍🏫

Image
 20/10/2023 വെള്ളിയാഴ്ച കൃത്യം 9.15 ഞങ്ങൾ 6 പേരും  സ്കൂളിലെത്തി.9.25ന് H. എം നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു.9.30 ആയപ്പോൾ സ്കൂളിൽ ബെൽ അടിച്ചു. സുഷമ ടീച്ചറിനെ നിർദേശപ്രകാരം 6Aക്ലാസ്സിൽ കയറി. കുട്ടികളെ കൊണ്ട് ഇംഗ്ലീഷ് പുസ്തകം വായിപ്പിച്ചു. അതിനുശേഷം രണ്ടാം പീരീഡ് ക്ലാസ് ഉണ്ടായിരുന്നില്ല. 9c, 9E ക്ലാസ്സുകളിൽ  കേരളപാഠാവലിയിലെ മൂന്നാമത്തെ യൂണിറ്റിലെ എം എൻ വിജയൻ മാഷ് എഴുതിയ ആർഭാടത്തിൽ നിന്നും ലാളിത്യത്തിലേക്ക് എന്ന ലേഖനം പഠിപ്പിക്കണമെന്ന് സജി സാർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. അതിനെ തുടർന്ന് 9 സി ക്ലാസിൽ ആർഭാടത്തിൽ നിന്നും ലാളിത്യത്തിലേക്ക് എന്ന പാഠഭാഗം പഠിപ്പിച്ചു.കുട്ടികൾ വളരെ ശ്രദ്ധയോടു കൂടെ തന്നെ പാഠഭാഗം ശ്രദ്ധിച്ചിരുന്നു. ആദ്യം എഴുത്തുകാരനെ കുറിച്ച് പരിചയപ്പെടുത്തി. അതിനുശേഷം പാഠഭാഗത്തിലേക്ക്. പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ ചോദ്യങ്ങളും ചോദിച്ചു. ആ പീരിയഡിൽ ശേഷം സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ ചിത്രം എടുക്കുന്നതിനു വേണ്ടി പോയി. അതിനുശേഷം കുട്ടികൾക്ക് ഉച്ച ഭക്ഷണം വിതരണത്തിനായി പോയി. ഞങ്ങൾ ഭക്ഷണം കഴിച്ചതിനുശേഷം  സ്കൂളിലെ പ്രധാന അധ്യാപികയോടും മറ്റു അധ്യാപകരോടും ഒപ്പം...

School induction day 4👩‍🏫

Image
19/10/2023 വ്യാഴാഴ്ച9.30യോടെ ഞങ്ങൾ 7പേരും സ്കൂളിലെത്തി.9.40 ആയപ്പോൾ H. Mനെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു.9.45 അപ്പോൾ സ്കൂളിൽ ബെൽ അടിച്ചു.9.50 ആയപ്പോൾ ഈശ്വര പ്രാർത്ഥന നടന്നു. പത്തു മണിയായപ്പോൾ 8c ക്ലാസിൽ കയറി കേരളപാഠാവലിയിലെ അമ്മമ്മ എന്ന കഥ കുട്ടികളെ കൊണ്ട് വായിപ്പിച്ചു. അമ്മമ്മയ്ക്ക് കുട്ടികളോടുള്ള സ്നേഹം എപ്രകാരമാണ് കഥയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന ചോദ്യം കുട്ടികൾക്ക് നൽകിയിട്ട് ഓരോ കുട്ടികളുടെയും ആശയം അവരെ കൊണ്ട് പറയിപ്പിച്ചു. ഒന്നാമത്തെ പിരീഡിന് ശേഷം സ്കൂളിന്റെ  ചിത്രങ്ങൾ എടുക്കുന്നതിന് വേണ്ടി പോയി .സെലീന ടീച്ചറിന്റെ നിർദ്ദേശപ്രകാരം ടീച്ചറിന്റെ ക്ലാസ്സ് കാണുന്നതിന് വേണ്ടി എട്ട് സി ക്ലാസ്സിലേക്ക് ചെല്ലാൻ പാർവ്വതി ടീച്ചറോടും സ്വാതി ടീച്ചറോട് എന്നോടും പറഞ്ഞു. അതിനെ തുടർന്ന് ഞങ്ങൾ മൂന്നുപേരും 8c ക്ലാസിലേക്ക് പോയി. കേരളപാഠാവലിയിലെ വിരുന്നു വന്ന ദൈവം എന്ന ടോൾസ്റ്റോയുടെ കഥയാണ് ടീച്ചർ പഠിപ്പിച്ചത്. ആദ്യം ടീച്ചർ കുട്ടികൾക്ക് കഥ വായിച്ചു കൊടുത്തു. കഥയുടെ ആശയം പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ ഓരോ ചോദ്യങ്ങൾ ചോദിക്കുകയും അവരെ എല്ലാവരെയും കൊണ്ട് പറയിപ്പിക്ക...

Induction day 3 👩‍🏫

Image
 18/10/2023 ബുധനാഴ്ച 9.25 ആയപ്പോൾഞങ്ങൾ സ്കൂളിൽ എത്തി. 9.40 ആയപ്പോൾ എച്ച് എമ്മിനെ കണ്ട് രജിസ്റ്ററിൽ സൈൻ ചെയ്തു.9.45 ആയപ്പോൾ സ്കൂളിൽ ബെല്ലടിച്ചു.9.50ന്പ്രാർത്ഥന നടന്നു.സുഷമ ടീച്ചറിന്റെ നിർദേശം പ്രകാരം9 c യിൽ കയറുകയും അടിസ്ഥാന പാഠാവലിയിലെ മൂന്നാമത്തെ യൂണിറ്റിലെ രണ്ടാമത്തെ പാഠമായ  കളിപ്പാവകൾ കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും അതിലെ ഒന്നാമത്തെ ചോദ്യം എഴുതുവാൻ നൽകുകയും ചെയ്തു. കുട്ടികൾ എല്ലാവരും എഴുതുകയും ഓരോ ബെഞ്ചിൽ നിന്നും ഓരോരുത്തരെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. അതിനുശേഷം രണ്ടാമത്തെ പീരീഡ് സജി സാറിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ക്ലാസുകൾ കാണുവാൻ വേണ്ടി 10c ലേക്ക് പോയി. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച യുദ്ധത്തിന്റെ പരിണാമം എന്ന കുട്ടികൃഷ്ണൻമാരാരുടെ ലേഖനം തുടർന്ന് പഠിപ്പിക്കുകയാണ് അദ്ദേഹം കുട്ടികളെ കൊണ്ട്കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. കുട്ടികൾ കൃത്യമായ ഉത്തരം നൽകി. ഓരോ വരികൾ വായിക്കുമ്പോഴും സാർ വലിയ വാക്കുകളുടെ അർത്ഥം കൃത്യമായി പറഞ്ഞു നൽകി. ഈ പാഠഭാഗത്തുനിന്ന് പരീക്ഷയ്ക്ക് ചോദിക്കുന്ന ചോദ്യങ്ങളും അദ്ദേഹം പറഞ്ഞു നൽകി. പാഠഭാഗം പുരാണങ്ങളുമായി ബന്ധപ്പെട്ടുഉള...

Induction day 2 👩‍🏫

Image
 17/10/2023 ചൊവ്വാഴ്ച 9.30 യോട് കൂടി സ്കൂളിലെത്തി.  H. M നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു.  അതിനുശേഷം 9.45 ന് ബെല്ലടിച്ചു.9.50 ന്  ഈശ്വര പ്രാർത്ഥന. അതിനുശേഷം 10.10ന്. 5Dക്ലാസ്സിൽ കയറി. ക്ലാസ്സിൽ എത്തിയതിനു ശേഷം കുട്ടികളെ ഹിന്ദി പുസ്തകത്തിലെ  ഒന്നാം പാഠത്തിലെ ആദ്യത്തെ കവിത വായിപ്പിച്ചു. അതിനുശേഷം കുട്ടികളെ കൊണ്ട് ആ പാഠഭാഗത്തിലെ ചോദ്യോങ്ങളുടെ ഉത്തരം പറയിപ്പിച്ചു. രണ്ടാമത്തെ പീരീഡ് എട്ട് ബി ക്ലാസ്സിൽ കയറി ഇംഗ്ലീഷ് ടെക്സ്റ്റ് വായിപ്പിച്ചു. അതിനുശേഷം അഞ്ജലി ടീച്ചറുമായി എച്ച് എമ്മിനെ കണ്ട് സ്കൂളിന്റെ ചരിത്രം തിരക്കിയറിഞ്ഞു. SEAS എക്സാം 9,6,3 ക്ലാസുകൾക്കുണ്ടായിരുന്നു.SE യുടെ നിർദ്ദേശപ്രകാരം മൂന്നാം ക്ലാസിൽ എക്സാം ഡ്യൂട്ടിക്ക് പോയി. ഒരു മണിയായപ്പോൾ ഭക്ഷണം വിളമ്പുന്നതിന് വേണ്ടി പോയി. പച്ചടിയും തീയലും ചോറും ആയിരുന്നു അന്നേ ദിവസത്തെ കറികൾ. ഉച്ചഭക്ഷണം കഴിച്ചതിനുശേഷം ഞങ്ങൾ മൂന്ന് അധ്യാപകർ കൂടി സജി സാറിനെ പോയി കണ്ട് ഞങ്ങൾ പഠിപ്പിക്കേണ്ട പോർഷൻസ് വേടിച്ചു. 1.45 ക്ലാസ്സിൽ കയറാൻ ബെല്ലടിച്ചു ഞങ്ങൾ ഏഴ് അധ്യാപകരും കൂടി രാവിലെ നടന്ന എക്സാമിന്റെ പേപ്പർ നോക്കുന്നതിനു വേണ്ടി  H....

School induction day 1👩‍🏫

Image
 16/10/2023 തിങ്കളാഴ്ച കൃത്യം 9.30യോട്കൂടി സ്കൂളിലെത്തി. ഒമ്പത് നാൽപ്പതിന് ഹെഡ്മിസ്ട്രസിന് രജിസ്റ്റർ കൈമാറി ഒപ്പിട്ടു. ഞങ്ങൾ വന്നതിന്റെ ലക്ഷ്യത്തെ പറ്റി പറയുകയും ചെയ്തു.9.45 ആയപ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചു.9.50 ന് കുട്ടികൾ അസംബ്ലിക്കായി വന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുറച്ചു നിർദ്ദേശങ്ങൾ H. Mനൽകി. അതിനുശേഷം പ്രതിജ്ഞയും പത്രവാർത്തയും നടന്നു. വിദ്യാരംഭം സർഗോത്സവത്തിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്ക് ട്രോഫി നൽകി അഭിനന്ദിച്ചു. അതിനുശേഷം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ലാസ് ആയ സ്നേഹക്കൂടിൽ ഞങ്ങളെ ഇരുത്തി. നാലാം ക്ലാസിൽ രണ്ട് ഡിവിഷനിൽ ടീച്ചർ ഇല്ലാത്തതിനാൽ 2 ടീച്ചർമാർ ആ ക്ലാസ്സിൽ കയറാൻ സുഷമ ടീച്ചർ ഞങ്ങൾക്ക് നിർദ്ദേശം നൽകി. അതിനെ തുടർന്ന് ഞാനും അഞ്ജലി ടീച്ചറും നാല് സി നാല് ഡി എന്നീ ക്ലാസുകൾ കയറുകയുണ്ടായി. നാല് സി യിലെ കുട്ടികളെ മലയാളം പുസ്തകത്തിലെ ഊണിന്റെ മേളം എന്ന കുഞ്ചൻ നമ്പ്യാരുടെ കവിത പഠിപ്പിക്കുകയും അതിലെ ചോദ്യോത്തരങ്ങൾ ചെയ്യിക്കുകയും ചെയ്തു.  നല്ല ...

College election 💫

Image
 13/10/2023 വെള്ളിയാഴ്ച കോളേജിൽ ഇലക്ഷൻ നടന്നു. മൊത്തം 6 പോസ്റ്റുകളായിരുന്നു ഉണ്ടായിരുന്നത്.10.30 യോട് കൂടിയാണ് ഇലക്ഷൻ ആരംഭിച്ചത്. മൊത്തം 55 കുട്ടികളിൽ 54 കുട്ടികൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി  വന്നു. കുട്ടികളെ ഫിസിക്കൽ സയൻസ് ക്ലാസ്സ്‌റൂമിൽ ഇരുത്തിയതിനു ശേഷം കുറച്ചു പേരെ വീതം വോട്ട് രേഖപ്പെടുത്തുന്നതിനായി വിളിച്ചു. കുട്ടികൾ എല്ലാം വോട്ട് രേഖ പെടുത്തിയതിന് ശേഷം 12മണിയോടെ റിസൾട്ട്‌ പ്രഖ്യപിച്ചു. കോളേജ് ചെയർമാനായി അഭിജിത്തിനെ തിരഞ്ഞെടുത്തു, വൈസ് ചെയർമാൻ മഞ്ജുഷ, ജോയിന്റ് സെക്രട്ടറി ദേവേഷ്, സ്പോർട്സ് ക്ലബ് സെക്രട്ടറി ബാസിത്ത്, ആർട്സ് ക്ലബ് സെക്രട്ടറി ബിജിൽ, മാഗസിൻ എഡിറ്റർ പ്രവീൺ എന്നിങ്ങനെ തിരഞ്ഞെടുത്തു. കുട്ടികൾ പടക്കം പൊടിച്ചു മധുരം നൽകിയും തങ്ങളുടെ വിജയം ആഘോഷിച്ചു. 🥰✨️

ഉഗ്രം ഉജജ്വലം 🥰✨️💫

Image
 6/9/2023 വെള്ളിയാഴ്ച KUCTE കുന്നം കോളേജിൽ talent's day നടന്നു. കൃത്യം 9.45 ആയപ്പോൾ പ്രിൻസിപ്പാൾ ഡോ. രശ്മി ടീച്ചർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ സോഷ്യൽ സയൻസ് വിദ്യാർഥി വിനയപ്രിയയുടെ നൃത്തത്തോടെ പരിപാടി ആരംഭിച്ചു. കുട്ടികൾ വളരെ മികച്ച രീതിയിൽ തന്നെ ഓരോ പരിപാടിയിലും പങ്കെടുത്തു. പാട്ട്, കവിത, ഗ്രൂപ്പ്‌ ഡാൻസ്, ഗ്രൂപ്പ്‌ സോങ്, സിംഗിൾ ഡാൻസ്, കഥപറച്ചിൽ, പ്രസഗം, നാടകം, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, ദഫ് മുട്ട് എന്നിങ്ങനെ ഒരുപാട് പരിപാടികൾ ഉണ്ടായിരുന്നു. ഓരോ കുട്ടികളുടെയും കഴിവുകൾ വ്യത്യസ്ത രീതിയിലാണ്. Talents day ചുമതല മലയാളം അദ്ധ്യാപകൻ ശ്യാം സാറിന് ആയിരുന്നു. സർ അദ്ദേഹത്തിന്റെ കർത്തവ്യം നന്നായി ചെയ്തു. ഫിസിക്കൽ സയൻസ് ക്ലാസിൽ ഒരു എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. അവിടെ കുട്ടികളുടെ ബോട്ടിൽ ആർട്ട്‌, പെയിന്റിങ്സ്, സ്റെൻസിൽ ആർട്ട്‌, പേപ്പർ കൊണ്ടും മറ്റ് വെസ്റ്റ് വസ്തുക്കൾ കൊണ്ടുമുള്ള അലങ്കാരവസ്തുക്കൾ തുടങ്ങി ഒരുപാട് മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചു. ആ ദിവസം അവിടെ ഒരു സ്റ്റാളും ആരംഭിച്ചിരുന്നു. കുട്ടികൾ അവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന പലതരം ഭക്ഷണസാധനങ്ങളും, പലഹാരങ്ങളും വില്പനയ്ക്ക...

ഗാന്ധിജയന്തി ആചരണം

Image
 5/10/2023 വ്യാഴാഴ്ച K UCT E കുന്നം കോളേജിൽ N. S. S ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആചരണം നടത്തി.9.45 ന് ഈശ്വര പ്രാർഥനയ്ക്ക് ശേഷം ചടങ്ങുകൾ ആരംഭിച്ചു. പ്രിൻസിപ്പൽ ശ്രീമതി രശ്മി ടീച്ചർ ചടങ്ങ് ഉത്ഘാടനം ചെയ്തു. 55 കുട്ടികളെ ഹേന ടീച്ചർ 5 ഗ്രൂപ്പായി തിരിച്ചു.5 ഗ്രൂപ്പുകൾക്കും കോളേജ് അഞ്ചു ഭാഗങ്ങളായി വീതിച്ചു നൽകി. കുട്ടികൾ ഒരേ മനസോടെ കോളേജും പരിസരവും നന്നായി വൃത്തിയാക്കി. ഒരുമിച്ച് ഒരേ മനസോടെ അവർ നിന്നും. സഹായത്തിനായി ടീച്ചർമാരും നോൺ ടീച്ചിങ് സ്റ്റാഫുകളും. വൃത്തിയാക്കലിനു ശേഷം തന്ന ദാഹ ജലം കുട്ടികൾക്ക് വലിയ ആശ്വാസം നൽകി. വളരെ മനോഹരമായി തന്നെ കുട്ടികൾ തങ്ങളുടെ കർത്തവ്യം നടപ്പിലാക്കി കൊണ്ട് ഈ കോളേജ് ദിവസം മനോഹരമാക്കി തീർത്തു 

ആഗതം 24

Image